കാത്തിരിപ്പുകള്‍ക്ക് അവസാനമായി, ടൊയോട്ടയുടെ ഹീലക്‌സ് പിക്കപ്പ് ഇന്ത്യയില്‍ 

കാലങ്ങളായി അന്താരാഷ്ട്രവിപണിയിലുള്ള ടൊയോട്ടയുടെ പിക്കപ്പ് ട്രക്ക് ഹീലക്‌സ് ഇന്ത്യയിലുമെത്തി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് വാഹനത്തിന്റെ എട്ടാം തലമുറയാണ്. 2022 മാര്‍ച്ചില്‍ ഹീലക്‌സ് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ ഡെലിവറികള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി. ഫോര്‍ച്യൂണര്‍ ഫുള്‍ സൈസ് എസ്യുവിയുടെയും ഇന്നോവ ക്രിസ്റ്റ എംപിവിയുടെയും അതേ IMV2 ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹീലക്‌സ് പിക്കപ്പ് ട്രക്ക്.

അഞ്ച് സീറ്റുകളുള്ള ഈ വാഹനം ഒരു ഓഫ്-റോഡര്‍ കൂടിയാണ്. ഒപ്പം ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ തുടങ്ങിയ അസിസ്റ്റീവ് ഫീച്ചറുകളുമുണ്ടാകും ഹീലക്‌സിന്.ഇതിന് 5,325 എം എം നീളവും 1,855 എം എം വീതിയും 1,815 എം എം ഉയരവും 3,085 എം എം വീല്‍ബേസ് നീളവും 29-ഡിഗ്രി അപ്രോച്ച് ആംഗിളും 26-ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളുമുള്ള വാഹനത്തിന് 6.4 മീറ്റര്‍ ടേണിംഗ് റേഡിയസമുണ്ട്. കാര്‍ഗോ ഡെക്കിന് 1,500 എം എം നീളവും 1,500 എം എം വീതിയും 440 എം എം ഉയരവും എം റിയര്‍ ഗേറ്റും 435 കിലോഗ്രാം പേലോഡ് ശേഷിയുമാണുള്ളത്.

ഫോര്‍ച്യൂണറില്‍ കാണുന്ന അതേ 2.8 -ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ജിഡി സീരീസ് ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹീലക്‌സിലും ഉപയോഗിക്കുന്നത്.ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ പരമാവധി 204 ബി എച്ച് പി കരുത്തും 420 എന്‍ എം ടോര്‍ക്കും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ബന്ധിപ്പിക്കുമ്പോള്‍ 500 എന്‍ എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇത് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടൊയാണ് വരുന്നത്.

സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍, സില്‍വര്‍ മെറ്റാലിക്, ഗ്രേ എന്നിവയാണ് ടൊയോട്ട ഓഫര്‍ ചെയ്യുന്ന അഞ്ച് കളര്‍ സ്‌കീമുകള്‍.ഇലക്ട്രോക്രോമിക് IRVM, MID ഡിറ്റക്ഷനുള്ള ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഏഴ് എയര്‍ബാഗുകള്‍, ടയര്‍ ആംഗിള്‍ മോണിറ്റര്‍, ഇലക്ട്രോണിക് റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, വലിയ 160 mm ക്രോസ്-സെക്ഷന്‍ അംഗങ്ങളുള്ള ഹൈ റിജിഡിറ്റി ഹെവി-ഡ്യൂട്ടി ഫ്രെയിം സ്ട്രക്ച്ചര്‍, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയവയെല്ലാം വാഹനത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു.

Toyota Hilux Pickup Truck Unveiled in India; Check Bookings, Launch Date &  Specifications Here - H10 News

സോഫ്റ്റ് അപ്ഹോള്‍സ്റ്ററിയിലും മെറ്റാലിക് ആക്സന്റിലുമാണ് ടൊയോട്ട ഹീലക്‌സ് പിക്കപ്പ് ട്രക്കിന്റെ ഉള്‍വശം. ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. പുറംഭാഗത്ത് ക്രോം സറൗണ്ടോടുകൂടിയ പിയാനോ-ബ്ലാക്ക് ട്രപസോയിഡല്‍ ഗ്രില്ലോടുകൂടിയ ഒരു ബോള്‍ഡ് ഫ്രണ്ട് ഫാസിയയാണ് വാഹനത്തിനുള്ളത്.

പുതുതായി രൂപകല്‍പന ചെയ്ത 18 ഇഞ്ച് അലോയി വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ബോള്‍ഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, വൈഡ് സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക്, സ്പോര്‍ട്ടി ഫോഗ് ലാമ്പ് ഹൗസിംഗുകള്‍ തുടങ്ങിയവയും വാഹനത്തില്‍ കാണാം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ