ഇവിയില്‍ ഓലയെ പിന്നിലാക്കി മറ്റൊരു ഇന്ത്യന്‍ കമ്പനി; ഏഥെര്‍ മുന്നേറ്റത്തോടെ നാലാം സ്ഥാനത്ത്

രാജ്യത്ത് ഏറെ പ്രചാരമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നേടി ബജാജ് ഓട്ടോ. 25,000ല്‍ ഏറെ യൂണിറ്റുകള്‍ വിറ്റഴിച്ചാണ് സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ബജാജ് ഓട്ടോ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കമ്പനിയുടെ വിതരണം വിപുലീകരിച്ചതും ഇലക്ട്രിക് ത്രീ വീലറുകളുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കമ്പനിയ്ക്ക് വില്‍പ്പനയില്‍ മുന്നേറ്റമുണ്ടായത്.

സെപ്റ്റംബറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ബജാജ് ഓട്ടോ വിറ്റഴിച്ചത് 17,570 യൂണിറ്റ് ഇലക്ട്രിക് ടു വീലറുകളും, 4,575 ഇലക്ട്രിക് ത്രീ വീലറുകളും പുറത്തിറക്കി. ഇതുകൂടാതെ ബജാജ് ഓട്ടോയ്ക്ക് ഓഹരിയുള്ള യുലു 3,000 യൂണിറ്റ് വേഗത കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളും പുറത്തിറക്കിയിരുന്നു. ഇതോടെയാണ് ഈ സെഗ്മെന്റില്‍ ബജാജ് ഓട്ടോ ഒന്നാം സ്ഥാനത്തെത്തിയത്.

ഓഗസ്റ്റ് മാസത്തില്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ 22,197 യൂണിറ്റുകള്‍ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ഓഗസ്റ്റില്‍ 24,817 യൂണിറ്റുകളാണ് ബജാജ് ഓട്ടോ വിറ്റഴിച്ചത്. സെപ്റ്റംബറില്‍ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തുള്ളത് ടിവിഎസ് ആണ്.

16,483 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ടിവിഎസ് മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഓഗസ്റ്റില്‍ 17,716 വാഹനങ്ങളായിരുന്നു ടിവിഎസ് നിരത്തിലിറക്കിയത്. 11,713 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഏഥെര്‍ ആണ് നാലാം സ്ഥാനത്തുള്ളത്. 10,975 യൂണിറ്റുകളാണ് ഏഥെര്‍ ഓഗസ്റ്റ് മാസത്തില്‍ വിറ്റഴിച്ചത്. 6,162 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്ര ഗ്രൂപ്പ് അഞ്ചാം സ്ഥാനത്തും 3172 യൂണിറ്റുകളുമായി ടാറ്റാസ് ആറാം സ്ഥാനത്തുമുണ്ട്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി