Connect with us

AUTOMOBILE

ബുള്ളറ്റിനെതിരെ അങ്കത്തട്ടൊരുക്കി ഇറ്റലിയില്‍ നിന്നൊരു ‘ക്ലാസിക്’ പോരാളി

, 11:01 pm

ഇരുചക്രവാഹന രംഗത്ത് ‘എതിരാളിക്ക് ഒരു പോരാളി’ എന്ന വിശേഷണം ഏറ്റവും നന്നായി ഇണങ്ങുക റോയല്‍ എന്‍ഫീള്‍ഡിനാണ്. മോജോയും ഡോമിനാറും മറ്റും അങ്കം കുറിച്ചെത്തിയെങ്കിലും എന്‍ഫീള്‍ഡിനെ അത് തെല്ലും ബാധിച്ചിട്ടില്ല . ഇത് പഴയ കഥ ഇനി കഥമാറും. റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന 350 സിസി ശ്രേണിയിലേക്ക് ഉത്തമ എതിരാളിയായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി ഉടന്‍ കടന്നു വരും.

റോയല്‍ എന്‍ഫീല്‍ഡിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുവാന്‍ ക്ലാസിക് രൂപ ഗുണവുമായാണ് ബെനലി എത്തുന്നത്. ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് എന്‍ഫീല്‍ഡ് ക്ലാസികിന്റെ രൂപസാദൃശ്യമുള്ള ഇംപീരിയാലെ 400 ബെനെലി പ്രദര്‍ശിപ്പിച്ചത്. ബെനലിയുടെ പുതിയ റെട്രോ-സ്റ്റൈല്‍ ക്രൂയിസറാണ് ഇംപെരിയാലെ 400. ഇന്ത്യന്‍ വിപണിയാണ് ഇംപീരിയാലെയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2018 ന്റെ രണ്ടാം പാദത്തോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയാലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. ക്ലാസിക്ക് ലുക്ക് വേണ്ടുവോളമുള്ള ബൈക്കാണ് ഇംപീരിയല്‍ 400. വട്ടത്തിലുള്ള ഹെഡ്ലാമ്പ്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉരുണ്ട ഫ്യുവല്‍ ടാങ്ക് തുടങ്ങി എന്‍ഫീല്‍ഡ് ക്ലാസിക്കുമായി സാമ്യം തോന്നുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റൈലിഷ് ലുക്ക് നല്‍കും. സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 200 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

We The People

Don’t Miss

NEWS ELSEWHERE3 mins ago

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 150 കോടി രൂപയുടെ ക്രമക്കേടും അഴിമതിയും

പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റും അജയ്‌ തറയില്‍ അംഗവുമായിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നതു 150 കോടി രൂപയുടെ ക്രമക്കേടും അഴിമതിയും. പ്രസിഡന്റിന്റെയും അംഗത്തിന്റെയും...

KERALA52 mins ago

സിപിഐ ഇടഞ്ഞു തന്നെ; ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ല

കൊട്ടക്കാമ്പൂർ പട്ടയ വിഷയത്തിലും സിപിഐ ഇടഞ്ഞു തന്നെ. മന്ത്രിതല സമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി...

MOVIE REVIEW2 hours ago

പ്രണയവും വീര്യമില്ലാത്ത വിപ്ലവവും

●സിനിമ എന്ന കലയ്ക്ക്‌ സമൂഹത്തിൽ ഏറെ സ്വാധീനങ്ങൾ ചെലുത്തുവാൻ കഴിയുമെന്ന് നമുക്കറിയാം. വിമർശിക്കപ്പെടേണ്ടതോ ചോദ്യം ചെയ്യപ്പെടേണ്ടതോ ആയ സംഭവങ്ങൾ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കുവാൻ സിനിമകൾക്ക്‌ വളരെ എളുപ്പത്തിൽ സാധിച്ചേക്കാം....

KERALA2 hours ago

തമിഴ്നാട് വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ

തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികൾ കൂട്ട ആത്മഹത്യ ചെയ്തു. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ടീച്ചര്‍ വഴക്ക് പറഞ്ഞതിനാലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക...

KERALA2 hours ago

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കനത്ത സുരക്ഷയിൽ ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ (അഖില) ഇന്ന് ടിവി പുരത്തുള്ള വീട്ടില്‍ നിന്നു ഡൽഹിക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഡല്‍ഹിക്കു പുറപ്പെടുന്നത്. സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും...

KERALA3 hours ago

ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിശാല സഖ്യം വേണമെന്ന് സിപിഐ

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ പോരാടാന്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി ദേശീയ തലത്തിൽ വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്സിക്യൂട്ടീവിന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് സിപിഐ ഈ ആവശ്യം...

NATIONAL9 hours ago

ഗുരുതര പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ കമല്‍ ഹാസനെതിരെ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഹിന്ദു തീവ്രവാദവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരമാര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നടന്‍ കമല്‍ ഹാസനെതിരെ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു മാഗസിനില്‍ എഴുതിയ പരമ്പരയിലാണ് കമല്‍ ഹാസന്‍ ഹിന്ദു തീവ്രവാദത്തെ...

FILM NEWS10 hours ago

പ്രേക്ഷകർ ഏറ്റെടുത്ത് റായി ലക്ഷ്മിയുടെ ജൂലി 2; തീയേറ്ററുകളിലേക്ക് ആരാധക പ്രവാഹം

ആരാധകരെ ഞെട്ടിച്ച് ബോളിവുഡിൽ ഹോട്ടായി തിളങ്ങിയ റായി ലക്ഷ്മിയുടെ ജൂലി2 റിലീസ് ചെയ്തു. തീയേറ്ററുകളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ആദ്യ ദിനം പുറത്തുവന്നത്. എന്നാൽ ഒരുപാട് സ്ഥലങ്ങളിൽ...

FOOTBALL11 hours ago

സോറി ഫാന്‍സ്; കൊച്ചിയില്‍ ഇത്തവണയും ഗോളില്ലാ കളി; ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍ മത്സരം സമനില

മഞ്ഞക്കടല്‍ ഗ്യാലറിക്ക് ഇത്തവണയും ആ ഭാഗ്യമുണ്ടായില്ല. വീറും വാശിയും ആവോളമുണ്ടായിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. എടികെയുമായി നടന്ന ആദ്യ മത്സരത്തിലും കൊച്ചി...

KERALA12 hours ago

മലപ്പുറത്ത് കുത്തിവയ്പ്പ് തടഞ്ഞ് അക്രമം നടത്തിയവർക്കെതിരെ കർശന നടപടി; കെ കെ ശൈലജ

മ​ല​പ്പു​റ​ത്തെ എ​ട​യൂ​ര്‍ അ​ത്തി​പ്പ​റ്റ ഗ​വ: എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മീ​സി​ല്‍​സ് റൂ​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​കു​ന്ന​തി​നി​ടെ ക്യാ​മ്പ് അം​ഗ​ങ്ങ​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ...

Advertisement