പലിശ നിരക്ക് ഉയര്‍ന്നതോടെ ഭവന വായ്പ എടുത്ത് പെട്ടുപോയ അവസ്ഥയിലാണോ? ഇതാ കുരുക്കഴിക്കാന്‍ ചില മാര്‍ഗങ്ങള്‍

ലോണ്‍ എടുത്ത് വീട് വാങ്ങിയവര്‍ക്ക് ഇത് മോശം കാലമാണ്. പണപ്പെരുപ്പം ഉയര്‍ന്നതോടെ ആര്‍.ബി.ഐ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ഭവന വായ്പകളുടെ പലിശ ഉയരുന്നതിന് വഴിവെച്ചിരിക്കുകയുമാണ്. 2022ല്‍ ഇനിയും നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഓരോ തവണ നിരക്ക് വര്‍ധിക്കുമ്പോഴും നിങ്ങളുടെ വായ്പയുടെ പലിശ നിരക്കും ഉയരും.

അടുത്തിടെ വായ്പയെടുത്തവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത്. പലതും മനസില്‍ കണ്ടാവും അവര്‍ വായ്പ എടുത്തിരിക്കുന്നത്. ഉദാഹരണത്തിന് 30 വയസുള്ള ഒരാള്‍ 20 വര്‍ഷത്തെ കാലാവധിയില്‍ ലോണ്‍ എടുത്തതാണെങ്കില്‍ 50 വയസാകുമ്പോഴേക്കും കടബാധ്യതയൊക്കെ ഒഴിഞ്ഞ് സ്വസ്ഥമാകാം എന്ന പ്രതീക്ഷയോടെയായിരിക്കും വായ്പ എടുത്തത്. എന്നാല്‍ പലിശ നിരക്ക് തുടര്‍ച്ചയായി ഉയരുകയാണെങ്കില്‍ 60ാം വയസുവരെ ലോണ്‍ നീണ്ടുപോകാനും സാധ്യതയുണ്ട്. ഇത് റിട്ടയര്‍മെന്റ് കാലത്തേക്ക് എന്തെങ്കിലും സ്വരൂപിച്ചുവെയ്ക്കാമെന്ന അവരുടെ സ്വപ്നം തന്നെ ഇല്ലാതാക്കിയേക്കും.

കുറച്ചുവര്‍ഷം മുമ്പ് വായ്പയെടുത്തവരും അടുത്തിടെ വായ്പയെടുത്തവരും:

കുറച്ചു വര്‍ഷം മുമ്പ് വായ്പയെടുത്തവര്‍ക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. 2016 മെയ് മാസത്തില്‍ ലോണെടുത്തയാളാണെങ്കില്‍ അന്ന് നിരക്ക് 9.5% ആയിരുന്നു. എന്നാല്‍ അന്ന് മുതല്‍ നിരക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രതീക്ഷിച്ചതിലും അധികം പണം അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. അടുത്തിടെയുള്ള മാസങ്ങളില്‍ നിരക്ക് 6.5% വരെ എത്തിയിരുന്നതുമാണ്. അതുകൊണ്ടുതന്നെ ലോണ്‍ കാലാവധി വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ടാവും. ഇപ്പോഴാണെങ്കിലും നിരക്ക് എട്ട് ശതമാനത്തിനടുത്തായേ ഉയരുന്നുള്ളൂവെന്നതിനാല്‍ ഇപ്പോഴും 2016ലേതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് മുമ്പ് വായ്പയെടുത്തവര്‍.

എന്നാല്‍ നിരക്ക് കുറഞ്ഞ കാലത്ത് വായ്പയെടുത്തവരുടെ സ്ഥിതി ഇതല്ല. അവരുടെ ലോണ്‍ കാലാവധി വര്‍ധിക്കാന്‍ പോകുകയാണ്. കഴിഞ്ഞ മെയ് മാസം 6.7% പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് കടമെടുത്തതാണെങ്കില്‍ 13 ഇ.എം.ഐ നിങ്ങള്‍ അടച്ചിട്ടുണ്ടാവും. 2022 ജൂണ്‍ മുതല്‍ നിങ്ങളുടെ നിരക്ക് 7.1% ആയി ഉയരുകയാണ്. ഈ നിരക്ക് ഉയര്‍ന്നത് കൊണ്ട് മാത്രം നിങ്ങളുടെ വായ്പ കാലാവധി ഒന്നര വര്‍ഷത്തോളം നീണ്ടുപോകാനിടയുണ്ട്.

നിരക്ക് ഇടയ്ക്കിടെ ഉയരുന്നത് ബാധ്യത വര്‍ധിപ്പിക്കും. അടുത്ത രണ്ടുവര്‍ഷത്തിനിടെ 200 ബേസിസ് പോയിന്റ് വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ലോണ്‍ കാലാവധി 100 ഇ.എം.ഐകള്‍ വരെ അധികമായി വര്‍ധിക്കാനിടയുണ്ട്.

ഇ.എം.ഐ ഒരേ പോലെ നിലനിര്‍ത്താന്‍ പലിശ നിരക്ക് ഉയരുമ്പോഴെല്ലാം ലോണ്‍ കാലാവധിയിലാണ് മാറ്റങ്ങള്‍ വരുത്താറുള്ളത്. നിരക്ക് ഉയരുന്തോറും പണം അടയ്ക്കേണ്ട മാസങ്ങള്‍ കൂടും. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇ.എം.ഐയും വര്‍ധിക്കും. വായ്പ നല്‍കിയ സ്ഥാപനം ലോണ്‍ കാലാവധി നീട്ടാന്‍ താല്‍പര്യപ്പെടാത്ത പക്ഷമോ, കാലാവധി നീട്ടിയാല്‍ വായ്പ നല്‍കിയ സ്ഥാപനം മുന്നോട്ടുവെച്ച പ്രായപരിധിയ്ക്കപ്പുറമാകുമെങ്കിലോ ഇ.എം.ഐയില്‍ മാറ്റം വരുത്താറുണ്ട്. അതായത് കാലാവധി നീട്ടിയാല്‍ ലോണ്‍ ക്ലോസ് ചെയ്യേണ്ട നിശ്ചിത പ്രായപരിധിയ്ക്ക് മുകളില്‍ പോകുമെന്ന അവസ്ഥ വരുമ്പോള്‍. സ്ഥിതി എന്തായാലും പണപ്പെരുപ്പം ഉയരുന്നത് ലോണെടുത്തവരെ സംബന്ധിച്ച് ശുഭകരമല്ലാത്ത കാര്യം തന്നെയാണ്. ഈ സാഹചര്യത്തില്‍ ലോണ്‍ തിരിച്ചടവുകളില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഭവന വായ്പ കൃത്യമായി അടയ്ക്കാന്‍ ശ്രമിക്കുക:

നിരക്ക് വര്‍ധന 100ബേസിസ് പോയിന്റിനുള്ളില്‍ വരെ പുതിയ വായ്പക്കാരെ സംബന്ധിച്ച് അത്ര ടെന്‍ഷനടിക്കേണ്ട കാര്യമില്ല. അധിക ബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ലളിതമായ സമീപനം പറയാം. ഓരോ ലോണ്‍ വര്‍ഷത്തിലും ബാക്കിവരുന്ന ലോണ്‍ തുകയുടെ 5% അടയ്ക്കുന്ന രീതിയാണിത്. ഇതുവഴി 20 വര്‍ഷത്തെ ലോണ്‍ ഏതാണ്ട് 12 വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് അടച്ചുതീര്‍ക്കാനാവും. ഇങ്ങനെ വരുമ്പോള്‍ ലോണിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും നിങ്ങളുടെ ഇ.എം.ഐ പ്രകാരം അടച്ചുതീര്‍ക്കാം.

ഇ.എം.ഐ കൂട്ടി അടയ്ക്കുക:

ലോണ്‍ എളുപ്പം തീര്‍ക്കാന്‍ അവലംബിക്കാവുന്ന മറ്റൊരു മാര്‍ഗം ഇ.എം.ഐ അധികമാക്കി അടയ്ക്കുകയെന്നതാണ്. 25000 ആണ് ഇ.എം.ഐ എങ്കില്‍ 35000 അടയ്ക്കാന്‍ തീരുമാനിക്കുക. നിങ്ങളുടെ വരുമാനത്തിന് അനുസൃതമായി ഇ.എം.ഐ അധികമാക്കി അടച്ചുതീര്‍ത്താല്‍ എളുപ്പം ബാധ്യതയില്‍ നിന്നും കരകയറാം.

അറ്റകൈ പ്രയോഗം:

പണപ്പെരുപ്പം കുതിച്ചുയരുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ രീതിയൊന്നും സഹായകരമാകാതെ വരും. അപ്പോള്‍ പിന്നെ അറ്റകൈ പ്രയോഗം തന്നെ വേണ്ടിവരും. 50 ലക്ഷത്തിന്റെ ഭവനവായ്പയെടുത്ത് 6.7% നിരക്കില്‍ 2021 മെയ് മുതല്‍ നിങ്ങള്‍ തിരിച്ചടക്കുന്നുണ്ട് എന്ന് കരുതുക. 13 ഇ.എം.ഐയ്ക്കുശേഷം നിങ്ങളുടെ നിരക്ക് 7.1% ആയി ഉയര്‍ന്നു. അങ്ങനെ വരുമ്പോള്‍ മെയ് മാസം 227 മാസത്തിനുള്ളില്‍ ക്ലോസ് ചെയ്യാമായിരുന്ന ലോണ്‍ ജൂണ്‍ ആകുമ്പോഴേക്കും കാലാവധി 243 ആയി വര്‍ധിക്കും. ഇവിടെ നിങ്ങളുടെ കാലാവധി തിരികെ 226ല്‍ എത്തിക്കുകയാണ് ചെയ്യേണ്ടത്. അതിനായി ജൂണില്‍ ഒറ്റത്തവണ 1.75 ലക്ഷം നിങ്ങള്‍ അടയ്ക്കണം. നിരക്ക് ഉയരുന്ന ഓരോ ഘട്ടത്തിലും സമാന രീതിയില്‍ ഒറ്റത്തവണ പണം അടയ്ക്കുക. നിങ്ങളുടെ ഇ.എം.ഐയും ലോണ്‍ കാലാവധിയും പഴയ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ അറ്റകൈ പ്രയോഗം നിങ്ങളെ സഹായിക്കും

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം