കാരിരുമ്പിന്റെ കരുത്തുമായി എൻഫീൽഡിന്റെ പണിപ്പുരയിൽ നിന്നും 'റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650'

ഐക്കണിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡിൽ നിന്ന് ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ‘റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650’ എന്ന കിടിലൻ മോഡൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. കരുത്തും അഴകും ഒരുമിക്കുന്ന ബോബർ സ്റ്റൈലിലുള്ള മിടുക്കനായിരിക്കും പുത്തൻ മോഡൽ എന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അപ്രൂവൽ രേഖകൾ ലീക്കായതോടെയാണ് വാഹനം വരാനൊരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത്.

സൂപ്പർ മിറ്റിയോർ 650 ബൈക്കുമായി വളരെയധികം സാമ്യമുള്ള വാഹനമാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 മോട്ടോർസൈക്കിൾ. പുതിയ മോഡലിൽ എൽഇഡി ഹൈഡ്ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, ഡ്യൂവൽ സൈഡ് റിയർ ഷോക്കുകൾ എന്നിവയുമായിട്ടായിരിക്കും വരുന്നത്. ട്രിപ്പർ നാവിഗേഷനോടുകൂടിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ബോബർ മോട്ടോർസൈക്കിളിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മിറ്റിയോർ 650 എന്നിവയിൽ ഉപയോഗിച്ചിട്ടുള്ള പാരലൽ ട്വിൻ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് ഫ്യൂവൽ – ഇഞ്ചക്റ്റഡ് എഞ്ചിനുമായിട്ടായിരിക്കും റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 വരുന്നത്. ഈ 647.95 സിസി എഞ്ചിൻ 7,250 ആർപിഎമ്മിൽ 34.6 kW (47 പിഎസ്) പവർ ഉത്പാദിപ്പിക്കും. കമ്പനിയുടെ മറ്റ് 650 സിസി ബൈക്കുകളെ പോലെ 52.3 എൻഎം പീക്ക് ടോർക്കും പുതിയ ബോബർ ബൈക്ക് നൽകും.

റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 മോട്ടോർസൈക്കിളിന് 2,170 എംഎം നീളവും 820 എംഎം വീതിയും 1,105 എംഎം ഉയരവും 1,465 എംഎം വീൽബേസും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്റർസെപ്റ്റർ, കോണ്ടിനന്റൽ ജിടി എന്നിവയെക്കാളും നീളമുള്ള വീൽബേസായിരിക്കും വാഹനത്തിനുണ്ടാവുക. 650 ട്വിൻസ് ബൈക്കുകളുടെയും സൂപ്പർ മിറ്റിയോർ 650യുടെയും ഇടയിലായിട്ടായിരിക്കും റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650യുടെ സ്ഥാനം. ബൈക്കിന് 428 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും.

ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, മസ്കുലർ ഫ്യുവൽ ടാങ്ക്, ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനമുള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, റിലാക്‌സ്ഡ് എർഗണോമിക്‌സ്, സിക്‌സ് സ്പീഡ് ട്രാൻസ്മിഷൻ എന്നിവയൊക്കെയാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 മോട്ടോർസൈക്കിളിൽ വരുന്ന മറ്റ് സവിശേഷതകൾ. സ്ലിപ്പർ ക്ലച്ചും ബൈക്കിൽ ഉണ്ടായിരിക്കുന്നതാണ്.

സിംഗിൾ-സീറ്റ് രൂപത്തിൽ ഷോട്ട്ഗൺ 650 നൽകാനാണ് സാധ്യത. ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളായിരിക്കും ഇതെന്ന സൂചനയാണ് സിംഗിൾ സീറ്റ് ഓപ്ഷൻ നൽകുന്നത്. ഡിസ്ക്-സ്റ്റൈൽ വീലുകളും ആക്സസറിയായി ലഭ്യമായേക്കാം. വിലയിലേക്ക് വന്നാൽ ഏകദേശം 3.70 ലക്ഷം രൂപ മുതൽ 3.90 ലക്ഷം രൂപ വരെയായിരിക്കും ബോബർ സ്റ്റൈൽ ബൈക്കിന് പ്രതീക്ഷിക്കുന്നത്.

Latest Stories

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ