ജിംനി വില്‍പ്പന നിര്‍ത്തുന്നു; സുസുക്കിയുടെ ഭാവി ഇനിയെന്താകും?

അടുത്ത വർഷം മുതൽ ജിംനിയുടെ വിൽപ്പന നിർത്താനുള്ള തീരുമാനവുമായി സുസുക്കി. യൂറോപ്യൻ എമിഷൻ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാലാണ് യൂറോപ്പിൽ ജിംനിയുടെ വിൽപ്പന നിർത്താൻ തീരുമാനമെടുത്തിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ നീക്കം കമ്പനി പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ യൂറോപ്യൻ ലൈനപ്പിൽ ജിംനി രംഗം വിട്ട് ഇനി പുതിയ മോഡലുകൾക്ക് വഴിയൊരുക്കും. പ്രധാനമായും ബാറ്ററി ഇലക്ട്രിക് വെഹിക്കിൾസ് ആയിരിക്കും ഈ സ്ഥാനം കയ്യടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിൽ വിൽക്കുന്ന ജിംനി അതിൻ്റെ ഇന്ത്യൻ സഹോദരനെപ്പോലെ സുസുക്കിയുടെ K15B 1.5 -ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റ് ഓപ്ഷനും ഇതിൽ ലഭിക്കുന്നതായിരിക്കും. യൂറോപ്പിന് ജിംനി ഫൈവ് -ഡോർ മോഡൽ ലഭിക്കുന്നില്ലെങ്കിലും ചെറിയ ജിംനി ത്രീ ഡോർ എസ്‌യുവി ഇപ്പോഴും ഇവിടുത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് താരതമ്യേന ഉയർന്ന CO2 ലെവലുകൾ പുറപ്പെടുവിക്കുന്നു.

വാഹനത്തിൽ വരുന്ന ട്രാൻസ്മിഷൻ ചോയിസ് അനുസരിച്ച് 154g/ km അല്ലെങ്കിൽ 170g/ km എന്നിങ്ങനെയാണ് എമിഷൻ. ഈ കണക്കുകൾ 95g/ km എന്ന ഫ്ലീറ്റ് ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഇക്കാരണത്താൽ സുസുക്കി 2021ൽ പാസഞ്ചർ വെഹിക്കിൾ ലൈനപ്പിൽ നിന്ന് ജിംനിയെ പിൻവലിച്ചിരുന്നു.

നിലവിൽ പല യൂറോപ്യൻ വിപണികളിലും രണ്ട് സീറ്റുകളുള്ള N1 വിഭാഗത്തിൽ വരുന്ന കൊമേർഷ്യൽ വാഹനമായാണ് ജിംനി വിൽപ്പനയ്ക്ക് എത്തുന്നത്. ചില രാജ്യങ്ങളിൽ എസ്‌യുവി ഇപ്പോഴും ലഭ്യമാണ്. എന്നാൽ ജർമ്മനി ഉൾപ്പെടെയുള്ള ചുരുങ്ങിയ ചിലതിൽ ഒഴികെ മിക്ക വിപണികളിലും ബ്രാൻഡ് പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയിരിക്കുന്നത്.

തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മോഡലിനായി സുസുക്കി ജിംനി ഹൊറൈസൺ എഡിഷൻ എന്ന ഒരു ഫെയർവെൽ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ  പതിപ്പ് 900 യൂണിറ്റുകളായി പരിമിതപ്പെടുത്തുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഹൊറൈസൻ എഡിഷന് ഒരു തനതായ പെയിൻ്റ് സ്കീമും, പ്രത്യേക ഗ്രാഫിക്സും, സ്റ്റാൻഡേർഡ് ജിംനിയെക്കാൾ കുറച്ച് വ്യത്യസ്തമായ സ്റ്റൈലിംഗ് ബിറ്റുകളും ലഭിക്കുന്നു.

ജിംനി കൊമേർഷ്യൽ വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ജിംനി ഹൊറൈസൺ പതിപ്പ്. ടു സീറ്റർ മോഡലാണ് ഇത്. ബ്ലാക്ക് ഡീക്കലുകളുള്ള ഒരേയൊരു മീഡിയം ഗ്രേ ഷേഡിലാണ് കമ്പനി ജിംനി ഹൊറൈസൺ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. മൊത്തത്തിൽ ഒരു റെട്രോ ലുക്ക് നൽകുന്ന ആക്സസറികളുടെ ഒരു ശേഖരം തന്നെയാണിത്.

ഒരു അലുമിനിയം സ്കിഡ് പ്ലേറ്റും അതിനോടൊപ്പം ചേരുന്ന സൈഡ് സ്കർട്ടുകളും നമുക്ക് കാണാൻ സാധിക്കും. ഒപ്പം സ്റ്റൈലിഷ് മഡ് ഫ്ലാപ്പുകളും, നീക്കം ചെയ്യാവുന്ന ട്രെയിലർ ഹിച്ച്, സുസുക്കി ബ്രാൻഡഡ് സ്പെയർ വീൽ കവറും ഇതിലുണ്ട്. ജിംനിയുടെ വശങ്ങളിൽ ഒരു ബ്ലാക്ക് പ്ലേറ്റിൽ ഹൊറൈസൺ ലെറ്ററിംഗും നൽകിയിട്ടുണ്ട്.

സുസുക്കി ക്ലാസിക് ഗ്രില്ലിനൊപ്പം മുൻവശത്ത് ഹാലജൻ ലൈറ്റിംഗ് എന്നിവ ജിംനി ഹൊറൈസൺ എഡിഷൻ്റെ റെട്രോ അപ്പീലിന് കൂടുതൽ മികവ് നൽകുന്നു. സുസുക്കി ലെറ്ററിംഗ് വരുന്ന ഇതിലെ ക്ലാസിക് ഗ്രില്ല് വളരെ മനോഹരമാണ്. യൂറോപ്പിൽ സുസുക്കി ജിംനി നിർത്തലാക്കിയതിൻ്റെ കാരണങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ് എങ്കിലും കർശനമായ മലിനീകരണ നിയന്ത്രണങ്ങളിലേക്കാണ് അവയെല്ലാം എത്തുന്നത്.

ഒരു മൈൽഡ് ഹൈബ്രിഡ് വേരിയൻ്റ് നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇത് ജിംനിയെ വീണ്ടും തിരികെ കൊണ്ടുവരും എന്ന് മാത്രമല്ല രണ്ട് സീറ്റിനു പകരം നാല് സീറ്റുകളുള്ള ഒരു പെഴ്സണൽ വാഹനമായി വിൽക്കാനും സുസുക്കിയെ അനുവദിക്കും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍