ഇന്ത്യയില്‍ 22,000 ഹോണ്ടാ കാറുകള്‍ തിരികെ വിളിക്കുന്നു

ന്ത്യയില്‍ 22,834 കാറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് തകരാറുകള്‍ കൊണ്ടാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. ആഗോള തലത്തില്‍തന്നെ ഹോണ്ട കാറുകള്‍ തിരികെ വിളിക്കുന്നുണ്ട്.

2013ല്‍ നിര്‍മിച്ച കാറുകളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്. പ്രീമിയം സെഡാനായ അക്കോഡ് 510 എണ്ണവും ഇടത്തരം സെഡാനായ സിറ്റി 22,084 എണ്ണവും പ്രീമിയം ഹാച്ച്ബാക്കായ ജാസ് 240 എണ്ണവുമാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. ജപ്പാനിലെ തകാത്ത കോര്‍പറേഷന്‍ വിതരണം ചെയ്ത എയര്‍ബാഗുകളിലാണു നിര്‍മാണ പിഴവ് സംശയിക്കുന്നത്. ഇതോടെ എയര്‍ബാഗ് തകരാറിന്റെ പേരില്‍ ഹോണ്ട കാഴ്‌സ് തിരിച്ചുവിളിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 3.13 ലക്ഷം യൂണിറ്റാകും.

ആഗോള തലത്തില്‍ എയര്‍ബാഗ് തകരാറുള്ള കാറുകള്‍ കണ്ടെത്താന്‍ പരിശോധന നടത്തി വരികയായിരുന്നു. അതിന്റെ ഭാഗമായി തന്നെയാണ് ഇവിടെയും പരിശോധന നടത്തുന്നത്. എയര്‍ബാഗിന് തകരാറുള്ള കാറുകളില്‍ അത് സൗജന്യമായി പരിഹരിച്ച് നല്‍കും.

Read more

കഴിഞ്ഞ ജനുവരിയില്‍ 2016 ജൂലൈയിലും ഹോണ്ട വിവിധ മോഡലുകളിലുള്ള കാറുകള്‍ തിരികെ വിളിച്ചിരുന്നു.