സോനറ്റ് മുതൽ EV9 വരെ; 2024-ൽ വരാനിരിക്കുന്ന കിയയുടെ അവതാരങ്ങൾ !

2019-ൽ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച കമ്പനിയാണ് കിയ. ഇത് ഉടനടി ഹിറ്റാകുകയും കിയയെ ഇന്ത്യൻ വാഹന വ്യവസായത്തിൽ അടയാളപ്പെടുത്താൻ സഹായിക്കുകയും ചെയ്തു. 2020-ൽ ലൈനപ്പിൽ സെൽറ്റോസിന് തൊട്ട് താഴെ നിൽക്കുന്ന കോംപാക്റ്റ് സബ്-4 മീറ്റർ എസ്‌യുവിയായ സോനെറ്റ് എന്ന മോഡൽ ബ്രാൻഡ് പുറത്തിറക്കുകയും ഇത് വിൽപ്പന വർദ്ധിപ്പിക്കുന്നതിന് നിർമ്മാതാവിനെ സഹായിക്കുകയും ചെയ്തു.

കിയയ്ക്ക് ലാഭകരമായി മാറാൻ നാല് വർഷമെടുത്തു. ഇത് തികച്ചും അഭിനന്ദനാർഹമാണ്. ഇന്ത്യൻ വിപണിയിൽ കിയയുടെ സാന്നിധ്യത്തിന്റെ അഞ്ച് വർഷം അടയാളപ്പെടുത്തുന്ന വർഷമായിരിക്കും 2024. കൂടാതെ മൂന്ന് പുതിയ കാറുകൾ കൂടി അടുത്ത വർഷം അവതരിപ്പിക്കും.

കിയ സോനറ്റ്​ ഫെയ്‌സ്‌ലിഫ്റ്റ്

കിയയിൽ നിന്നുള്ള ആദ്യത്തെ ലോഞ്ച് സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും. 2024 ജനുവരിയിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മൂന്ന് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യും. കൂടാതെ നാല് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഉണ്ടാകും. മാരുതി സുസുക്കി ബ്രെസ്സ, മഹീന്ദ്ര XUV300, ഹ്യുണ്ടായ് വെന്യു എന്നിവയ്‌ക്കെതിരെയാണ് കിയ സോനറ്റ്​ ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുന്നത്.

പുതിയ കിയ കാർണിവൽ

പുതിയ കിയ കാർണിവൽ എല്ലാവർക്കുമുള്ള ഒരു എംപിവി ആയി പറയപ്പെടുന്നില്ല. എന്നാൽ സെലിബ്രിറ്റികൾക്കും ആ ആഡംബരപൂർണമായ അനുഭവം ആഗ്രഹിക്കുന്ന ആളുകൾക്കും ഇത് ഇപ്പോഴും വളരെ ജനപ്രിയമാണ്. 2024ൽ കിയ കാർണിവലിന്റെ പുത്തൻ തലമുറ മോഡൽ അവതരിപ്പിക്കും.

നിലവിലെ കാർണിവലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കാർണിവൽ സെഗ്‌മെന്റിൽ മുകളിലായിരിക്കും. മോഡലിന് ഉയർന്ന വില നൽകേണ്ടി വരുമെന്ന് ചുരുക്കം.

കിയ EV9 ഇലക്ട്രിക് എസ്‌യുവി

2024-ലെ കിയയിൽ നിന്നുള്ള ഏറ്റവും വലിയ ലോഞ്ച് ആയിരിക്കും കിയ EV9 ഇലക്ട്രിക് എസ്‌യുവി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇലക്ട്രിക് എസ്‌യുവി ആദ്യമായി പ്രദർശിപ്പിച്ചത്. ഇത് CBU റൂട്ടിലൂടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇത് കുറച്ച് ചെലവേറിയതായിരിക്കും. EV6 ഇവിക്ക് ശേഷം കൊറിയൻ ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് കാറായി EV9 മാറും. കമ്പനിയുടെ ആദ്യത്തെ മൂന്ന് നിര ഇവി ആയിരിക്കും ഇതെന്നതും പ്രത്യേകതയാണ്.

EV6 ന്റെ എക്‌സ്‌ഷോറൂം 60 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത് എങ്കിൽ EV9ന്റെ വില 90 ലക്ഷം രൂപ എക്‌സ് ഷോറൂം മുതൽ ആരംഭിച്ചേക്കാം. ടൂ വീൽ ഡ്രൈവിലും ഓൾ വീൽ ഡ്രൈവ് പവർട്രെയിനിലും ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യാൻ കിയയ്ക്ക് കഴിയും. ഒറ്റ ചാർജിൽ 400 കിലോമീറ്ററിനും 500 കിലോമീറ്ററിനും ഇടയിൽ ഡ്രൈവിംഗ് റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ടാറ്റ മോട്ടോർസ് ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പാസഞ്ചർ ഇവി സെഗ്‌മെന്റിൽ ഏകദേശം 15 ശതമാനം വിപണി വിഹിതം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയയുടെ പുത്തൻ മോഡലിനെ കൊണ്ടു വരുന്നത്. ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ കിയ EV9 ഇലക്ട്രിക് എസ്‌യുവി നേരത്തെ കൺസെപ്റ്റ് രൂപത്തിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിന് മുമ്പായാണ് പ്രീമിയം എംപിവിയെ ഈ വർഷം ആദ്യം വിപണിയിൽ നിന്നും പിൻവലിച്ചത്.

വളരെപ്പെട്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായി മാറിയ കമ്പനിയാണ് കിയ. രാജ്യത്ത് പുറത്തിറക്കിയ മോഡലുകളെല്ലാം വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. കാർണിവൽ, സെൽറ്റോസ്, സോനെറ്റ്, കാരെൻസ്, ഇവി6 പോലുള്ള വാഹനങ്ങളെല്ലാം സ്വന്തമാക്കാൻ ആളുകളുടെ തിരക്കാണ് ഇപ്പോഴും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍