Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

AUTOMOBILE

രാജ്യത്ത് ഇത്തരം ഹെല്‍മറ്റുകള്‍ക്ക് നിരോധനം വരുന്നു

, 8:14 pm

ഐ എസ് ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് രാജ്യത്ത് നിരോധനം വരുന്നു. റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഹെല്‍മറ്റുകള്‍ക്ക് ബി ഐ എസ് നിലവാരം കര്‍ശനമാക്കാനുള്ള തീരുമാനം. ആറു മാസത്തിനകം ഇത്തരം ഹെല്‍മറ്റുകളുടെ വില്‍പ്പന രാജ്യവ്യാപകമായി വിലക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ പാനലിനെ അറിയിച്ചു.

ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന നിരോധിക്കാനുള്ള നീക്കത്തെ ഐഎസ്ഐ ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ സ്വാഗതം ചെയ്തു. ടോള്‍ ഫ്രീ ഹൈവേ ഹെല്‍പ്ലൈന്‍ നമ്പറും സുഖദ് യാത്ര ആപ്പും ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് റോഡ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം അറിയിച്ചത്. രാജ്യത്തെ ഇരുചക്രവാഹന യാത്രികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകളില്‍ 75 മുതല്‍ 80% വരെ ഗുണനിലവാരമില്ലാത്തവയും ഐ എസ് ഐ മുദ്രയില്ലാത്തവയുമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിലക്കുറവാണ് ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് വിപണിയില്‍ പ്രചാരം വര്‍ധിക്കാന്‍ കാരണം. എന്നാല്‍ അപകടങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് സാധിക്കില്ല. ഇന്ത്യയില്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന റോഡപകടങ്ങളും ഇതില്‍ ഇരുചക്ര വാഹനങ്ങളുടെ പങ്കും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന് കര്‍ണാടക ഹൈക്കോടതി അടുത്തിടെ വിധി പ്രസ്താവിച്ചിരുന്നു. കേരളം ഉള്‍പ്പെടുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Advertisement