'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ആദ്യ ആഴ്ച 19,994 കോടി രൂപയാണ് പിന്‍വലിച്ചത്. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യ നിര്‍ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍, യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും വര്‍ധന എന്നി വയാണ് ഇതിനു പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ വിദേശ നിക്ഷപകര്‍ പിന്‍വലിച്ചത് 94,017 കോടി രൂപയായിരുന്നു. ഇത് ഏറ്റവും മോശം പ്രതിമാസ ഒഴുക്കായിരുന്നു. ഇതിനുമുമ്പ്, 2020 മാര്‍ച്ചില്‍ എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 61,973 കോടി രൂപ പിന്‍വലിച്ചതാണ് ഉയര്‍ന്ന തുക.

പണലഭ്യത കുറയുന്നതിനാല്‍, എഫ്പിഐ വരവ് ഹ്രസ്വകാലത്തേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വിപണി വികാരം ദുര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ ജനുവരി ആദ്യം വരെ എഫ്പിഐ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 2024 സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടി രൂപയുടെ ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപം നടത്തിയിരുന്നു. ഇതിന് ശേഷം വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയായിരുന്നു. രൂപയുടെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കുറവുണ്ടായി. ഫോറെക്‌സ് കരുതല്‍ ശേഖരം 6.477 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 675.653 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു.

പിന്നിട്ടവാരം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 12,508 കോടി രൂപ നിക്ഷേപിച്ചു. നവംബറില്‍ അവര്‍ 37,063 കോടി രൂപയുടെ ഓഹരികള്‍ വാരികൂട്ടിയിട്ടും മുന്‍നിര സൂചികകള്‍ അഞ്ച് ശതമാനം തകര്‍ന്നു. ഒരുമാസ കാലയളവില്‍ സെന്‍സെക്‌സ് 4392 പോയിന്റും നിഫ്റ്റി 1595 പോയിന്റും ഇടിഞ്ഞു.

നിഫ്റ്റി 24,148ല്‍നിന്നുള്ള തകര്‍ച്ചയില്‍ മുന്‍വാരം സൂചിപ്പിച്ച 23,470ലെ ആദ്യ സപ്പോര്‍ട്ട് 14 പോയിന്റിന് നിലനിര്‍ത്തി 23,484ല്‍ താങ്ങ് കണ്ടെത്തി, വാരാന്ത്യം 23,532 പോയിന്റിലാണ്. ഈ വാരം 23,233ലെ സപ്പോര്‍ട്ട് നിലനിര്‍ത്തി 24,080 -24,629 റേഞ്ചിലേയ്ക്ക് മുന്നേറാന്‍ ശ്രമിക്കാമെങ്കിലും ആദ്യ താങ്ങില്‍ വിപണിക്ക് കാലിടറിയാല്‍ സൂചിക 22,935ലേക്ക് മാസാന്ത്യം സാങ്കേതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാകും.

വ്യാഴാഴ്ച തുടര്‍ച്ചയായ ആറാം സെഷനിലും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.11% ഇടിഞ്ഞ് 23,532 ല്‍ എത്തി. 2023 ഏപ്രിലിന് ശേഷം ആദ്യമായി 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.14% ഇടിഞ്ഞ് 77,580.31 ല്‍ അവസാനിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികള്‍ പിന്തുണ നല്‍കിയതിനാല്‍ ഇടിവ് മന്ദഗതിയിലായി. 23,200 നിഫ്റ്റിയുടെ ശ്രദ്ധിക്കേണ്ട അടുത്ത നിലയാണ്. തിരിച്ചുവരവിന്റെ സാഹചര്യത്തില്‍, സൂചിക 23,60023,800 സോണില്‍ പ്രതിരോധം നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.

Latest Stories

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം

കോണ്‍ഗ്രസില്‍ ചേരുന്നവര്‍ പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടില്‍; എന്തുകൊണ്ട് തട്ടില്‍ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ പുന്നലയെയും കാണാത്തതെന്ന് ബിജെപി

'അടിസ്ഥാനരഹിതമായ വിവരങ്ങൾ'; അണ്ണാ ഡിഎംകെയുമായി സഖ്യമെന്ന വാര്‍ത്തകള്‍ തള്ളി വിജയ്‌യുടെ തമിഴക വെട്രി കഴകം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്