Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

AUTOMOBILE

എന്‍ഫീല്‍ഡിനെ ‘തോല്‍പ്പിക്കാന്‍’ ഡൊമിനാറിന്റെ ‘സൈക്കോളജിക്കല്‍ മൂവ്’: ഭാരം മുഴുവനും വാങ്ങുന്നവര്‍ക്ക്‌

, 5:37 pm

റോയല്‍ എന്‍ഫീല്‍ഡിനോട് അങ്കം കുറിച്ചാണ് ബജാജ് ഡൊമിനാര്‍ രംഗ പ്രവേശം ചെയ്ത്. ചുമ്മാ അങ്ങ് അങ്കം കുറിക്കുക മാത്രമല്ല എതിരാളികളുടെ കുറവുകള്‍ ചികഞ്ഞെടുത്ത് പരസ്യങ്ങളിലൂടെ പണി കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച ആത്ര മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഡൊമിനാറിന് കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ഇല്ലയെന്ന് തന്നെ പറയേണ്ടി വരും. കാരണം പ്രതീക്ഷിച്ചതിലും താഴെയാണ് ഡൊമിനാര്‍ മോഡലുകള്‍ വിറ്റു പോകുന്നത്. വില്‍പ്പനയിലെ അഘാതം തുടരുന്നതിനിടയിലും വില കൂട്ടി പിന്നെയും സമ്മര്‍ദ്ധം ഉയര്‍ത്തുകയാണ് ബജാജ്.

ഡൊമിനാര്‍ നോണ്‍-എബിഎസ്, എബിഎസ് പതിപ്പുകള്‍ക്ക് വീണ്ടും രണ്ടായിരം രൂപ വില കൂട്ടിയിരിക്കുകയാണ് ബജാജ്. കഴിഞ്ഞ മാര്‍ച്ചിലും ഡൊമിനാറിന് രണ്ടായിരം രൂപ വിലവര്‍ധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്കു പ്രകാരം ഡൊമിനാര്‍ നോണ്‍-എബിഎസ് പതിപ്പിന് 1.46 ലക്ഷം രൂപയും എബിഎസ് പതിപ്പിന 1.60 ലക്ഷവുമായിരിക്കും വില. പുതിയ വില പ്രാബല്യത്തില്‍ വന്നതായി ബജാജ് അറിയിച്ചു.

അതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്‍റെ പ്രകടത്തെ ട്രോളി വിപമണിയില് പുതിയ ഇടമുണ്ടാക്കാനാണ് നോക്കിയതെങ്കിലും വിലവര്‍ധിപ്പിച്ചത് ഉപഭോക്താക്കളെ കൂടുതല്‍ അകറ്റുമെന്നുറപ്പാണ്.

2016 ഡിസംബറില്‍ ഡൊമിനാര്‍ എത്തിയത് മുതല്‍ ഇതുവരെ പതിനായിരം രൂപയോളം മോഡലിന് വില ബജാജ് കൂട്ടിക്കഴിഞ്ഞു. തുടരെയുള്ള വിലവര്‍ധനയെയും ബാധിക്കുന്നുണ്ടൊണ്് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വില മാര്‍ച്ചില്‍ ഡൊമിനാറിന്റെ 1,561 യൂണിറ്റുകള്‍ മാത്രമാണ് വിറ്റു പോയത്. ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിച്ച നടപടി വില്‍പനയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പ്.

Advertisement