2000 രൂപ നോട്ടുകള്‍ ഇപ്പോഴും കാണാമറയത്ത്; അച്ചടിച്ച മുഴുവന്‍ നോട്ടുകളും തിരിച്ചെത്തിയില്ല; 7,581 കോടി രൂപ കാണാനില്ലെന്ന് ആര്‍ബിഐ

നിരോധിച്ച 2000 രൂപ നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്തിയില്ലെന്ന് റിസര്‍വ് ബാങ്ക്. 7581 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കി. 2023 മേയില്‍ നിരോധിച്ചശേഷം 97.87 ശതമാനം നോട്ടും തിരിച്ചെത്തിയെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധനത്തിന് പിന്നാലെ 1000, 500 രൂപ നോട്ടുകള്‍ക്ക് പകരമായി 2016ലാണ് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. മേയ് വരെ 3.56 ലക്ഷം കോടിയുടെ നോട്ടുകള്‍ വിനിമയത്തിലുണ്ടായിരുന്നു. ഈ കണക്ക് 7,581 കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും ജനങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

2000 ന്റെ നോട്ടുകള്‍ 2023 ഒക്ടോബര്‍ 7 വരെയായിരുന്നു തിരിച്ചേല്‍പ്പിക്കാനോ മാറ്റിയെടുക്കാനോ ഉള്ള സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്താത്തതിനാല്‍ സമയപരിധി നീട്ടുകയായിരുന്നു.

എല്ലാ ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നു. പോസ്റ്റലായും നോട്ടുകള്‍ സ്വീകരിക്കുമെന്നായിരുന്നു ആര്‍ബിഐയുടെ അറിയിപ്പ്. എന്നിട്ടും നോട്ടുകള്‍ ബാക്കിയുണ്ടെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; കൊച്ചിയിൽ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം