ജിംനിയെയും ഥാറിനെയും വിറപ്പിക്കാൻ ലാൻഡ് ക്രൂസറിന്റെ കുഞ്ഞൻ !

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട പലപ്പോഴും ഉപഭോക്താവിന്റെ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കുന്ന എന്തെങ്കിലുമൊന്ന് സൃഷ്ടിക്കാറുണ്ട്. എല്ലാ വാഹന പ്രേമികളെയും ഞെട്ടിക്കാനും ലാൻഡ് ക്രൂയിസർ ബജറ്റിൽ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉപഭോക്താക്കൾക്ക് ഒരു പ്രതീക്ഷ നൽകാനുമുള്ള നീക്കത്തിലാണ് ടൊയോട്ട.

ഒരു മിനി ലാൻഡ് ക്രൂയിസറിൻറെ പണിപ്പുരയിലാണ് ടൊയോട്ട എന്ന റിപ്പോർട്ട് ഈയിടെയാണ് പുറത്തു വന്നത്. വരാനിരിക്കുന്ന ഈ കോംപാക്റ്റ് ക്രൂയിസറിനെ ലാൻഡ് ഹോപ്പർ എന്ന പേര് നൽകാൻ സാധ്യതയുണ്ട്. ഇതിനായി ടൊയോട്ട ഇപ്പോൾ ലാൻഡ് ഹോപ്പർ എന്ന പേര് ട്രേഡ്‍മാർക്ക് ചെയ്‍തിട്ടുണ്ട്. ഇത് ലാൻഡ് ക്രൂയിസറിന്റെ ഒരു മിനി പതിപ്പായാണ് അറിയപ്പെടുന്നത്. ഇതിനെ ജിംനി കില്ലർ എന്നും വിളിക്കുന്നു.

ബോക്‌സി ഡിസൈൻ, അഗ്രസീവ് ഫ്രണ്ട് ഫാസിയ, പരുക്കൻ റോഡ് അപ്പിയറൻസ് എന്നിവയുമായി വരാനിരിക്കുന്ന ചെറിയ ലാൻഡ് ക്രൂയിസർ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ലോ പ്രൊഫൈൽ ടയറുകളുള്ള സ്‌പോർട്ടി അലോയ് വീലുകൾ, വശങ്ങളിൽ ക്ലാഡിംഗ് എന്നിവ വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈൻ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏകദേശം 1,800 എംഎം വീതിയും 4,490 എംഎം നീളവും 1,850 എംഎം ഉയരവും ഉൾക്കൊള്ളുന്ന വലുപ്പത്തോടെയാണ് മിഡ്-സൈസ് എസ്‌യുവി എത്തുന്നത്. ഈ മാസം അവസാനം നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ വാഹനം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ ധാരാളം ഉപഭോക്താക്കളെ ആകർഷിച്ചേക്കാവുന്ന ഓഫ്-റോഡ് ഉൾപ്പെടെ ടൺ കണക്കിന് ഫീച്ചറുകളോടെ ബ്രാൻഡ് ഈ വാഹനം എത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊറോള ക്രോസിന് കരുത്ത് പകരുന്ന ടർബോചാർജ്ഡ് 1.5 ലിറ്റർ ഹൈബ്രിഡ്, 1.8 ലിറ്റർ, 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ മിനി ലാൻഡ് ക്രൂയിസറിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എസ്‌യുവിക്ക് RAV4-ൽ നിന്ന് 2.5 ലിറ്റർ 4-സിലിണ്ടർ ഹൈബ്രിഡ് എഞ്ചിനും, ഹിലക്സ് പിക്കപ്പിൽ നിന്ന് ടർബോചാർജ്ഡ് 2.8L ഡീസൽ എഞ്ചിനും ലഭിക്കും. പുതിയ 2.7 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പുതിയ ലാൻഡ് ഹോപ്പറിന് കരുത്ത് പകരും.

യഥാർത്ഥത്തിൽ ഇത് ജിംനിക്ക് മുകളിലുള്ള ഒരു സെഗ്‌മെന്റായിരിക്കും. ഇന്ത്യയിൽ വാഹനം എത്തിയാൽ ഇത് ഥാർ 5-ഡോറിനോടും സ്കോർപിയോ-N നോ പോലും എതിരാളിയാകും. അടുത്ത തലമുറ ഫോർച്യൂണർ കൂടുതൽ ചെലവേറിയതായിരിക്കുമെന്നതിനാൽ ലാൻഡ് ഹോപ്പർ അതിനു താഴെയുള്ള ഒരു നല്ല ഉൽപ്പന്നമായിരിക്കും എന്നാണ് വിലയിരുത്തൽ.

ആഗോളതലത്തിൽ, ഫോർഡ് ബ്രോങ്കോയ്‌ക്കൊപ്പം ജിംനി മാത്രമായിരിക്കും ലാൻഡ് ഹോപ്പറിന്റെ ഏറ്റവും അടുത്ത എതിരാളി. ടൊയോട്ട ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല. കാരണം 2.8 ഡീസൽ വില കുറഞ്ഞതായിരിക്കില്ല എന്നതാണ്. പക്ഷേ ടൊയോട്ടയുടെ എസ്‌യുവികൾ എല്ലായ്‌പ്പോഴും വലിയ സംഖ്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ