ടാറ്റയുടെ കിരീടത്തിൽ ഒന്നല്ല, രണ്ട് 5-സ്റ്റാർ റേറ്റിംഗ് തിളക്കം!

ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിൽ മികച്ച റേറ്റിംഗ് നേടി ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും പുതിയ എസ്‌യുവിയായ കർവ്വും ഓൾ-ഇലക്‌ട്രിക് വേരിയന്റും. നെക്‌സോൺ, നെക്‌സോൺ ഇവി പതിപ്പ്, പഞ്ച് ഇവി, ഹാരിയർ, സഫാരി എന്നിവയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ഈ കൂപ്പെ എസ്‌യുവി. കർവ്വ് ICE-യും കർവ്വ് EV-യും മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 5 സ്റ്റാർ ആണ് നേടിയിരിക്കുന്നത്.

ഏറെ നാളകളുടെ കാത്തിരിപ്പിന് ശേഷം ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യത്തെ കൂപ്പെ ടൈപ്പ് കോംപാക്ട് എസ്‌യുവിയായ ടാറ്റ കർവ്വ് അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കർവ്വ് എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ 2023 ഓട്ടോ എക്സ്പോയിലാണ് കമ്പനി ആദ്യം അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ICE, ഇലക്ട്രിക് പതിപ്പുകളിൽ കമ്പനി ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ഡീസൽ എഞ്ചിനൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന ടോപ്പ്-സ്പെക്ക് അകംപ്ലിഷ്ഡ്+ A വേരിയന്റ് ആയിരുന്നു ടെസ്റ്റിനായി ഉപയോഗിച്ച മോഡൽ. 1,715 കിലോഗ്രാം ആണ് ഈ വേരിയന്റിൻ്റെ ആകെ ഭാരം. കർവ്വിൽ സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ആറ് എയർബാഗുകളം ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്.

ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ESC, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സീറ്റ് ബെൽറ്റ് പ്രീറ്റെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളും കർവ്വിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, കർവ്വ് ICE 32 പോയിന്റിൽ 29.5 പോയിന്റുകളാണ് കരസ്ഥമാക്കിയത്. ഇതിൽ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് ആകെയുള്ള 16 പോയിന്റിൽ 14.65 പോയിൻ്റ് വാഹനത്തിന് ലഭിച്ചു.

സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് 16-ൽ നിന്ന് 14.85 പോയിൻ്റും ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ടാറ്റ കർവ്വ് ICE 49 പോയിന്റിൽ 43.66 പോയിന്റുകളും നേടി. ഇത്തരത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള സേഫ്റ്റി പരിശോധനകളിൽ ആകെ ഫൈവ് സ്റ്റാർ റേറ്റിംഗ് കർവ്വിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ സ്കോർ ചെയ്തു.

നെക്സോൺ ഇവി, പഞ്ച് ഇവി എന്നിവ ടെസ്റ്റ് ചെയ്തതിന് ശേഷം ഇപ്പോൾ ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ കർവ്വ് ഇവിയുടെയും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പരിശോധിച്ച് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഭാരത് NCAP. 55 kWh ബാറ്ററി പാക്കോടുകൂടിയ ടോപ്പ്-സ്പെക്ക് എംപവേർഡ്+ A ആയിരുന്നു ടെസ്റ്റിന് വിധേയമാക്കിയത്. ഭാരത് NCAP-ൽ പരീക്ഷിച്ച ഇലക്ട്രിക് വാഹനമായ കർവ്വ് ഇവിയുടെ മൊത്തം ഭാരം 1,983 കിലോഗ്രാം ആയിരുന്നു.

കർവ്വ് ഇവിയിലും ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സീറ്റ് ബെൽറ്റ് പ്രീറ്റെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി നിർമ്മാതാക്കൾ നൽകുന്നുണ്ട്. മാത്രമല്ല നോർമൽ ഫിറ്റ്‌മെൻ്റായി ESC-ഉം ടാറ്റ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ടാറ്റ കർവ്വ് ഇവി 32 -ൽ 30.81 പോയിൻ്റുകൾ നേടിയിട്ടുണ്ട്.

ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 -ൽ 15.66 പോയിൻ്റും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 -ൽ നിന്ന് 15.15 പോയിൻ്റും കർവ്വ് ഇവി നേടി. മുൻ സീറ്റിലെ ഇരുവർക്കും മാന്യമായ സേഫ്റ്റി വാഹനം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ കർവ്വ് ഇവി 49 പോയിൻ്റിൽ 44.83 നേടി.

Latest Stories

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു

ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

"ആ ഒറ്റ കാരണം കൊണ്ടാണ് കളി ഇങ്ങനെ ആയത്": രോഹിത്ത് ശർമ്മ

പ്രിയങ്ക ഗാന്ധിയ്ക്ക് എതിരാളി ഖുശ്ബുവോ? വയനാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നോട് ചെയ്തിട്ടുള്ളത് ഞാൻ ഒരിക്കലും മറക്കില്ല": ആർതർ മെലോ

വേട്ടയ്യന് ശേഷം 'ഇരുനിറം'; വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍

അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചി എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കും, ബാഗില്‍ മരുന്നു കാണും: സിത്താര

തൃശൂര്‍പൂരം കലക്കല്‍ വിവാദം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മരണം വരെ അഭിനയിക്കണം.. സംവിധായകന്‍ കട്ട് പറഞ്ഞാലും പിന്നെ ഞാന്‍ ഉണരില്ല: ഷാരൂഖ് ഖാന്‍

ഇന്ത്യൻ ടീമിലെ പാകിസ്ഥാൻ മോഡൽ താരം; കെ എൽ രാഹുലിന് പുറത്തേക്കുള്ള വാതിൽ തുറന്ന് ആരാധകർ