ആഡംബരത്തിന്റെ രാജാവ് ; 2023 മേഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ പുതിയ കാർ അവതരിപ്പിച്ച് ആഡംബര വാഹന നിർമ്മാതാക്കളായ മേഴ്സിഡസ് ബെൻസ്. ഏറെ കാലമായി കാത്തിരുന്ന രണ്ടാം തലമുറ ജിഎൽസി കൂപ്പെ എസ്‌യുവിയാണ് ബെൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വലുതും കൂടുതൽ സൗകര്യപ്രദവുമായ എസ്‌യുവി കൂടിയാണിത്. കൂടാതെ മുമ്പുള്ളതിനേക്കാൾ കൂടുതൽ സാങ്കേതികവും ശക്തവുമായ എഞ്ചിനുകളുമായാണ് വാഹനം എത്തുന്നത്. ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ ഡ്രൈവ് മോഡുകളിൽ വാഹനം ലഭ്യമാണ്.

300 4മാറ്റിക് പെട്രോൾ, ജിഎൽസി 220d 4മാറ്റിക് ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ജിഎൽസി എസ്‌യുവി വാങ്ങാൻ സാധിക്കും. രണ്ട് വേരിയന്റുകളും കൂടുതൽ കാര്യക്ഷമമാക്കാൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും സ്റ്റാൻഡേർഡായി ഇടം പിടിച്ചിട്ടുമുണ്ട്.

ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 280 ബിഎച്ച്പി പവറിൽ പരമാവധി 600 എൻഎം ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം ഡീസൽ എഞ്ചിന് 197 ബിഎച്ച്പി കരുത്തിൽ 440 എൻഎം ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ലഭിക്കുന്നത്.

ആദ്യ തലമുറ ജിഎൽസിയിൽ നിന്നും 2023 മേഴ്സിഡസ് ബെൻസ് ജിഎൽസിയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇന്റീരിയറാണ്. പുതിയ ജിഎൽസിയിൽ പിൻസ്‌ട്രൈപ്പ് പാറ്റേൺ ഉള്ള പുതിയ ഡാഷ്‌ബോർഡാണുള്ളത്. 2023 ജിഎൽസി സിയന്ന ബ്രൗൺ, ബ്ലാക്ക്, മക്കിയാറ്റോ ബീജ് എന്നിങ്ങനെ മൂന്ന് അപ്ഹോൾസ്റ്ററി കളർ ഓപ്ഷനുകളിൽ ലഭിക്കും. 360-ഡിഗ്രി ക്യാമറ, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, എയർ പ്യൂരിഫയർ, വലിയ പനോരമിക് സൺറൂഫ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്.

പുതിയ NT7 ഇന്റർഫേസ്, വയർലെസ് കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്‌നിഷൻ എന്നിവയുള്ള 11. 9 ഇഞ്ച് പോർട്രെയ്‌റ്റ്-സ്റ്റൈൽ സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12. 3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് 2023 മേഴ്സിഡസ് ബെൻസ് ജിഎൽസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്ജസ്റ്റബിൾ ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീൽ, ‘മെഴ്‌സിഡസ് മി’ കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 15 സ്പീക്കർ ബർമിസ്റ്റർ സിസ്റ്റം എന്നിവയും വാഹനത്തിൽ കമ്പനി നൽകിയിട്ടുണ്ട്.

2023 മേഴ്സിഡസ് ബെൻസ് ജിഎൽസി രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. മേഴ്സിഡസ് ബെൻസ് ജിഎൽസി 300 എന്ന വേരിയന്റിന് 73.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിഎൽസി 220ഡി എന്ന വേരിയന്റിന് 74.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.   1.5 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങിനായി നൽകേണ്ടത്. 1,500 ലധികം ബുക്കിംഗുകൾ ഇതിനകം നടന്നുകഴിഞ്ഞു. ഇന്ന് മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.

Latest Stories

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി