കിയ EV9 നെ വെല്ലുവിളിക്കാൻ സ്കോഡയുടെ സെവൻ സീറ്റർ; ടീസർ പുറത്ത്!

ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഇപ്പോൾ. അടുത്തിടെ കമ്പനി 2024 ലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം അടുത്ത വർഷം പുറത്തിറങ്ങുന്ന ഒരു പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയുടെ ടീസർ ചിത്രങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കാർ നിർമ്മാതാവ്. നിലവിലെ സ്കോഡ കാറുകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ എസ്‍യുവി. 2022 ൽ വെളിപ്പെടുത്തിയ വിഷൻ 7എസ് എന്ന കൺസെപ്റ്റിൽ കമ്പനി നിർമിക്കുന്ന സെവൻ സീറ്റർ ഇലക്ട്രിക് എസ്.യു.വിയുടെ പ്രൊഡക്ഷൻ പതിപ്പാണ് ടീസറിൽ ഉള്ളത്. ഇത് ‘സ്‌പേസ്’ എന്ന് വിളിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ എസ്‌യുവി കൺസെപ്റ്റ് മോഡൽ കമ്പനി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. മോഡേൺ ഡിസൈനാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയാനുള്ളത്. വാഹനത്തിന്റെ മുൻവശത്തിന്റെയും പിൻവശത്തിന്റെയും ഡിസൈൻ സവിശേഷതകളാണ് ടീസറിൽ വെളിപ്പെടുത്തുന്നത്.

ഹെഡ് ലാമ്പിന് പ്രത്യക ഡിസൈൻ ആണ് നൽകിയിരിക്കുന്നത് എന്ന് ടീസറിൽ നിന്നും മനസിലാക്കാം. സ്‌കോഡയുടെ തനതായ ഗ്രില്ലിന് മുകളിലായാണ് ഡിആർഎൽ സ്ഥാനം പിടിച്ചിരിക്കുന്നത്. അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14.6 ഇഞ്ച് റൊട്ടേറ്റിംഗ് ഡാഷ്‌ബോർഡ് സ്‌ക്രീൻ, സെന്റർ കൺസോളിൽ ഉറപ്പിച്ചിരിക്കുന്ന റിവേഴ്‌സ് ഫേസിംഗ് ബേബി സീറ്റ് തുടങ്ങിയ സവിശേഷതകൾ വിഷൻ 7S കൺസെപ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കോഡയുടെ പുതിയ ‘മോഡേൺ സോളിഡ്’ ഡിസൈൻ ഭാഷയും ഇത് അവതരിപ്പിച്ചു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളുമായി പങ്കിടുന്ന MQB EVO പ്ലാറ്റ്‌ഫോമിലായിരിക്കും നിർമാണം. വരാനിരിക്കുന്ന എസ്‌യുവി ഒരുങ്ങുക. ഈ പ്ലാറ്റ്‌ഫോം കാരണം, വാഹനത്തിൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ പവർട്രെയിനുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവിക്ക് സാധ്യതയുണ്ട്.

അടുത്ത വർഷത്തോടെ വാഹനം നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. അതേസമയം, വിപണിയിൽ എത്തിയാൽ സ്കോഡയുടെ ഏറ്റവും വില കൂടിയ മോഡലായി ഈ മോഡൽ മാറും. കമ്പനി പിൻവലിച്ച കോഡിയാക് എന്ന മോഡലിന് സമാനമായ വലിപ്പം ഈ മോഡലിനുണ്ടാകും. ഇതോടെ സ്കോഡയുടെ ഏറ്റവും വലിപ്പമേറിയ വാഹനമെന്ന വിശേഷണവും സെവൻ സീറ്റർ സ്വന്തമാക്കും. നിരയിലെ ഏറ്റവും ചെലവേറിയ മോഡൽ എന്ന പദവിയും ഇതിനുണ്ട്. ഈ ഗുണങ്ങളെല്ലാം കിയ ഇവി9, ഹ്യുണ്ടായി അയോണിക് 9 തുടങ്ങിയ മോഡലുകളോട് മത്സരിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കും.

സ്കോഡ കൈലാഖ് കോംപാക്റ്റ് എസ്‌യുവി അടുത്തിടെയാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്, 2026 ആകുമ്പോഴേക്കും ഇന്ത്യൻ വിപണിയിൽ 1,00,000 യൂണിറ്റ് വിൽപ്പന കൈവരിക്കുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ. സ്കോഡയുടെ എക്കാലത്തെയും മികച്ച സാമ്പത്തിക വർഷമായിരുന്നു 2024. 2024ൽ സ്കോഡ 936,600 കാറുകളാണ് ഡെലിവറി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.9 ശതമാനം വർധനവാണ്. 2025 ഓടെ യൂറോപ്പിലെ ഇവി വിൽപ്പന ഇരട്ടിയാക്കാനാണ് സ്കോഡ ലക്ഷ്യമിടുന്നത്. 2026 ൽ ഈ വലിയ ഇലക്ട്രിക് എസ്‌യുവിയുടെ വരവ് ബ്രാൻഡിനെ ചരിത്രത്തിൽ ആദ്യമായി ഒരു ദശലക്ഷം യൂണിറ്റ് വിൽപ്പനയ്ക്ക് മുകളിലേക്ക് എത്തിക്കാൻ സഹായിക്കും എന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.

Latest Stories

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും

പ്രസിദ്ധ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും; ദി അള്‍ട്ടിമേറ്റ് മോദി പോഡ്കാസ്റ്റ്

മലപ്പുറത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷത്തോളം