ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി ഗ്രൂപ്പ്; ബോംബാര്‍ഡെയറിന് കൈ കൊടുത്ത് ഗൗതം അദാനി

ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍നിര വിമാന നിര്‍മ്മാണ കമ്പനിയായ ബോംബാര്‍ഡെയറിന്റെ സിഇഒ എറിക് മാര്‍ട്ടെലുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ജെറ്റുകളും എയര്‍ക്രാഫ്റ്റുകളും നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയാണ് ബോംബാര്‍ഡെയര്‍. എന്നാല്‍ അദാനി ഗ്രൂപ്പ് വ്യോമയാന കമ്പനിയാണോ അതോ വിമാനങ്ങളുടെ നിര്‍മ്മാണവും മെയിന്റനന്‍സുമാണോ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡുമായി 2019 മുതല്‍ അദാനി ഗ്രൂപ്പ് സജീവമാണ്.

തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പൂര്‍, ഗുവഹാത്തി, നവി മുംബൈ തുടങ്ങിയ എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ചുമതലയും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡിനാണ്. ഇതിന് പുറമേ അദാനി ഡിഫന്‍സ് ആന്റ് എയറോസ്‌പേസ് എന്ന കമ്പനിയിലൂടെ ഏവിയേഷന്‍-പ്രതിരോധ രംഗത്തും അദാനി ഗ്രൂപ്പ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

അതേസമയം വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു നേരത്തെ പ്രാദേശികമായി വിമാനങ്ങളുടെ മെയിന്റനന്‍സിന് രാജ്യം ലക്ഷ്യമിടുന്നതായി അറിയിച്ചിരുന്നു. ഈ മേഖലയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ജിഎസ്ടിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയതായി മന്ത്രി വ്യക്തമാക്കിയിരുന്നു.

Latest Stories

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

കല്യാണി പ്രിയദർശൻ വിവാഹിതയായി!!! വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി