ആറ് മാസവും 17 ദിവസവും കൊണ്ട് 7613 പുതിയ യൂണിറ്റുകള്‍; 273.35 കോടിയുടെ നിക്ഷേപവും 13559 പേര്‍ക്ക് തൊഴിലും; സംരംഭക വര്‍ഷത്തില്‍ 100 ശതമാനം ലക്ഷ്യം കൈവരിച്ച് ആലപ്പുഴ

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭക വര്‍ഷം 3.0 ന്റെ ഭാഗമായി 2024-2025 സാമ്പത്തിക വര്‍ഷം 100% ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി ആലപ്പുഴ. ഈ വര്‍ഷം 7600 യൂണിറ്റുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 6 മാസവും 17 ദിവസവും കൊണ്ട് 7613 പുതിയ യൂണിറ്റുകള്‍ തുടങ്ങിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. 1090 യൂണിറ്റുകള്‍ ഉല്‍പ്പാദനമേഖലയിലും 2980 യൂണിറ്റുകള്‍ സേവന മേഖലയിലും 3543 യൂണിറ്റുകള്‍ വാണിജ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു. പുതിയ സംരംഭങ്ങള്‍ വഴി 273.35 കോടി രൂപയുടെ നിക്ഷേപവും 13559 പേര്‍ക്ക് തൊഴിലവസരങ്ങളും നല്‍കി. ഈ സംരംഭകരില്‍ 44 % വനിതാ സംരഭകരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വര്‍ഷം കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത് തണ്ണീര്‍മുക്കം പഞ്ചായത്തിലാണ് (123 സംരംഭങ്ങള്‍). നഗരസഭകളില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് മുന്നില്‍ (392 സംരംഭങ്ങള്‍).

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ട് 2022- 23 സാമ്പത്തിക വര്‍ഷം ജില്ലയില്‍ നടപ്പിലാക്കിയ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി വന്‍ വിജയമായിരുന്നു. 9666 സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ലക്ഷ്യമിട്ട പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചപ്പോള്‍ 9953 പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും അതുവഴി 527.57 കോടി രൂപയുടെ നിക്ഷേപവും 21213 പേര്‍ക്ക് തൊഴിലവസരവും നല്‍കുവാനും സാധിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ 100% പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല ആലപ്പുഴ ആണ്. ഇതിന്റെ തുടര്‍ച്ചയായി നടപ്പിലാക്കിയ സംരംഭക വര്‍ഷം 2.0 പദ്ധതിയില്‍ 7000 സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും പദ്ധതി പൂര്‍ത്തികരിച്ചപ്പോള്‍ 7582 പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും അതുവഴി 434.5 കോടി രൂപയുടെ നിക്ഷേപവും, 14331 പേര്‍ക്ക് തൊഴിലവസരവും നല്‍കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സാധ്യതക്കനുസരിച്ച് സംരംഭകരെ കണ്ടെത്തി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 86 എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവുകള്‍ (EDE) പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് പുതിയ സംരംഭങ്ങള്‍ക്കുളള ആശയങ്ങള്‍ നല്‍കുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, സംരംഭം തുടങ്ങാന്‍ പ്രാപ്തരാക്കുക, ലൈസന്‍സ്, വായ്പ എന്നിവയില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊടുക്കുക തുടങ്ങി ഓരോ ഘട്ടത്തിലും സഹായികളായി എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവുകള്‍ ഉണ്ടാവും. കൂടാതെ സാമ്പത്തിക വര്‍ഷങ്ങളിലെ സംരംഭക വര്‍ഷം പദ്ധതിയിലെ സംരംഭകരുടെ നിലനില്‍പ് -ഉറപ്പു വരുത്തുന്നതിനും എന്റര്‍പ്രൈസസ് ഡവലപ്മെന്റ് എക്‌സിക്യൂട്ടീവുകള്‍ വഴി സാധിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹെല്‍പ് ഡസ്‌കുകള്‍ വഴി എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍ സംരംഭകര്‍ക്ക് കൈത്താങ് സഹായം നല്‍കുന്നതാണ്. സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തില്‍ പൊതു ബോധവല്‍ക്കരണ ശില്‍പശാലകള്‍, ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേളകള്‍, പഞ്ചായത്തടിസ്ഥാനത്തില്‍ വിപണന മേളകള്‍, സംരംഭക സംഗമങ്ങള്‍ എന്നിവയെല്ലാം സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. സംരംഭങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വിപണി ഉറപ്പാക്കല്‍ സംരംഭങ്ങളുടെ സ്‌കെയില്‍ അപ് എന്നിവയ്ക്കായി എം.എസ്.എം.ഇ ഇന്‍ഷുറന്‍സ് കേരള ബ്രാന്‍ഡ്, മിഷന്‍ 1000 തുടങ്ങി നിരവധി പദ്ധതികള്‍ വ്യവസായ വാണിജ്യവകുപ്പ് വഴി നടപ്പിലാക്കിവരുന്നു.

Latest Stories

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം