ഇന്ത്യയിലെ ടോപ്പ് റാങ്കിംഗ് സാങ്കേതിക സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടുകൊണ്ട് ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (AUT) ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) മദ്രാസും ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഐഐടി മദ്രാസും ന്യൂസിലന്‍ഡിലെ ഏതെങ്കിലും സര്‍വകലാശാലയും തമ്മില്‍ ഒപ്പിടുന്ന ഇത്തരുണത്തിലെ ആദ്യത്തെ കരാറാണിത്. ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുകയും ചെയ്തു.
ഗവേഷണ പങ്കാളിത്തം, ഫണ്ടിംഗ് അപേക്ഷകള്‍, പരസ്പര സഹകരണത്തിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ തുടങ്ങി ദീര്‍ഘകാലമായുള്ള ബന്ധം ഈ കരാറിലൂടെ ഇരുസ്ഥാപനങ്ങളും ഔദ്യോഗികമാക്കിയിരിക്കുകയാണ്. ഇന്നോവേഷന്റെയും അപ്ലൈഡ് റിസര്‍ച്ചിന്റെയും മുന്‍നിരയിലുള്ള സ്ഥാപനങ്ങളാണ് രണ്ടുമെന്ന് ഇന്റര്‍നാഷ്ണല്‍ പ്രോ വൈസ് ചാന്‍സിലറും ഡിസൈന്‍, ക്രിയേറ്റീവ് ടെക്‌നോളജികളുടെ ഡീനുമായ പ്രൊഫസര്‍ ഗൈ ലിറ്റില്‍ഫെയര്‍ പറഞ്ഞു. “ഈ സഹകരണത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന സാധ്യതകള്‍ ഇരു രാജ്യങ്ങളുടെയും സര്‍വകലാശാലകളുടെയും പ്രയോജനത്തിനായി ഉപകാരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ലഭിച്ചിരിക്കുന്ന അസുലഭ അവസരമാണിത്” – പ്രൊഫസര്‍ ലിറ്റില്‍ഫെയര്‍ പറഞ്ഞു.
ഐഐടി മഡ്രാസിലെ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് ഡീനായ പ്രൊഫസര്‍ രഘുനന്ദന്‍ രംഗസ്വാമിയും സമാന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. “ഈ കരാറിലൂടെ വിദ്യാര്‍ത്ഥികളുടെ പോക്കുവരവ്, പരസ്പര സഹകരണത്തിലൂടെയുള്ള ഗവേഷണം, വിദ്യാര്‍ത്ഥികളുടെ ജോയിന്റ് സൂപ്പര്‍വിഷന്‍, സഹകരണത്തിലുള്ള മാസ്റ്റേര്‍സ്, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവ ത്വരിതപ്പെടുത്തും”.
ധാരണാപത്രത്തിന് അര്‍ത്ഥം ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി മദ്രാസില്‍ അവരുടെ അവസാന വര്‍ഷ പ്രോജക്‌റ്റോ ഇന്റേണ്‍ഷിപ്പോ പൂര്‍ത്തിയാക്കാനാകും.
അന്താരാഷ്ട്രവത്ക്കരണം, ഗവേഷണം, അദ്ധ്യാപനം, ഗ്രാജുവേറ്റുകള്‍ക്ക് ജോലിസാധ്യത, നൂതനവത്ക്കരണം, ഇന്‍ക്ലൂസീവ്‌നെസ്, സൌകര്യങ്ങള്‍ എന്നിവയ്ക്ക് ക്യൂഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ 5 റേറ്റിംഗ് ലഭിച്ച ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം മികച്ച പഠനാനുഭവം നല്‍കുന്ന ഫ്യൂച്ചര്‍-ഫോക്കസ്ഡ് സര്‍വകലാശാലയാണ്. ഞങ്ങളുടെ വിഷയങ്ങളെല്ലാം തന്നെ ലോക റാങ്കിംഗില്‍ ഇടമുള്ളവയാണ്.
അന്താരാഷ്ട്ര ഔട്ട്‌ലുക്കിന് ന്യൂസിലന്‍ഡില്‍ തുടര്‍ച്ചയായി ഒന്നാം റാങ്ക് ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റിയ്ക്കാണ്. ലോകത്തെമ്പാടുമായി 100,000 പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഞങ്ങള്‍ക്കുള്ളത്. 5000 ഗ്ലോബല്‍ ഇന്‍ഡസ്ട്രി പാര്‍ട്ണര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഗവേഷണത്തിനായി 140 രാജ്യങ്ങളുമായി സഹകരിക്കുകയും ചെയ്യുന്നു. തത്ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് തീര്‍ത്തും അന്താരാഷ്ട്രമായ പഠനാനുഭവമാണ്. വെറും കരിയര്‍ റെഡി മാത്രമല്ല വേള്‍ഡ് റെഡി ഗ്രാജുവേറ്റുകളെയാണ് ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി വാര്‍ത്തെടുക്കുന്നത്.
ആകാംക്ഷ, സര്‍ഗാത്മകത, ബന്ധങ്ങള്‍, സഹകരണം തുടങ്ങിയവയാണ് പുതിയ ആഗോള കറന്‍സി. ഞങ്ങളുടെ അദ്ധ്യാപന രീതിയില്‍ മുന്‍തൂക്കം കൊടുക്കുന്ന തത്വങ്ങളിലൊന്നാണിത്. വേഗത്തില്‍ നടക്കുന്ന സാങ്കേതികവിദ്യാ മാറ്റങ്ങളോട് പൊരുതി നില്‍ക്കാന്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ ഇത് പ്രാപ്തമാക്കുന്നു.
വെര്‍ച്വലായാണ് ധാരണാപത്രം ഒപ്പിട്ടത്. 2021 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കോവിഡ്-19 വ്യാപനം കാരണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചില സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളെ വൈകിപ്പിച്ചിട്ടുണ്ട്.
അക്കാദമിക്കുകളുമായി മറ്റും ഓണ്‍ലൈന്‍ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുന്നു. കഴിഞ്ഞയിടയ്ക്ക് ഐഐടി മദ്രാസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഇന്ത്യാ ഗവണ്‍മെന്റും നടത്തിയ ജോയിന്റ് റിസര്‍ച്ച് ഫണ്ടിംഗ് ആപ്ലിക്കേഷനില്‍ ഫോറിന്‍ കൊളാബൊറേറ്ററായി ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പിന്തുണയുമുണ്ടായിരുന്നു. ന്യൂസിലന്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇന്റേണ്‍ഷിപ്പ്/അവസാന വര്‍ഷ പ്രോജക്റ്റ് ഐഐടി മദ്രാസില്‍ ചെയ്യാനാകും. ഇന്ത്യന്‍ വംശജരായ ന്യൂസിലന്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ആവേശം നല്‍കുന്ന ഒന്നായിരിക്കും.
Read more
ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ മുകേഷ് പര്‍ദേശി, സെക്കന്‍ഡ് സെക്രട്ടറി പരംജീത് സിംഗ് എന്നിവര്‍ ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡെറെക് മക്ക്‌കോര്‍മാക്, പ്രൊഫസര്‍ ഗൈ ലിറ്റില്‍ഫെയര്‍, ഇന്ത്യന്‍ വംശജരായ അക്കാദമിക്കുകള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സംഘം ഓക്ക്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി സിറ്റി ക്യാമ്പസ് ചുറ്റിക്കാണുകയും ചെയ്തു.