Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS

വാഹനം എത്രയുണ്ടെങ്കിലും പ്രശ്‌നമല്ല; അപകട ഇന്‍ഷുറന്‍സ് ഒന്ന് മതി

, 1:37 pm

വാഹനം ഒന്നിലധികമുണ്ടെങ്കിലും ഇനി നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് ഒന്നു മാത്രം മതി. അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചു കൊണ്ടുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് ജനുവരി ഒന്നിന് നിലവില്‍ വരും.

അടുത്തമാസം ഉത്തരവ് നിലവില്‍ വന്നതിന് ശേഷം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകം പോളസി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങുമ്പോള്‍ അപകട ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ അത് ഹാജരാക്കണമെന്നത് നിര്‍ബന്ധമാണ്. വാഹനത്തിന്റെ ഉടമ അതേ വാഹനം അപകടത്തില്‍ പെട്ടാണ് മരിക്കുന്നതെങ്കില്‍ 15 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് ആയി ലഭിക്കുന്നത്.

നേരത്തെ, ഓണര്‍ ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കവറേജിന് പ്രതിവര്‍ഷം പ്രീമിയത്തോടൊപ്പം അധികമായി അടക്കേണ്ട 750 രൂപ ഒന്നിലധികം വാഹനങ്ങളുള്ളവര്‍ പ്രത്യേകം അടയ്ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ഉത്തരവോടെ ഇത് ഒഴിവാകുകയും ഉടമകള്‍ക്ക് ആശ്വാസവും നല്‍കും.

Advertisement