2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ്. പുതിയ വർഷം വരാൻ പോകുന്ന സാഹചര്യത്തിൽ 2024 ലെ വിപണി എങ്ങനെ ഉണ്ടായിരുന്നു എന്ന് പരിശോധിക്കുകയാണ് വാഹന രംഗം. എസ്‌യുവികളുടെ വർഷമായിരുന്നു 2024 എന്ന് ഒരു സംശയവും ഇല്ലാതെ പറയാനാകും. കിടിലൻ വാഹനങ്ങൾ വന്നെങ്കിലും ഇതിൽ തന്നെ ചെറിയ എസ്‌യുവികളാണ് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയത്. ഹാച്ച്ബാക്കിന്റെ വിലയിൽ കിട്ടുന്ന ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിക്കാണ് ബമ്പർ അടിച്ചിരിക്കുന്നത്. 2024-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടാറ്റയുടെ മൈക്രോ എസ്‌യുവി മാറിയതായി ജെറ്റോ ഡൈനാമിക്‌സിനെ ഉദ്ധരിച്ച് എക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷത്തെ ബെസ്റ്റ് സെല്ലർ കാറായ മാരുതി സുസുക്കി സ്വിഫ്റ്റിനെയടക്കം പിന്നിലാക്കിയിരിക്കുകയാണ് പഞ്ച്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 2,03,469 കാറുകളുടെ വിൽപ്പനയുമായി സ്വിഫ്റ്റ് ആയിരുന്നു മുന്നിൽ. എന്നാൽ ഈ വർഷം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും സ്വിഫ്റ്റിന് സ്ഥാനം നേടാനായിട്ടില്ല. 2024-ൽ 2,00,678 കാറുകളുടെ വിൽപ്പനയുമായാണ് ടാറ്റ പഞ്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിരിക്കുന്നത്. 2023-ൽ ഏഴാം സ്ഥാനത്ത് നിന്നിരുന്ന മോഡലായിരുന്നു പഞ്ച്.

രണ്ടാമത് നിൽക്കുന്നത് മാരുതിയുടെ ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആർ ആണ്. ഈ വർഷം 187,200 യൂണിറ്റാണ് വാഗൺആറിന്റെ വിൽപ്പന. ഹ്യുണ്ടായ്‌യുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റയാണ് 183782 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്ത്. മാരുതി എർട്ടിഗയും മാരുതി ബ്രെസയുമാണ് നാല് അഞ്ച് സ്ഥാനങ്ങളിൽ. ഇവ യഥാക്രമം 183762, 183718 യൂണിറ്റ് വിൽപ്പന നേട്ടം കൈവരിച്ചു.

സ്വിഫ്റ്റ്, ബലേനോ, മഹീന്ദ്ര സ്‌കോർപിയോ, മാരുതി ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോൺ എന്നീ കാറുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മോഡലാണ് പഞ്ച്. എന്നാൽ ഇത്തവണ പത്തിലേക്ക് മോഡൽ വീണു. ഏകദേശം 1,56,770 യൂണിറ്റാണ് ഈ വർഷം നെക്‌സോണിന്റെ വിൽപ്പന.

അതേസമയം, 2021-ൽ വിപണിയിലെത്തിയ ശേഷം വൻ വളർച്ചയാണ് ടാറ്റ പഞ്ച് നേടുന്നത്. വെറൈറ്റി പവർട്രെയിൻ ഓപ്ഷനുകളാണ് പഞ്ചിനെ ആകർഷകമാക്കുന്ന ഒരു ഘടകം. പെട്രോൾ, സിഎൻജി, ഇലക്ട്രിക് പതിപ്പുകളിൽ പഞ്ച് വാങ്ങാൻ കഴിയും. ഈ വർഷം ജനുവരിയിലാണ് പഞ്ച് ഇവി വിപണിയിൽ എത്തിയത് എടുത്തു പറയേണ്ട കാര്യമാണ്. 2023 മോഡൽ ഇയർ വാഹനങ്ങളുടെ സ്‌റ്റോക്ക് ക്ലിയറൻസിനായി വാഗ്ദാനം ചെയ്ത കിഴിവ് കാരണം പഞ്ച് എസ്‌യുവി നന്നായി വിറ്റുപോയി.

6000 ആർപിഎമ്മിൽ പരമാവധി 86 പിഎസ് പവറും 3300 ആർപിഎമ്മിൽ 113 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് ടാറ്റ പഞ്ചിന് കറുത്ത് പകരുന്നത്. ഇത് 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാങ്ങാം. പഞ്ചിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് 18.97 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 18.82 കിലോമീറ്റർ മൈലേജ് നൽകുന്നു. കിലോഗ്രാമിന് 26.99 കിലോമീറ്റർ വരെയാണ് പഞ്ച് സിഎൻജിയുടെ ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

7 ഇഞ്ച് ടച്ച്സ്‌ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ എസി, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ടാറ്റ പഞ്ച് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്ന് കൂടിയാണ് പഞ്ച്. വെറും 6.13 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില തുടങ്ങുന്നത്. ഫുൾചാർജിൽ 421 കിലേമീറ്റർ വരെ റേഞ്ച് പറയുന്ന പഞ്ച് ഇവിയുടെ വില തുടങ്ങുന്നത് 9.99 ലക്ഷം മുതലാണ്.

Latest Stories

'ഒരുപാട് പന്ത് ലീവ് ചെയ്ത് കോഹ്‌ലി റൺസ് എടുക്കാൻ ഒരുങ്ങിയാൽ ഓഫിൽ ബൗൾ ചെയ്യുക, കോഹ്‌ലി ഔട്ട്!' വിരാട് കോഹ്‌ലിക്കെതിരെയുള്ള ബൗളിംഗ് ആസൂത്രണം വെളിപ്പെടുത്തി സ്‌കോട്ട് ബോളണ്ട്

തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

സിഡ്നിയിൽ ഇന്ത്യൻ പേസ് അറ്റാക്ക്; ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം

തലസ്ഥാനത്ത് കലയുടെ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം