കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

വേനൽ അതിൻ്റെ പാരമ്യത്തിലെത്തിയതോടെ ചൂട് അനുദിനം കുതിച്ചുയരുകയാണ്. താപ തരംഗങ്ങൾ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ അടിക്കുകയാണ്. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കാനും നിർബന്ധിതരാവുകയാണ്. ചൂടിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് എത്രത്തോളം പ്രധാനമാണോ അതുപോലെ തന്നെ നമ്മുടെ വാഹനങ്ങളെയും സൂര്യനിൽ നിന്ന് സംരക്ഷിക്കേണ്ടതാണ്.

കൊടും ചൂടിൽ വാഹനം ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നാശമുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തുന്ന വെയിൽ കാറിൻ്റെ ഇൻ്റീരിയറിനെ മാത്രമല്ല ബാധിക്കുക. മറ്റ് ഭാഗങ്ങളെയും കാര്യമായി തന്നെ ബാധിക്കും. അതിനാൽ, വേനൽക്കാലത്ത് കാറിൻ്റെ ആരോഗ്യം നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്.സൂര്യനിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാർ വാക്‌സ് ചെയ്യാം

കാറിനെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ വർഷത്തിൽ രണ്ടു തവണയെങ്കിലും വാക്‌സ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കാർ വാക്‌സിംഗ് ചെയ്യുന്നത്തിലൂടെ കാറിന് ഒരു ബാഹ്യ സംരക്ഷണ പാളി നൽകുകയും ഇത് വഴി പോറലുകൾ കുറയ്ക്കുകയും ദോഷകരമായ അൾട്രാവയലറ്റ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൂടാതെ, ഇത് കാറിൻ്റെ ബോഡിയിലെ എക്സ്റ്റീരിയർ പെയിൻ്റ് കേടുകൂടാതെ സൂക്ഷിക്കുന്നു. സൂര്യൻ്റെ ചൂടിൽ നിന്നുള്ള സംരക്ഷണത്തിനായി ആരെങ്കിലും സ്ഥിരമായ വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അവർക്ക് സെറാമിക് കോട്ടിങ് തിരഞ്ഞെടുക്കാം. വാഹനത്തിൻ്റെ തെളിച്ചം നിലനിർത്താനും ദീർഘനേരം തിളങ്ങാനും ഇത് സഹായിക്കുന്നു.

വിൻഡ്ഷീൽഡ് പ്രൊട്ടക്ടറുകൾ ഇൻസ്റ്റാൾ ചെയ്യാം

കാറിൻ്റെ മുൻവശത്താണ് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത്. ഇത് ഡ്രൈവറെയാണ് കാര്യമായി ബാധിക്കുക. മാത്രമല്ല. ഇത് കാരണം സീറ്റുകളിൽ കൂടുതൽ ചൂട് അനുഭവപ്പെട്ടേക്കാം. മുൻവശത്തെ ഡാഷ്‌ബോർഡ് മങ്ങാനും അതിൻ്റെ രൂപം നഷ്ടപ്പെടാനും ഇത് കാരണമാകുന്നു. ഇത് ഒഴിവാക്കാൻ വിൻഡ് ഷീൽഡിനായി ഒരു ടിൻഡ് പ്രൊട്ടക്ടർ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കാറിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിൻ്റെ അളവ് കുറയ്ക്കും.

ദ്രാവകത്തിൻ്റെ അളവ് പരിശോധിക്കാം

വേനൽക്കാലത്ത് കാറിൻ്റെ അവശ്യ ദ്രാവകങ്ങൾ കത്താറുണ്ട്. അവ പതിവായി നിരീക്ഷിക്കുകയും കത്തി തീർന്നാൽ വീണ്ടും നിറയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂളൻ്റ്, മോട്ടോർ ഓയിൽ, ട്രാൻസ്മിഷൻ ഫ്ലൂയിഡ് എന്നിവയാണ് വേനൽക്കാലത്ത് പതിവായി പരിശോധിക്കേണ്ട സാധാരണ ദ്രാവകങ്ങളിൽ ചിലത്.

സീറ്റ് കവറുകളിൽ ശ്രദ്ധ കൊടുക്കാം

വേനൽ ചൂട് കാറിൻ്റെ അപ്ഹോൾസ്റ്ററി കേടുവരുത്തും. നീണ്ടുനിൽക്കുന്ന ചൂട് കാറിലെ ലെതർ സീറ്റുകൾ കഠിനമാക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നു. അതിനാൽ, സീറ്റ് കവറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് ഇളം നിറങ്ങളിലേക്ക് പോകേണ്ടത് പ്രധാനമാണ്. ഇരിപ്പിടങ്ങൾ പതിവായി ഡ്രൈ-ക്ലീൻ ചെയ്യേണ്ടതും അത്യാവശ്യമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്.

വിൻഡോ ടിൻ്റുകൾ

കാർ ടിൻ്റുകൾക്ക് ഓരോ സംസ്ഥാനത്തിനും അതിൻ്റേതായ നിയമങ്ങൾ ഉണ്ടെങ്കിലും, വേനൽക്കാല ചൂടിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും കാറിനെ സംരക്ഷിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് വിൻഡോ ടിൻ്റുകൾ. വിൻഡോയിലെ ഈ ടിൻ്റുകൾ കാറിൻ്റെ ഇൻ്റീരിയറിനെ ദോഷകരമായ സൂര്യകിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും സുഖവും സ്വകാര്യതയും നൽകുകയും ചെയ്യുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്