കറുപ്പഴകില്‍ സഫാരി, ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ച് ടാറ്റ

ടാറ്റാ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലായ സഫാരിയുടെ ബ്ലാക്ക് എഡിഷന്‍ പുറത്തിറങ്ങി. ഈ മിഡ്-സൈസ് എസ്യുവിയുടെ പ്രത്യേക പതിപ്പ് ബ്രാന്‍ഡിന്റെ ഡാര്‍ക്ക് എഡിഷന്‍ ലൈനപ്പിന്റെ അഞ്ചാമത്തെ മോഡലാണ്. സഫാരിക്ക് മുമ്പ്, ഡാര്‍ക്ക് എഡിഷന്‍ ശ്രേണിയില്‍ ഹാരിയര്‍, ആള്‍ട്രോസ്, നെക്സോണ്‍, നെക്സോണ്‍ ഇവി എന്നിവയാണുള്ളത്.

XT+, XTA+, XZ+, XZA+ എന്നീ നാല് വേരിയന്റുകളില്‍ സഫാരി ഡാര്‍ക്ക് എഡിഷന്‍ ലഭ്യമാണ്. മുന്‍ ഡാര്‍ക്ക് എഡിഷന്‍ മോഡലുകളെപ്പോലെ, പുതിയ എസ്യുവിക്ക് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല, ചില കോസ്മെറ്റിക് അപ്ഡേറ്റുകള്‍ മാത്രമാണ് ഇതില്‍ വരുന്നത്. ബാക്കിയുള്ള ഡാര്‍ക്ക് എഡിഷന്‍ ശ്രേണിക്ക് അനുസൃതമായി, സഫാരി ഡാര്‍ക്ക് എഡിഷന് പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയറും ഇന്റീരിയറും ഉണ്ടാകും.

ഒബെറോണ്‍ ബ്ലാക്ക് എന്ന ഓള്‍-ബ്ലാക്ക് എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമിലാണ് എസ്യുവി ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ഡീലര്‍ ഷോറൂമുകളില്‍ മോഡലിന്റെ ആദ്യ യൂണിറ്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുറം ഡിസൈന്‍ നോക്കുകയാണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് സഫാരിയുടെ പുറംഭാഗത്തുള്ള ക്രോം ഘടകങ്ങള്‍ പിയാനോ-ബ്ലാക്ക് ട്രിമ്മുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലും ചാര്‍ക്കോള്‍ ബ്ലാക്ക് ട്രീറ്റ്മെന്റ് നല്‍കിയിട്ടുള്ള അലോയി വീലുകളും പ്രത്യേക പതിപ്പിന്റെ ശ്രദ്ധേയമായ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല സാധാരണ മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ എസ്യുവിയുടെ ടെയില്‍ഗേറ്റില്‍ ക്രോമില്‍ ഒരു ഡാര്‍ക്ക് എഡിഷന്‍ ലോഗോ ടാറ്റ നല്‍കിയിട്ടുണ്ട്.

സഫാരിയുടെയും ഹാരിയറിന്റെയും മുഴുവന്‍ ശ്രേണിയിലുമുള്ള അതേ 2.0-ലിറ്റര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരി ഡാര്‍ക്ക് എഡിഷനിലുമുള്ളത്.ഈ യൂണിറ്റ് 168 ബി എച്ച് പി കരുത്തും 350 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് ട്രാന്‍സ്മിഷന്‍.

സഫാരിയുടെ ഡാര്‍ക്ക് എഡിഷന്‍ മോഡലിനൊപ്പം ആറ്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകള്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നു.എസ്യുവിയുടെ സാധാരണ മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും ക്യാബിനില്‍ മാറ്റമില്ലാതെ ഇതിലും തുടരും. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജെബിഎല്‍ സ്റ്റീരിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ESC, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ABS + EBD എന്നിവയും മറ്റും സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

Latest Stories

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച, മാനേജ്മെന്റിനോട് ഉടക്കി ടീം വിട്ട രാഹുലും പന്തും എത്തിയത് പുലിമടയിൽ തന്നെ; ട്രോളുകൾ സജീവം

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; ബിജെപി വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് കെ രാധാകൃഷ്ണന്‍

ബുംറയുടെ ഈ പെരുമാറ്റം പ്രതീക്ഷിക്കാത്തത്, കോഹ്‌ലിയോട് പറഞ്ഞത് ആ കാര്യം; നടന്നത് ഇങ്ങനെ

റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍