വരും വര്‍ഷവും വിജയകരമായ തേരോട്ടം തുടരാന്‍ റോയല്‍ എന്‍ഫീല്‍ഡ്. വരും വര്‍ഷം ഒരുപിടി മികച്ച മോഡലുകളാണ് കമ്പനി മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്കായി കരുതി വെച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ആണ് ഇതിലൊന്ന്.
ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് കരുത്ത് നല്‍കുന്ന 650സിസി പാരലല്‍-ട്വിന്‍ എഞ്ചിന്റെ കരുത്തുമായിട്ടാണ് പുതിയ സൂപ്പര്‍ മെറ്റിയര്‍ 650 പുറത്തിറങ്ങുന്നത്. എയര്‍-ഓയില്‍-കൂള്‍ഡ് എഞ്ചിനുള്ള സൂപ്പര്‍ മെറ്റിയോറിന് 650 47 എച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും നല്‍കാന്‍ സാധിക്കും.
6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടായിരിക്കും മെറ്റിയര്‍ 650 വരുന്നത്. ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ഒരു ഓപ്ഷനായി ലഭിക്കുന്ന ആദ്യത്തെ 650 ആയിരിക്കും സൂപ്പര്‍ മെറ്റിയര്‍ 650. ഷോട്ട്ഗണ്‍ 650, ബുള്ളറ്റ് 650, ഹിമാലയന്‍ 650 എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ബൈക്കുകളും 650 സിസി വിഭാഗത്തില്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കാം.
കമ്പനി അടുത്തിടെ ഗോവയില്‍ നടന്ന റൈഡര്‍ മാനിയ ഇവന്റില്‍ സൂപ്പര്‍ മെറ്റിയര്‍ 650 പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ജനുവരിയില്‍ ഈ മോഡലിന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിക്കും. ഏകദേശം 3.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കുന്നത്.
വിപണിയിലെത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളായിരിക്കും ഇത്. ഇതിനോടകം തന്നെ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കമ്പനി രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.