സുരക്ഷയാണ് പ്രധാനം ; ഇനി സൽമാൻ ഖാന്റെ യാത്ര പുതിയ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോളിൽ !

വലിയ രീതിയിലുള്ള സുരക്ഷാഭീഷണികളും വധഭീഷണിയുമൊക്കെ നേരിടുന്ന ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. അതിനാൽ തന്നെ വൻ സുരക്ഷാ സന്നാഹങ്ങളോടെ അതിസുരക്ഷാ വാഹനങ്ങളിലാണ് താരം സഞ്ചരിക്കാറുള്ളത്. പൂർണമായും ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളോടെയുള്ള ടൊയോട്ട ലാൻഡ് ക്രൂയ്സർ പ്രാഡോയിലായിരുന്നു കുറച്ചു കാലമായി താരം യാത്ര ചെയ്തിരുന്നത്. എന്നാലിപ്പോൾ സൽമാൻ ഖാൻ പുതിയ ബുളളറ്റ് പ്രൂഫ് നിസ്സാൻ പട്രോൾ എസ്‌യുവിയിലേക്ക് മാറിയ വിശേഷമാണ് സോഷ്യൽ മീഡിയയിലടക്കം സംസാരവിഷയം. വെള്ള നിറത്തിലുള്ള നിസാൻ പട്രോളിൽ സുരക്ഷാ ജീവനക്കാരോടൊപ്പം സഞ്ചരിക്കുന്ന സൽമാൻ ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ഗൾഫ് വിപണികളിൽ ഏറെ ജനപ്രിയമായതും ഇന്ത്യൻ വിപണിയിൽ നിസാൻ അവതരിപ്പിച്ചിട്ടില്ലാത്തതുമായ വാഹനമാണ് പട്രോൾ. അതിനാൽ സൽമാൻ ഖാൻ പട്രോൾ ഇന്ത്യയിലേക്ക് സ്വകാര്യ ഇറക്കുമതി ചെയ്യുകയായിരുന്നു. 5.1 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള വലിപ്പമേറിയ എസ്‌യുവിയാണ് പട്രോൾ. ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഡ്യുവൽ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. ലെതർ സീറ്റുകൾ, ക്ലൈമറ്റ് കണ്ട്രോൾ, ലംബർ സപ്പോർട്ടുള്ള സീറ്റുകൾ എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ. വാഹനത്തിന് 405 bhp പവറും 560 nm ടോർക്കും നൽകുന്ന 5.6 ലീറ്റർ V8 എൻജിൻ കരുത്തു പകരുന്ന വാഹനത്തിന് 7 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് ഉള്ളത്. സ്റ്റാൻഡേർഡായി 4- വീൽ ഡ്രൈവ് സിസ്റ്റമാണ് നിസാൻ പട്രോളിൽ വരുന്നത്. മോഡലിന് റിയർ ലോക്കിംഗ് ഡിഫറൻഷ്യലും ഉണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ചെറിയ 4.0 ലിറ്റർ V6 പെട്രോൾ എഞ്ചിനും യുഎഇ വിപണിയിൽ മാത്രം ലഭ്യമാണ്.

വാഹനത്തിന്റെ ബാലിസ്റ്റിക് പ്രൊട്ടക്‌ഷൻ ലെവൽ വ്യക്തമല്ലെങ്കിലും വിആർ 10 നിലവാരത്തിലുള്ള സുരക്ഷ ഉണ്ടെന്നാണ് റിപ്പോർട്ട്. വി.ആർ 10 സുരക്ഷയുള്ള വാഹനങ്ങൾക്ക് ആത്യാധുനിക ബാലിസ്റ്റിക് മിസൈലുകളെ വരെ ചെറുക്കാൻ ശേഷിയുണ്ട് എന്നതാണ് പ്രത്യേകത. ഇത്തരത്തിലുള്ള വാഹനങ്ങളുടെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പോലും വി.ആർ 10 സുരക്ഷയുള്ള വാഹനങ്ങൾ ചെറുക്കും. വാഹനങ്ങളുടെ ബോഡിക്ക് ആധുനിക ബാലിസ്റ്റിക് മിസൈലുകളെ വരെ തടയാനും ശേഷിയുണ്ട്. മാത്രമല്ല, ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനും തീപിടിത്തം ചെറുക്കാനുമുള്ള സംവിധാനങ്ങളും ഇവയ്ക്കുണ്ട്.

എസ്‌യുവിയിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, 10.1 ഇഞ്ച് റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ എന്നിവയുണ്ട്. നിസാൻ പട്രോളിൽ 13 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ഹീറ്റഡ്,വെന്റിലേറ്റഡ് മുൻ നിര സീറ്റുകൾ എന്നിവയും ലഭിക്കുന്നു. വാഹനം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ വ്യൂ ക്യാമറ, ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസെന്റ് കൺട്രോൾ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു. ഓട്ടോ എമർജൻസി ബ്രേക്കിംഗ് , ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മുന്നറിയിപ്പ്, ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പ്,അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഡ്രൈവർ-അസിസ്റ്റൻസ് ഫീച്ചറുകളും ഇതിന് ലഭിക്കുന്നു 45.89 ലക്ഷം മുതൽ 88 ലക്ഷം വരെയാണ് നിസ്സാൻ പട്രോൾ മോഡലിന്റെ ദുബായിലെ ഓൺറോഡ് വില. എന്നാൽ ഇറക്കുമതി നികുതിയും കസ്റ്റമൈസേഷന്‍ ചാര്‍ജുകളും ചേർത്ത് ഏകദേശം ഒരു കോടിയോളം രൂപ സല്‍മാന്‍ ഖാന്‍ കാറിനായി നല്‍കിയിട്ടുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!