മെഴ്‌സിഡസ് ബെൻസ് EQE മുതൽ ഓഡി Q8 ഇ-ട്രോൺ വരെ: 2023-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മുൻനിര ലക്ഷ്വറി എസ്‌യുവികൾ !

ഇന്ത്യയിൽ കാർ ലോഞ്ചുകളുടെ വൻ കുതിപ്പിന് സാക്ഷ്യം വഹിച്ച വർഷമാണ് 2023. മാസ്-മാർക്കറ്റ്, ലക്ഷ്വറി സെഗ്‌മെന്റുകളിലുടനീളമുള്ള വ്യത്യസ്ത വാഹന നിർമ്മാതാക്കൾ വ്യത്യസ്ത മോഡലുകളും വേരിയന്റുകളും ഉൾപ്പെടെ 108 പാസഞ്ചർ വാഹനങ്ങൾ രാജ്യവ്യാപകമായി പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയിലുടനീളം അതിവേഗം വളരുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കൊപ്പം, എസ്‌യുവികളുടെ വരവ് വർധിച്ചിരിക്കുകയാണ്. 2023ൽ ആറ് പ്യുവർ ഇലക്ട്രിക് മോ !ഡലുകൾ ഉൾപ്പെടെ 15 ലക്ഷ്വറി എസ്‌യുവികളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ICE,EV വിഭാഗങ്ങളിലായി ഇന്ത്യയിൽ പുറത്തിറക്കിയ വിവിധ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആഡംബര എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.

മെഴ്‌സിഡസ്-ബെൻസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ആഡംബര കാർ നിർമ്മാതാക്കളിൽ മെഴ്‌സിഡസ് ബെൻസാണ് മുന്നിൽ നിൽക്കുന്നത്. 2023ലും സ്ഥിതി വ്യത്യസ്തമല്ല. ജർമ്മൻ ത്രീ-സ്റ്റാർ ലോഗോഡ് ബ്രാൻഡ് ICE, EV സെഗ്‌മെന്റുകളിലായി നിരവധി എസ്‌യുവികൾ പുറത്തിറക്കി. 2023ൽ പുറത്തിറക്കിയ എസ്‌യുവികളിൽ EQE ഇലക്ട്രിക്ക് SUV, ന്യൂ ജനറേഷൻ GLC,GLE ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ ഉൾപ്പെടുന്നു. 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് EQE ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചത്. അതേസമയം പുതിയ തലമുറ GLC അവതരിപ്പിച്ചത് 73.50 ലക്ഷം മുതൽ 74.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ്. GLE എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 96.40 ലക്ഷം രൂപ മുതൽ 1.10 കോടി രൂപ എക്‌സ് ഷോറൂം വിലയിലാണ് പുറത്തിറക്കിയത്.

ബിഎംഡബ്ലിയു

മെഴ്‌സിഡസ് ബെൻസിന്റെ ആർക്കൈവൽ ബിഎംഡബ്ല്യുവും ഒട്ടും പിന്നിലായിരുന്നില്ല. ബവേറിയൻ ഓട്ടോ ഭീമൻ പുതിയ തലമുറ X1,X5 ഫേസ്‌ലിഫ്റ്റ്, X7 ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ എസ്‌യുവികളാണ് ICE വിഭാഗത്തിൽ അവതരിപ്പിച്ചത്. അതേസമയം iX1 രാജ്യത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ ഒരു പ്രധാന ലോഞ്ചായി എത്തി. പുതിയ തലമുറ ബി‌എം‌ഡബ്ല്യു X1 48.90 ലക്ഷം മുതൽ 51.60 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വരുന്നത്. അതേസമയം പ്യുവർ ഇലക്ട്രിക് ബി‌എം‌ഡബ്ല്യു iX1 ന് 66.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. X5 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 95.20 ലക്ഷം രൂപ മുതൽ 1.08 കോടി രൂപ വരെ എക്‌സ് ഷോറൂം വിലയിൽ ലഭ്യമാണ്. X7 ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 1.27 കോടി മുതൽ 1.30 കോടി വരെയാണ് എക്സ്-ഷോറൂം വില.

ഓഡി

Q8 ഇ-ട്രോണും Q8 ഇ-ട്രോൺ സ്‌പോർട്ട്ബാക്കുമാണ് 2023ൽ മറ്റൊരു ജർമ്മൻ ആഡംബര കാർ ഭീമനായ ഓഡി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഔഡി ഇ-ട്രോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് Q8 ഇ-ട്രോൺ. ഓഡി Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിക്ക് 1.14 കോടി മുതൽ 1.26 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില. സ്‌പോർട്ട്ബാക്ക് പതിപ്പിന് 1.18 കോടി മുതൽ 1.31 കോടി രൂപ വരെയാണ് എക്‌സ് ഷോറൂം. ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ കൂപ്പെ-സ്റ്റൈൽ കോം‌പാക്റ്റ് ലക്ഷ്വറി എസ്‌യുവിയായാണ് ഓഡി Q3 സ്‌പോർട്ട്ബാക്ക് വന്നത്. ഇതും 2023-ൽ ആണ് പുറത്തിറക്കിയത്. 52.97 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

വോൾവോ

ഇന്ത്യൻ വിപണിയിലെ മറ്റ് ആഡംബര കാർ നിർമ്മാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ വോൾവോയിൽ നിന്നുള്ള വാഹനങ്ങൾ വിപണിയിലെത്തുന്നത് വളരെ സാവധാനമാണ്. എന്നാൽ ഈ സ്വീഡിഷ് ഓട്ടോ ഭീമൻ രാജ്യത്ത് ICE, EV വിഭാഗങ്ങളിൽ അതിന്റെ മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്. 2023ൽ C40 റീചാർജ് എന്ന തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവി കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. XC40 റീചാർജിനൊപ്പം ആണ് വോൾവോ C40 റീചാർജ് എത്തിയത്. ഇത് ഒരു കൂപ്പെ-സ്റ്റൈൽ എസ്‌യുവിയാണ്. 62.95 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ലോട്ടസ്

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും പുതിയ എൻട്രിയായി മാറി, എലെട്രെ ലക്ഷ്വറി എസ്‌യുവിയുമായി രാജ്യത്ത് യാത്ര ആരംഭിച്ച കമ്പനിയാണ് ലോട്ടസ്. ഇലക്ട്രിക് ഹൈപ്പർ എസ്‌യുവിയായാണ് ലോട്ടസ് എലെട്രെ വരുന്നതെന്ന് വാഹന നിർമ്മാതാവ് പറഞ്ഞിരുന്നു. 2.55 കോടി മുതൽ 2.99 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ലോട്ടസ് എലെട്രെ ഉയർന്ന പെർഫോമൻസ് ഉള്ള എസ്‌യുവിയാണ്. വാഹനം ഒറ്റ ചാർജിൽ 600 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ലെക്സസ്

ലെക്‌സസ് അതിന്റെ അഞ്ചാം തലമുറ RX SUV ആണ് 2023ൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. 95.80 ലക്ഷം മുതൽ 1.20 കോടി രൂപ എക്‌സ്-ഷോറൂം വിലയുള്ള എസ്‌യുവി രണ്ട് ശക്തമായ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ ഇത് ലഭിക്കും.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത