ആമസോൺ ഇന്ത്യയുടെ 'സംഭവ്' സമ്മിറ്റിന്‍റെ രണ്ടാം പതിപ്പ് 2021 ഏപ്രിൽ 15 മുതൽ 18 വരെ

  • സ്വയംപര്യാപ്ത ഇന്ത്യ എന്ന നേട്ടം കൈവരിക്കാനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുന്നു

ആമസോൺ സംഭവിന്‍റെ രണ്ടാം പതിപ്പ് 2021 ഏപ്രിൽ 15 മുതൽ 18 വരെ നടത്തുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ബിസിനസ്സുകൾക്കും, സംരംഭകർക്കും ആത്മനിർഭർ ഭാരത് കൈവരിക്കാനും മുന്നോട്ടുള്ള വഴികാണിക്കാനും ആമസോണുമായി സഹകരിക്കുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്നതിനും ഈ മേഖലയിലെ പ്രധാനപ്പെട്ട വ്യക്തികളെ ഒന്നിച്ചുചേർക്കുന്നൊരു പദ്ധതിയാണിത്. ആമസോൺ വാർഷിക സമ്മിറ്റിന്‍റെ രണ്ടാം പതിപ്പിൽ ചർച്ച ചെയ്യുന്നത് “ഇന്ത്യയുടെ അനന്ത സാധ്യതകൾ തുറക്കുന്നു” എന്ന വിഷയമാണ്.

നാലു ദിവസത്തെ വെർച്വൽ സമ്മിറ്റിൽ മാനുഫാക്ച്ചറിംഗ്, റീട്ടെയിൽ, ലോജിസ്റ്റിക്ക്‌സ്, IT/ITeS,ഉള്ളടക്ക സ്രഷ്ടാക്കൾ, സ്റ്റാർട്ട്അപ്പുകൾ, ബ്രാൻഡുകൾ, സംരംഭകർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. ആമസോൺ സംഭവിൽ 30000 ത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70-ലേറെ പ്രഭാഷകർ ഇൻഡസ്ട്രിയിലെ രീതികളെക്കുറിച്ച് സംസാരിക്കും.

ആമസോൺ നടത്തുന്ന വാർഷിക ഫ്ളാഗ്ഷിപ്പ് സമ്മറ്റാണ് “സംഭവ്”. ഇന്ത്യൻ ഉപഭോക്താക്കൾക്കും സംരംഭകർക്കും ചെറുകിട ബിസിനസ്സുകൾക്കുമായി ആമസോണും അവരുടെ പാർട്‍ണർമാരും എങ്ങനെ ഡിജിറ്റൽ ടെക്നോളജികളെ പ്രയോജനപ്പെടുത്തുന്നു എന്ന് ഈ സമ്മിറ്റിൽ വിശദീകരിക്കും. 2020-ൽ നടന്ന സംഭവിൽ ആമസോൺ 10 ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റൈസ് ചെയ്യാൻ അധികമായി 1 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ഇന്ത്യയിൽ നിന്ന് 10 ബില്യൺ ഡോളറിന്‍റെ കയറ്റുമതി സാധ്യമാക്കുമെന്നും 2025-ഓടെ 10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

“21-ാം നൂറ്റാണ്ടിനെ ഇന്ത്യൻ നൂറ്റാണ്ട് ആക്കുന്നതിനായി ശക്തമായൊരു പങ്കാളി എന്ന നിലയിൽ ആമസോണിന്‍റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നൊരു പദ്ധതിയാണ് സംഭവ് 2021. നിരവധി ഇന്ത്യൻ ബിസിനസ്സുകളും സംരംഭകരുമായും ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്, അവരെ സഹായിക്കാനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈപിടിച്ച് ഉയർത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള കമ്പനികൾക്കും സംരംഭകത്വ പ്രോത്സാഹനം നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സംഭവ് 2021, അത്മനിർഭർ ഭാരത് എന്ന ആശയനിവൃത്തിക്കായി സാധ്യതകൾ തുറന്നിടാനുള്ളൊരു സവിശേഷ പ്ലാറ്റ്‌ഫോമാണ്” – ആമസോൺ ഇന്ത്യ, വിപി, മനീഷ് തിവാരി പറഞ്ഞു.

സംഭവ് 2021-ൽ വിവിധ മേഖലകളിൽ നേതൃസ്ഥാനം വഹിക്കുന്നർ പ്രഭാഷണത്തിനും പാനൽ ചർച്ചകൾക്കും വർക്ക്‌ഷോപ്പുകൾക്കുമായി വെർച്വൽ സമ്മിറ്റിൽ പങ്കെടുക്കും. ഇന്നൊവേഷൻ, നൈപുണ്യവികസനവും തൊഴിലവസരം സൃഷ്ടിക്കലും, ഡിജിറ്റൽവത്ക്കരണം, കയറ്റുമതിയും സ്റ്റാർട്ട്അപ്പ് പ്രോത്സാഹനവും എന്നീ നാല് വിഷയങ്ങളിലായിരിക്കും ശ്രദ്ധിക്കുന്നത്. പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങൾ, നയസൃഷ്ടാക്കൾ, പരിഹാരദാതാക്കൾ, ആമസോൺ നേതൃത്വം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവർ ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രസക്തമായ വിഷയങ്ങളിൽ ഊന്നിനിന്ന് സംസാരിക്കും.

ബിസിനസ്സ് ഇന്നൊവേഷൻ, അവരുടേതായ മേഖലകളുടെ ഉന്നമനത്തിനായി നൽകിയ ഗണ്യമായ സംഭാവനകൾ, സ്വയംപര്യാപ്‍ത ഇന്ത്യ എന്ന ആശയത്തിലേക്ക് നടന്ന് അടുക്കാൻ നൽകിയ സംഭാവനകൾ എന്നിവ അടിസ്ഥാനമാക്കി നൽകുന്ന ആമസോൺ സംഭവ് അവാർഡ്‌സ് ഈ സമ്മിറ്റിന്‍റെ ഹൈലൈറ്റുകളിലൊന്നാണ്. ഇതോടൊപ്പം തന്നെ ആമസോൺ സംഭവ് സ്റ്റാർട്ട്അപ്പ് പിച്ച് മത്സരവും നടത്തുന്നു.

ക്യാഷ് പ്രൈസ്, AWS ക്രെഡിറ്റുകൾ, വിസി മെന്‍റർഷിപ്പ് അവസരങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വിജയികൾക്ക് ലഭിക്കും. ഇതു കൂടാതെ ആമസോൺ സംഭവ് ഹാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. ബിസിനസ് ഇന്നൊവേഷൻ, സ്ഥിരത, ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ യഥാർത്ഥ ലോക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സൊലൂഷനുകൾ നൽകാൻ സ്റ്റാർട്ട്അപ്പുകൾക്കും മറ്റും അവസരം നൽകുന്നതാണിത്.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍