ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം ഇനി അമേരിക്ക

ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപാദക രാജ്യം ഏതാണ് ? സൗദി അറേബ്യ അല്ലെങ്കിൽ റഷ്യ എന്നൊക്കെയാകും ഉത്തരം. എന്നാൽ 2018 ൽ ഈ ഉത്തരം മാറ്റിയെഴുതാൻ പി എസ് സി പരീക്ഷ എഴുതുന്നവർ ഒരുങ്ങികൊള്ളൂ. ലോകത്തെ ഒന്നാമത്തെ എണ്ണ ഉൽപാദക രാജ്യമാകാൻ പോകുന്നത് അമേരിക്കയാണ്. ഈ വർഷം അമേരിക്കയുടെ ഉല്പാദനത്തിൽ 10 ശതമാനം വളർച്ച നേടുമെന്ന് പ്രമുഖ റിസർച് സ്ഥാപനമായ റിസ്റ്റാഡ് എനർജി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ അമേരിക്കയുടെ പ്രതിദിന ഉൽപാദനം 1 .10 കോടി ബാരലായി ഉയരും. റഷ്യയും സൗദിയും ഇതിനു താഴെ ആയിരിക്കും.

Read more

ഷെയ്ൽ ഓയിലിന്റെ ഉത്പാദനം ഉയർത്തുന്നതാണ് അമേരിക്ക ഒന്നാമതെത്താൻ കാരണമെന്ന് റിസ്റ്റാഡ് എനർജി വൈസ് പ്രസിഡന്റ് നാദിയ മാർട്ടിൻ വിഗൻ പറഞ്ഞു. ലോക മാർക്കറ്റിൽ എണ്ണ വില ഇടിഞ്ഞതിനെ തുടർന്ന് 2015 മുതൽ അമേരിക്ക ഉത്പാദനം കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ വില ഉയരുന്ന സാഹചര്യത്തിലാണ് അമേരിക്ക ഉത്പാദനം കൂട്ടുന്നത്. ഇതോടെ അമേരിക്ക എണ്ണ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്താകു