ആ ഒറ്റ മോഡൽ വാങ്ങിയാൽ കിട്ടും ഗംഭീര ഓഫർ; ഞെട്ടിച്ച് ടാറ്റ !

ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരു കാര്യമാണ് ഓഫറുകൾ. കാറുകൾക്ക് ഓഫർ ഇടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ വില കൂടുന്ന സമയത്ത് ആദായ വിൽപ്പന നടത്തുന്നത് കാർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ്. ചെറിയൊരു തുക കുറച്ച് കിട്ടിയാൽ പോലും ആശ്വസിക്കുന്ന ആളുകൾക്ക് ലക്ഷങ്ങളുടെ ഓഫറിലൂടെ വാഹനം കിട്ടിയാൽ എങ്ങനെയുണ്ടാകും? അത്തരം ചില അനൂകൂല്യങ്ങളും ഡിസ്കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

തങ്ങളുടെ മിക്ക മോഡലുകളിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചെഞ്ചോ അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസോ ഉൾപ്പെടുന്ന കിടിലൻ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോർസ് ഫെബ്രുവരി മാസത്തിൽ വാഗ്ദാനം ചെയ്യുന്നത്. ഒരു ടാറ്റ കാർ ആരാധകൻ ആണ് നിങ്ങളെങ്കിൽ ടാറ്റ കാർ സ്വന്തമാക്കാൻ പറ്റിയ സമയമാണിത്. ഈ വർഷത്തെ പുതിയ സ്റ്റോക്കുകൾക്കും പഴയ 2023 മോഡലുകൾക്കും ഓഫറിലെ ആനുകൂല്യങ്ങൾ ബാധകമായിരിക്കും. ഏതൊക്കെ മോഡലുകൾക്കാണ് ഈ ഓഫറുകൾ എന്ന് നോക്കാം.

പോയ വർഷം നിർമിച്ച് വിറ്റഴിയാതിരുന്ന മോഡലായിരുന്നു ടിയാഗോ. 2023 മോഡൽ ടിയാഗോ ഹാച്ച്ബാക്ക് വാങ്ങാൻ താത്‌പര്യം ഉള്ളവരാണെകിൽ 75,000 രൂപ വരെ ഈ മാസം ലാഭിക്കാൻ സാധിക്കും. ഇതിൽ 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2024 മോഡൽ മതിയെങ്കിൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബൊനുസ്സും ഉൾപ്പെടുത്തി 40,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ടിയാഗോയുടെ സിഎൻജി വേരിയന്റുകളുടെ 2023 മോഡൽ ഇയർ പതിപ്പുകൾക്ക് മൊത്തം 75,000 രൂപ വരെയും പുതിയ 2024 യൂണിറ്റുകൾക്ക് 25,000 രൂപ വരെയും ആനുകൂല്യങ്ങളാണ് കമ്പനി ഫെബ്രുവരിയിലെ ഓഫറുകൾക്ക് കീഴിൽ അവതരിപ്പിച്ചിരിക്കുന്നത്.

ടിഗോറിന്റെ കോംപാക്‌ട് സെഡാന്റെ 2023, 2024 മോഡലുകളിൽ യഥാക്രമം 75,000 രൂപ, 40,000 രൂപയാണ് വരെ ആനുകൂല്യങ്ങൾ ലഭിക്കുക. ടിയാഗോയുടെ എല്ലാ പെട്രോൾ മാനുവൽ, എഎംടി വേരിയൻ്റുകളിലും അവതരിപ്പിച്ചിരിക്കുന്ന അതേ ആനുകൂല്യങ്ങളാണ് ടിഗോറിലും ഒരുക്കിയിരിക്കുന്നത്. പക്ഷേ ടിഗോറിൻ്റെ സിഎൻജി വേരിയൻ്റുകൾക്ക് 2023 മോഡൽ ഇയർ യൂണിറ്റുകളിൽ 75,000 രൂപ വരെയും 2024 യൂണിറ്റുകളിൽ 30,000 രൂപ വരെയും ഡിസ്‌കൗണ്ടാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.

ആൾട്രോസ് ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റെ പെട്രോൾ, ഡീസൽ, സിഎൻജി വേരിയൻ്റുകളിലുടനീളം 45,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇവയിൽ 2023 മോഡൽ ഇയർ പതിപ്പുകൾക്ക് 35,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 2024 മോഡലുകൾക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 2023, 2024 യൂണിറ്റുകൾക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

നെക്സോൺ കോംപാക്‌ട് എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിൽ മാത്രമാണ് ഈ മാസം ഓഫറുകൾ ലഭ്യമാവുക. നെക്‌സോണിൻ്റെ പെട്രോൾ മാനുവൽ വേരിയൻ്റുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, എഎംടി വേരിയന്റുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് എന്നിങ്ങനെ ലഭിക്കും. മാനുവൽ, എഎംടി ഓട്ടോമാറ്റിക് മോഡലുകളിൽ അധികമായി 20,000 രൂപ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും ഉപയോഗപ്പെടുത്താനാവും.

പ്രീമിയം എസ്‌യുവിയായ ഹാരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ ഈ മാസം കാത്തിരിക്കുന്നത് 1.25 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ്. എന്നാൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് 2023 മോഡൽ ഇയർ പതിപ്പുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നുണ്ട്. 75,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളോടെ ലോവർ നോൺ ADAS വേരിയന്റുകളും ലഭ്യമാണ്.

സഫാരിയുടെ വിൽക്കാതെ കിടക്കുന്ന 2023 സ്റ്റോക്കുകൾക്ക് ഹാരിയറിന് സമാനമായ ഓഫറാണ് ലഭിക്കുന്നത്. 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 75,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളോടെ ലോവർ നോൺ ADAS വേരിയന്റുകളും സ്വന്തമാക്കാം.

Latest Stories

സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം; പി പി ദിവ്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു: നവീൻ ബാബുവിന്റെ കുടുംബം

IPL 2025: മോശമായിരുന്നു അല്ലെങ്കിൽ തന്നെ ഇപ്പോൾ വൻ ദുരന്തമായി, രണ്ട് ദിവസവും ആ ടീം കാണിച്ചത് മണ്ടത്തരം: മുഹമ്മദ് കൈഫ്

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്