കാറുകള്‍ക്ക് 80,000 രൂപ വരെ ഓഫര്‍; ഓണാഘോഷം കളറാക്കാൻ കേരളത്തിന് സമ്മാനവുമായി ടാറ്റ മോട്ടോർസ് !

വരാനിരിക്കുന്ന ഓണക്കാലത്ത് വാഹനങ്ങൾക്ക് ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളിൽ ഒരാളായ ടാറ്റ മോട്ടോർസ്. പുതിയ ടാറ്റ കാറുകൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 80,000 രൂപ വരെ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് നിരയിലേക്കാണ് പുതിയ ഓഫറുകളും ആനുകൂല്യങ്ങളും ടാറ്റ മോട്ടോർസ് പരിചയപ്പെടുത്തുന്നത്.

ഓണത്തിന് വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് മുൻഗണനാ ഡെലിവറികളും സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെ സമ്മാനങ്ങൾ നേടാനും ടാറ്റ അവസരം ഒരുക്കുന്നുണ്ട്. കേരളത്തിനായുള്ള ഓണം ഓഫറിൽ 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗും ഇഎംഐ ഹോളിഡേ, ബൈ നൗ പേ ലേറ്റർ ഉൾപ്പെടെയുള്ള ആകർഷകമായ ഫിനാൻസിംഗ് ഓപ്ഷനുകൾ ലഭ്യമാക്കുന്നതിന് മുൻനിര പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി ടാറ്റ പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.

ടിയാഗോ, ടിഗോർ മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോർസ് നൽകുന്നത്. ടിഗോർ ഇവി വാങ്ങിയാൽ 80,000 രൂപ വരെ ഓണാഘോഷ സമയത്ത് ലാഭിക്കാൻ സാധിക്കും. ആൾട്രോസിന് 40,000 രൂപയും, പഞ്ച് എസ്‌യുവിക്ക് 25,000 രൂപ വരെയുള്ള ഓഫറുകളുമാണ് കേരളത്തിലെ ഉപഭോക്താക്കൾക്കായി കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

നെക്സോൺ പെട്രോളിൽ 24,000 രൂപയും ഡീസൽ വേരിയന്റുകൾക്ക് 35,000 രൂപയും ഓണക്കാലത്തെ ഓഫറിൽ ലാഭിക്കാനാവും. നെക്സോൺ ഇവി പ്രൈമിൽ എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 56,000 രൂപയും നെക്സോൺ ഇവി മാക്‌സിന് എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 61,000 രൂപയും വരെ ഡിസ്കൗണ്ട് ആനുകൂല്യങ്ങളായി ഉപഭോക്താക്കൾക്ക് ഓണക്കാലത്ത് സ്വന്തമാക്കാം. ടാറ്റയുടെ മുൻനിര മോഡലുകളായ ഹാരിയർ, സഫാരി എസ്‌യുവികൾക്ക്  70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.

പുതുതായി എത്തിയ ആൾട്രോസിന്റെ XM,XM(S) വേരിയന്റുകൾക്ക് കൊച്ചിയിലെ എക്സ്ഷോറൂം വില യഥാക്രമം 6.90 ലക്ഷം രൂപയും 7.35 ലക്ഷം രൂപയുമാണ്. XM(S)ൽ ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള ഫീച്ചറുകളാണ് വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സൺറൂഫ് ഫീച്ചർ ലഭ്യമാവുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് ആൾട്രോസ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നായ ആൾട്രോസിന് കേരളത്തിൽ നിന്ന് ഏറെ ജനപ്രീതിയാണുള്ളതെന്നും ടാറ്റ പറയുന്നു. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിൽ മാത്രമേ XM, XM(S) വേരിയന്റുകൾ ലഭ്യമാകൂ. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, R16 ഫുൾ വീൽകവർ, പ്രീമിയം ലുക്കിംഗ് ഡാഷ്‌ബോർഡ് തുടങ്ങിയ ഹൈ എൻഡ് ഫീച്ചറുകളോടെയാണ് XM വേരിയന്റ് വരുന്നത്.

പുതുതായി എത്തുന്ന XM(S) വേരിയന്റിന് ഒരു ഇലക്ട്രിക് സൺറൂഫ് അധികമായി ലഭിക്കും. ടാറ്റ മോട്ടോർസ് ആക്‌സസറീസ് കാറ്റലോഗിൽ നിന്ന് തെരഞ്ഞെടുത്തതനുസരിച്ച് ഉപഭോക്താക്കൾക്ക് വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് ഈ മോഡലുകൾ മെച്ചപ്പെടുത്താനും കഴിയും. ഒരു അധിക നേട്ടമെന്ന നിലയിൽ ആൾട്രോസ് മാനുവൽ പെട്രോൾ വേരിയന്റുകളിലുടനീളം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി നാല് പവർ വിൻഡോകളും റിമോട്ട് കീലെസ് എൻട്രിയും നൽകുന്നുണ്ട്.

Latest Stories

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്