ചൈനയില്‍ നിന്ന് ഫണ്ട് എത്തുന്നില്ല; എംജി മോട്ടോഴ്‌സ് ഇന്ത്യനാകും; ഏറ്റെടുക്കാന്‍ മുകേഷ് അംബാനി; കാര്‍ വിപണയില്‍ വരവ് അറിയിക്കാന്‍ റിലയന്‍സ്

ചൈനീസ് കാര്‍ നിര്‍മാണ കമ്പനിയായ സെയ്ക്കിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കുന്നു. ഇന്ത്യയില്‍ രണ്ടാംഘട്ട വികസനത്തിന് മാതൃകമ്പനിയില്‍ നിന്ന് കൂടുതല്‍ ഫണ്ടെത്തിക്കാന്‍ സാധിക്കാത്തതിനാലാണ് ഓഹരികള്‍ വില്‍ക്കുന്നത്. എംജിയുടെ ഓഹരികള്‍ റിലയന്‍സ് ഗ്രൂപ്പ് വാങ്ങിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020ലെ ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള നിക്ഷേപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ഇതാണ് എംജി മോട്ടോഴ്‌സിന് തിരിച്ചടിയായത്. ചൈനയുമായി ബന്ധമുള്ള കമ്പനിയായതിനാല്‍ പുതിയ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനാലാണ് ഇന്ത്യയില്‍ നിന്നും പങ്കാളികളെ കണ്ടെത്താന്‍ എംജി മോട്ടോഴ്‌സ് ശ്രമിക്കുന്നത്.

നിശ്ചിത ഓഹരികള്‍ വില്‍ക്കാനും ഇന്ത്യയില്‍ 5,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനുമാണ് കമ്പനി നീക്കം നടത്തുന്നത്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, രാജ്യത്തെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാണക്കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെ.എസ്.ഡബ്ള്യു ഗ്രൂപ്പ് എന്നിവയുമായി എം.ജി മോട്ടോര്‍ ഓഹരി പങ്കാളിത്വത്തിനായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. റിലയന്‍സുമായുള്ള ചര്‍ച്ചകളാണ് അതിവേഗം മുന്നോട്ട് പോയിരിക്കുന്നത്. ഓഹരിവില്‍പന സംബന്ധിച്ച ധാരണാപത്രം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2028നകം ഇന്ത്യന്‍ പങ്കാളിക്ക് ഭൂരിഭാഗം (മെജോറിറ്റി) ഓഹരികള്‍ വിറ്റഴിച്ച് 5,000 കോടി രൂപ സമാഹരിക്കാനാണ് എം.ജി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ കൂടുതല്‍ വികസനപദ്ധതികള്‍ക്കായി ഈ തുക വിനിയോഗിക്കും. നിലവില്‍ ജനറല്‍ മോട്ടോഴ്സില്‍ നിന്ന് ഏറ്റെടുത്ത ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റില്‍ നിന്നാണ് എം.ജി വാഹനങ്ങള്‍ പുറത്തിറക്കുന്നത്. 1.2 ലക്ഷം വാഹനങ്ങളാണ് പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദനശേഷി. ഇത് ഇപ്പോള്‍ മൂന്നുലക്ഷം ആക്കാനുള്ള ശ്രമങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ ഒരോവര്‍ഷവും 4-5 പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുകയാണ് എം.ജിയുടെ ലക്ഷ്യമിടുന്നത്. 2028ല്‍ മൊത്തം വില്‍പനയില്‍ 65-75 ശതമാനം വൈദ്യുത വാഹനങ്ങളാക്കാനുമാണ് കമ്പനിയുടെ ശ്രമം.
ഇതോടെ ജീവനക്കാരുടെ എണ്ണം 20,000 കവിയും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ