ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനുള്ള ടെസ്‌ലയുടെ പദ്ധതിക്ക് തിരിച്ചടി

ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കാനുള്ള ടെസ്‌ലയുടെ പദ്ധതിക്ക് തിരിച്ചടി. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.

ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ ഉയർന്നതാണ്, ഇതിന്റെ കൂടെ 60-100 ശതമാനം ഇറക്കുമതി തീരുവ കൂടി ആയാൽ രാജ്യത്തെ മിക്ക ഉപഭോക്താക്കൾക്കും ഇത് താങ്ങാവുന്നതിലും അധികമായിരിക്കും.

പ്രാദേശിക ഉത്പാദനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ, ഹെവി ഇൻഡസ്ട്രീസ് മിനിസ്ട്രിയുടെ പരിഗണനയിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഒന്നുമില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി കൃഷൻ പാൽ ഗുർജർ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. ഓട്ടോ വ്യവസായത്തിനായി നയങ്ങൾ ഉണ്ടാക്കുന്നതിന്റെ ചുമതലയുള്ള മന്ത്രാലയത്തെയാണ് കേന്ദ്ര മന്ത്രി പരാമർശിച്ചത്.

ആഭ്യന്തര നികുതി കുറയ്ക്കുകയും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ഗുർജർ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രാദേശിക നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ടെസ്‌ലയ്‌ക്കായി പ്രത്യേകമായി എന്തെങ്കിലും വ്യവസ്ഥകൾ ഏർപ്പെടുത്താൻ സാധ്യതയില്ല. ടെസ്‌ല തുടക്കത്തിൽ അതിന്റെ ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനും പിന്നീട് ഒരു പ്രാദേശിക ഫാക്ടറിയുടെ സാധ്യത പരിഗണിക്കാനുമാണ് ആലോചിച്ചിരുന്നത്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ