ഇംഫാലിലേക്കും വാരണാസിയിലേക്കും അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കാം; ഓള്‍കാര്‍ഗോ ഗതി എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇംഫാലിലേക്കും വാരണാസിയിലേക്കും നേരിട്ട് അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കുന്നതിന് ഓള്‍കാര്‍ഗോ ഗതി ലിമിറ്റഡ് എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. മുംബൈ, ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്നാണ് ഇപ്രകാരം സര്‍വീസ് തുടങ്ങിയത്.

രാജ്യത്തെങ്ങുമുള്ള 34 കൊമേഴ്സ്യല്‍ വിമാനത്താവളങ്ങളിലേക്ക് ഇപ്പോള്‍ എയര്‍ എക്പ്രസ് സര്‍വീസുണ്ട്. ഒന്നും രണ്ടും തട്ടുകളില്‍ പെടുന്ന നഗരങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും ചരക്കുകളും ഉല്‍പന്നങ്ങളും രാത്രി വൈകി ലഭിച്ചാലും പിറ്റേന്നു തന്നെ എത്തിച്ചേരും വിധമാണ് സര്‍വീസ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയിലേക്കുള്ള സുപ്രധാന ചുവടു വെയ്പാണ് എയര്‍ എക്സ്പ്രസ് സര്‍വീസിന്റെ വികസനത്തോടെ നിര്‍വഹിക്കപ്പെട്ടിട്ടുള്ളതെന്നും ഇടപാടുകാര്‍ക്ക് അതിവേഗ സര്‍വീസ് ഉറപ്പു നല്‍കുന്നതായും ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഉദയ് ശര്‍മ്മയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സന്ദീപ് കുല്‍ക്കര്‍ണിയും പറഞ്ഞു.

Latest Stories

ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം

'ബിജെപിയിൽ കുറുവാ സംഘമെന്ന പോസ്റ്റർ'; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ വലിയ മാറ്റം വരുത്തി ഓസ്ട്രേലിയ

ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍; മുഖ്യമന്ത്രി ഉടൻ ഉന്നതതലയോഗം വിളിക്കും

'ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല'; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ വീണ്ടും രംഗത്ത്, കടുത്ത നിലപാട്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം; പൊലീസ് വിശദമായ അന്വേഷണം നടത്തും

കേരള സാരിയിൽ പാർലമെന്റിൽ, ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി