വന്‍ മുന്നേറ്റവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍; ലാഭക്കുതിപ്പ് 16 ശതമാനം; രണ്ടാംപാദത്തിലെ വരുമാനം 1086കോടി; 6800 കിടക്കകകളിലേക്ക് ആശുപത്രിയെ ഉയര്‍ത്തുമെന്ന് ആസാദ് മൂപ്പന്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ വരുമാനം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 16 ശതമാനം വര്‍ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 934 കോടി രൂപയായിരുന്നു വരുമാനം. അര്‍ധവാര്‍ഷിക വരുമാനം 18 ശതമാനം വര്‍ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ അര്‍ധ വാര്‍ഷികവരുമാനം 1772 കോടി രൂപയായിരുന്നു.

2024 സാമ്പത്തികവര്‍ഷത്തില്‍ 16.1 ശതമാനമുണ്ടായിരുന്നപ്രവര്‍ത്തന മാര്‍ജിന്‍ ഈ സാമ്ബത്തികവര്‍ഷം 19.6 ശതമാനമാണ്. നികുതി, പലിശ തുടങ്ങി ബാധ്യതകള്‍ക്കു മുമ്പുള്ള ലാഭം 48 ശതമാനം വര്‍ധിച്ച് 233 കോടി രൂപയായി.2027 സാമ്പത്തികവര്‍ഷത്തോടെ രാജ്യത്തു 6800 കിടക്കകള്‍ എന്നത് മറികടക്കാനാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകള്‍ 4,994. കേരളത്തില്‍ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്. ആന്ധ്രാപ്രദേശില്‍ 6 ആശുപത്രികളും 889 കിടക്കകളും. കര്‍ണാടകയില്‍ 4 ആശുപത്രികളിലായി 1,192 കിടക്കകളും തെലങ്കാനയില്‍ ഒരു ആശുപത്രിയിലായി 158 കിടക്കകളുമുണ്ട്.

Read more

മഹാരാഷ്ട്രയിലുള്ളതും ഒരു ആശുപത്രിയും കിടക്കകള്‍ 254 എണ്ണവുമാണ്.
2026-27ഓടെ 1,800ഓളം കിടക്കകള്‍ അധികമായി ചേര്‍ത്ത് മൊത്തം 6,796ലേക്ക് ഉയര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ആസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ 200ലേറെ ഫാര്‍മസികളും 10ലേറെ ക്ലിനിക്കുകളും ആസ്റ്ററിനുണ്ട്. 43,000 രൂപയാണ് നിലവില്‍ ഓരോ ബെഡ്ഡില്‍ നിന്നും ആസ്റ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം . കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 38,700 രൂപയായിരുന്നു.