'ഇലക്ട്രിക് സ്കൂട്ടറുകളിലെ എസ്‌യുവി' ; ഇനി നിരത്തുകളിൽ 'റിവർ ഇൻഡി' തരംഗം !

ഇലക്ട്രിക് വാഹന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ടിവിഎസ്, ഓല, ഏഥര്‍, ചേതക് തുടങ്ങിയവർക്കുള്ള എതിരാളിയെയും കൊണ്ട് വിപണിയിൽ എത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവർ എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഇന്ത്യയിൽ വളർന്നുവരുന്ന ഇവി സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ഉൾപ്പെട്ട റിവർ എന്ന ഇവി നിർമാതാക്കളാണ് കഴിഞ്ഞ ദിവസം റിവർ ‘ഇൻഡി’ എന്ന പേരിൽ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്.

ഇലക്ട്രിക് സ്കൂട്ടറുകളിലെ എസ്‌യുവി എന്നാണ് ഇൻഡി ഇ-സ്‌കൂട്ടറിനെ കമ്പനി വിശേഷിപ്പിക്കുന്നത്. 1.25 ലക്ഷം രൂപയ്ക്കാണ് ഇൻഡി വിപണിയിൽ എത്തിയിരിക്കുന്നത്. വൈറ്റ്‌ഫീൽഡിലെ കമ്പനിയുടെ 70,000 ചതുരശ്ര അടി വിസ്‌തീർണമുള്ള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സൗകര്യത്തിലാണ് സ്‌കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 120,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന, പ്രതിവർഷം 100,000 യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഹൊസ്‌കോട്ടിലെ അവരുടെ പ്ലാന്റിലായിരിക്കും ഇൻഡിയുടെ നിർമാണം നടത്തുക.

ഫ്രണ്ട് ഫൂട്‌പെഗുകളുമായി എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറാണിത് എന്ന പ്രത്യേകത ഇൻഡിക്ക് സ്വന്തമാണ്. വിശാലമായ സ്റ്റോറേജ് സ്‌പേസ്, ആവശ്യാനുസരണം എടുത്ത് മാറ്റാൻ കഴിയുന്ന പാനിയർ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഇൻഡി ഗംഭീര വരവ് നടത്തിയിരിക്കുന്നത്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നീ നിറങ്ങളാണ് കറുപ്പ് നിറത്തിലുള്ള ബോഡിയുമായി കിടപിടിച്ച് നിൽക്കുക. IP67-റേറ്റുചെയ്ത 4kWh ബാറ്ററിയാണ് റിവര്‍ ഇന്‍ഡിക്ക് കരുത്ത് നൽകുന്നത്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റർ റേഞ്ച് ആണ് ഇൻഡി വാഗ്‌ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ചാൽ അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് റിവര്‍ ഇന്‍ഡിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 6.7kW പവർ, 26 Nm ടോർക്ക് എന്നിവ നല്‍കുന്നു. വെറും 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇൻഡിക്ക് കഴിയും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. ബാറ്ററിക്കും സ്‌കൂട്ടറിനും 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റര്‍ വാറന്റിയോ റിവര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 770 എംഎം ആണ് സ്‌കൂട്ടറിന്റെ സീറ്റ് ഹൈറ്റ്. 14 ഇഞ്ച് വീലുകളിലാണ് സ്കൂട്ടർ ഓടുക. മുൻഭാഗത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പുറകിൽ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

സിബിഎസ് (കംബൈൻഡ്‌ ബ്രേക്കിംഗ് സിസ്റ്റം) സംവിധാനത്തോട് കൂടിയ 240 എംഎം (ഫ്രണ്ട്), 200 എംഎം (റിയര്‍) ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. 165 എംഎം ആണ് ഇന്‍ഡിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്‍ഡി ഇ-സ്‌കൂട്ടറിന് 18 ഡിഗ്രി ഗ്രേഡബിലിറ്റിയാണ് ഉള്ളത്. സ്‌കൂട്ടറിന് കളര്‍ എല്‍സിഡി ക്ലസ്റ്റര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും കമ്പനി ഇൻഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെയുള്ള ഉപകാരപ്രദമായ നിരവധി ഫീച്ചറുകൾ ഉള്‍ക്കൊള്ളിച്ചാണ് ഇൻഡി വിപണിയിലെത്തിയിരിക്കുന്നത്.

സെഗ്മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റ് ഇന്‍ഡിക്കാണെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നത്. ക്രാഷ് ഗാർഡുകൾ, ഫ്രണ്ട് ഫുട്‍പെഗുകൾ തുടങ്ങിയവയ്‌ക്കൊപ്പം രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഹാന്‍ഡില്‍ബാറിലും ഗ്ലോവ്‌ബോക്‌സിലുമാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിംഗാണ് റിവര്‍ ഇന്‍ഡിക്ക് വെളിച്ചം നൽകുക. 25 ലിറ്റര്‍ ടോപ്പ് ബോക്സുകൾ, 40 ലിറ്റര്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാനിയര്‍ സെറ്റും ആഡ്-ഓണ്‍ ലഗേജ് ഓപ്ഷനുകളും റിവർ ഇൻഡിയിലുണ്ട്.

ചാര്‍ജര്‍ കൂടി ഉൾപ്പെടുത്തിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റൈഡ്റിവർ എന്ന കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ഇൻഡി ബുക്ക് ചെയ്ത് തുടങ്ങാവുന്നതാണ്. 2023 ഓഗസ്‌റ്റോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ ബെംഗളൂരുവിലായിരിക്കും റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ വിൽപന നടത്തുക.

Latest Stories

ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്, പച്ചകുത്തിയത് നിർണായകമായി

'അവന്‍ ഇനി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ കരുതി'; ഇന്ത്യന്‍ താരത്തിന്റെ അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് ശാസ്ത്രി

'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല'; എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

'ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത'; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ

മാഗ്നസ് കാൾസണെ വീഴ്ത്തിയ അർജുൻ എറിഗെയ്‌സിയുടെ 20 നീക്കങ്ങൾ

'ബസുകൾ തടഞ്ഞു, കടകൾ നിർബന്ധിച്ച് അടപ്പിച്ചു'; കോഴിക്കോട് ഹർത്താലിനിടെ സംഘർഷം

കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചു, കൂടെ നില്‍ക്കുമെന്ന് കരുതിയ നടി ആ സമയം അപമാനിച്ചു; സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി അപര്‍ണ ദാസ്