രാജ്യത്തെ ഏറ്റവും വിലകൂടിയ ഭൂമി വാങ്ങലുമായി അദാനി ഗ്രൂപ്പ്; ദക്ഷിണമുംബൈയില്‍ ഒരേക്കര്‍ വാങ്ങിയത് 170 കോടിക്ക്; മലബാര്‍ ഹില്‍ മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ നീക്കം

രാജ്യത്തെ ഏറ്റവും വിലകൂടിയ ഭൂമി വാങ്ങലുമായി അദാനി ഗ്രൂപ്പ്. ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്ലില്‍ ഏകദേശം ഒരു ഏക്കറിലേറെ വരുന്ന ഭൂമി 170 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള സഹസ്ഥാപനം മാഹ്ഹില്‍ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎല്‍) ഭൂമിയില്‍ പണംമുടക്കിയിരിക്കുന്നത്. 10.5 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നല്‍കിയത്. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ബെഹ്റാം നോവ്റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്‌ക്വയര്‍ ഫീറ്റര്‍ കെട്ടിടവുമാണ് അദാനി സ്വന്തമാക്കിയത്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. 48,491 സ്‌ക്വയര്‍ഫീറ്റ് ഭൂമിയാണ് അദാനി സ്വന്തമാക്കിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പാഴ്സി കുടുംബം കൈവശം വച്ചുപോന്ന ഭൂമിയാണിത്. . രാജ്യത്തു തന്നെ ഏറ്റവും വിലകൂടിയ സ്ഥലങ്ങളില്‍ ഒന്നായാണ് മലബാര്‍ ഹില്‍ മേഖല കണക്കാക്കപ്പെടുന്നത്.

എന്നാല്‍, ഭൂമി വില്‍പനയെ കുറിച്ച് പ്രതികരിക്കാന്‍ അദാനി കമ്പനിയായ മാഹ്-ഹില്‍ പ്രൊപ്പര്‍ട്ടീസ് തയാറായിട്ടില്ല. ഭൂമി വിറ്റയാളെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഇത്തരത്തില്‍ മുംബൈയില്‍ വന്‍ ഭൂമി ഇടപാട് നടന്നിരുന്നു.

ദക്ഷിണ മുംബൈയിലെ ലക്ഷ്മിവിലാസ് ബംഗ്ലാവാണ് വിറ്റത്. നേപ്പിയന്‍ സീ റോഡിലായിരുന്നു ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വാതന്ത്ര്യസമരസേനാനികള്‍ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. 19,891 സ്‌ക്വയര്‍ഫീറ്റ് ബംഗ്ലാവ് 276 കോടിക്കാണ് വിറ്റത്.

Latest Stories

'വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ല, നിയമനം അഭിമുഖത്തിലൂടെ'; പി സരിൻ

INDIAN CRICKET: രോഹിതിന് പിന്നാലെ അവനും വിരമിക്കുന്നു, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാന അവസരമാവും, ഇനിയും ഫോംഔട്ടായാല്‍ ബിസിസിഐ കൈവിടും

പ്രതിസന്ധി ഘട്ടത്തില്‍ നാമെല്ലാവരും സര്‍ക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍; 100 ഭീകരെ വധിച്ചെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിരോധമന്ത്രി; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല

IPL 2025: 'നരേന്ദ്ര മോദി സ്റ്റേഡിയം ബോംബിട്ട് തകർക്കും'; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോംബ് ഭീഷണി; സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

മാപ്പും വേണ്ടും ഒരു കോപ്പും വേണ്ട, കന്നഡയെ തൊട്ടാല്‍ പാട്ട് വെട്ടും; സോനു നിഗവുമായി സഹകരിക്കില്ല, ഗാനം നീക്കി

21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദം; പാക്കിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണകേന്ദ്രം; സിന്ദൂരം ചോദിച്ചവര്‍ക്ക് ഇന്ത്യ ഹോളി സമ്മാനിച്ചു; 'ഓപ്പറേഷന്‍ സിന്ദൂരി'നെ വാനോളം പുകഴ്ത്തി ദീപിക

രാജ്യത്തിനാണ് പ്രധാന്യം.. ഈ സിനിമ തിയേറ്ററില്‍ എത്തില്ല; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്കുമാര്‍ റാവു-വാമിഖ ചിത്രത്തിന്റെ റിലീസ് മാറ്റി

ഇന്ത്യയില്‍ 'ജിഹാദിന്' ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഭീകരസംഘടന

'സുരക്ഷയ്ക്കുള്ള ഏക മാർഗം സമാധാനം'; സംഘർഷങ്ങൾ ഇല്ലാതാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും മലാല യൂസഫ്സായി

പ്രണയക്കുന്നതിനിടെ ഞാന്‍ നടിയാണെന്ന് ജഗത്തിനോട് പറഞ്ഞിരുന്നില്ല, ഗര്‍ഭിണിയായ ശേഷം വിവാഹിതയായി: അമല പോള്‍