കളിപ്പാട്ട വിപണി പിടിക്കാന്‍ അംബാനി; ചൈനീസ് വ്യാളിയുടെ കടന്നുകയറ്റം തടയാന്‍ കാന്‍ഡിടോയ്ക്ക് കൈകൊടുത്തു; ഇനി രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാവില്ല!

കളിപ്പാട്ട വിപണിയില്‍ കണ്ണുനട്ട് മുകേഷ് അംബാനിയും റിലയന്‍സ് ഗ്രൂപ്പും. മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിടോയ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് റിലയന്‍സ് കളിപ്പാട്ട വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് റിലയന്‍സ് പുതിയ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്.

കളിപ്പാട്ട വിപണിയില്‍ രാജ്യത്തിന് 239 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സമീപകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറക്കുമതിയില്‍ 52 ശതമാനം ഇടിവും രേഖപ്പെടുത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി നാല് വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞിരുന്നു. ഇതോടെയാണ് വിപണി പിടിച്ചെടുക്കാന്‍ അംബാനി ഉന്നം വയ്ക്കുന്നത്.

കാന്‍ഡിടോയുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ രാജ്യത്ത് 14,000ല്‍ അധികം വരുന്ന റീട്ടെയില്‍ സ്റ്റോറുകളിലൂടെ വിറ്റഴിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. എന്നാല്‍ കളിപ്പാട്ടങ്ങള്‍ പുറത്തിറക്കുന്നത് റിലയന്‍സിന്റെ ബ്രാന്റിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കാന്‍ഡിടോയ് കോര്‍പ്പറേറ്റ് നിലവില്‍ 40 രാജ്യങ്ങളിലേക്ക് കളിപ്പാട്ടങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

കാന്‍ഡിടോയ് നിലവില്‍ നിരവധി കമ്പനികള്‍ക്കായി കൡപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാരംഭ ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ അംബാനി കൂടി കടന്നുവരുന്നതോടെ കളിപ്പാട്ടങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തല്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ