ആഡംബരത്തിന്റെ അവസാന വാക്ക് ; ലക്ഷ്വറി എസ്‌യുവി ഗരാജിൽ എത്തിച്ച് കിംഗ് ഖാന്‍ !

നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസിലും ഒടിടിയിലും വിപ്ലവം തീർത്ത ബോളിവുഡ് ചിത്രമാണ് പഠാൻ. ചിത്രം ബംബർ ഹിറ്റായതോടെ കോടികൾ വിലമതിക്കുന്ന ഒരു സൂപ്പർ ലക്ഷ്വറി എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് കിംഗ് ഖാൻ. റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ വസതിയ്ക്ക് സമീപം വാഹനത്തിന്റെ ചില ദൃശ്യങ്ങൾ ഓട്ടോമൊബിലി ആർഡന്റ് ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് പുറത്തുവിട്ടത്.

‘0555’ ആണ് താരത്തിന്റെ പുത്തൻ വാഹനത്തിന്റെ നമ്പർ. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകൂടിയ എസ്‌യുവികളിൽ ഒന്നാണിത് എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. മാത്രമല്ല, ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് യോജിച്ച നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വിപണിയിൽ എത്തിയിരിക്കുന്നത്.

ആർട്ടിക് വൈറ്റ് നിറത്തിൽ ഉള്ള ആഡംബര എസ്‌യുവിയാണ് താരം വാങ്ങിയിരിക്കുന്നത്. കോബാൾട്ട് ബ്ലൂ ആക്‌സന്റോടുകൂടിയ ഓൾ-വൈറ്റ് ലെതറാണ് മോഡലിന്റെ ഇന്റീരിയറിന് ഉള്ളത്. രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജ് പതിപ്പാണിത്. ഹൈദരാബാദ് സ്വദേശിയായ നസീർ ഖാൻ ആണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ ഉടമ. രണ്ടാമത്തെ വാഹനം എത്തിയത് ഒഡീഷയിലെ ഭുവനേശ്വറിലാണെന്നാണ് റിപ്പോർട്ടുകൾ.

കാറിന്റെ ഡിസൈനുകളിലേക്ക് കടന്നാൽ സ്റ്റാൻഡേർഡ് കലിനൻ മോഡലിനേക്കാൾ ബ്ലാക്ക് ബാഡ്‌ജ് എഡിഷനിലെ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിയിൽ ഡാർക്ക് ക്രോം ഘടകങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നൈറ്റ് വിഷന്‍ ഫങ്ഷന്‍, പെഡസ്ട്രിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അലേര്‍ട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യാമറകൾ, വൈ-ഫൈ ഹോട്ട്സ്പോട്ട്, കൊളീഷന്‍-ക്രോസ് ട്രാഫിക്-ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ് എന്നിവ സുരക്ഷയൊരുക്കും.

ഫ്രണ്ട് ഗ്രിൽ സറൗണ്ട്, ബൂട്ട് ഹാൻഡിൽ, ബൂട്ട് ട്രിം, ലോവർ എയർ ഇൻടേക്ക് ഫിനിഷർ, സൈഡ് ഫ്രെയിം ഫിനിഷറുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയിലും റോൾസ് റോയ്‌സ് ഡാർക്ക് ക്രോം ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 22 ഇഞ്ച് അലോയ് വീലുകളും കോൺട്രാസ്റ്റിംഗ് റെഡ് ബ്രേക്ക് കാലിപെറുകളും സ്പോർട്ടിനെസ് ഫീൽ ഉയർത്തുന്നു. കറുപ്പ് നിറത്തിലാണ് ഇന്റീരിയർ പൂർണമായും നിർമിച്ചിരിക്കുന്നത്. കറുപ്പിനൊപ്പം പലയിടത്താ‍യി ഗോൾഡൻ ലൈനുകളും നൽകിയിട്ടുണ്ട്.

വാഹനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാകും. പൂജ്യത്തിൽ നിന്നു നൂറു കിലോമീറ്ററിലെത്താന്‍ 4.9 സെക്കന്‍റ് മാത്രം മതി. 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് തുടിപ്പേകുന്നത്. ഇത് 600 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ട്വിൻ – ടർബോ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ വാഹനത്തിൽ ഫോർവീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുകയും ചെയ്യും.

വാഹനലോകത്തെ വിവിഐപി പദവിയുള്ള കലിനനിന്റെ കുറച്ചു മോഡലുകൾ മാത്രമേ വിൽപനയ്ക്കെത്തുകയുള്ളൂവെങ്കിലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി ഏകദേശം 44,000 പെയിന്റ് ഷെഡ് ഓപ്ഷനുകള്‍ റോൾസ് റോയ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കലിനന് പുറമെ ഔഡി, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ കാറുകളും താരത്തിന്റെ ഗരാജിലുണ്ട്.

ഇന്ത്യൻ സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും വളരെ പ്രിയപ്പെട്ടതാണ് റോൾസ് റോയ്സ് കലിനൻ. അജയ് ദേവ്ഗൺ, മുകേഷ് അംബാനി, ഭൂഷൺ കുമാർ, റൂബെൻ സിംഗ്, അഭിനി സോഹൻ റോയ് എന്നിങ്ങനെ നിരവധി പ്രശസ്തർക്ക് ഈ വാഹനമുണ്ട്. 8.20 കോടി രൂപയാണ് കലിനൻ ബ്ലാക്ക് ബാഡ്ജിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷനോടെ വില 10 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ആഡംബരത്തിന്‍റെ അവസാന വാക്ക് എന്നാണ് ബ്ലാക് ബാഡ്ജിനെ പൊതുവെ വിശേഷിപ്പിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം