Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

AUTOMOBILE

പഴയ ബുള്ളറ്റിനായി ഇനി അലയേണ്ട, പുത്തന്‍ നീക്കവുമായി റോയല്‍ എന്‍ഫീല്‍ഡ്!

, 4:01 pm

ഒരു ബുള്ളറ്റ് ഒക്കെ വാങ്ങി അതില്‍ കയറി ഗാഭീര് ശബ്ദത്തില്‍ തലയെടുപ്പോടെ ഒരു കുതിപ്പ് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ബൈക്ക് എന്നതിനപ്പുറം ബുള്ളറ്റ് സ്വന്തമായുണ്ട് എന്നതൊരു ഗമയാണ്. ഒരു മാറ്റം ആഗ്രഹിക്കുന്നവരുടെ പ്രിയമേറിയ വാഹനമായി ഇന്നും വാഴുകയാണ് ബുള്ളറ്റ്. കരുത്തും ദൃഢതയും ഈടുനില്‍പ്പും തുടങ്ങി എണ്ണമറ്റ വിശേഷതകള്‍ ബുള്ളറ്റിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട വാഹനമാക്കുന്നു. ഇപ്പോളിതാ പഴയ ബുള്ളറ്റ് തേടിയുള്ള ആരാധരകരുടെ അലച്ചിന് അറുതി വരുത്താന്‍ യൂസ്ഡ് മോട്ടോര്‍ സൈക്കിള്‍ വിപണി തുറന്നിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ചെന്നൈയില്‍ ആദ്യ യൂസ്ഡ് മോട്ടോര്‍സൈക്കിള്‍ സ്റ്റോര്‍ ‘വിന്റേജ്’ കമ്പനി തുറന്നു.

സെക്കന്‍ഡ് ഹാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ‘എക്സ്‌ക്ലൂസീവ്’ ഇടമായാണ് വിന്റേജ് സ്റ്റോറിനെ കമ്പനി വിശേഷിപ്പിക്കുന്നത്. നിലവിലുള്ളവര്‍ക്കൊപ്പം ഭാവി ഉപയോക്താക്കള്‍ക്കും ‘ബുള്ളറ്റ്’ കൈമാറ്റം സാധ്യമാക്കുകയാണ് പുത്തന്‍ സ്റ്റോറുകളുടെ ലക്ഷ്യം. റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജുള്ള വാഹനങ്ങള്‍ മാത്രമാവും ഈ ‘വിന്റേജ്’ സ്റ്റോറുകളില്‍ കൈകാര്യം ചെയ്യുക. എഴുപതുകളിലെയും എണ്‍പതുകളിലെയും 250 സിസി റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വരെ വിന്റേജില്‍ ലഭ്യമാണ്.

ഗുണനിലവാരം പരിശോധിച്ചു ഉറപ്പു വരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ മാത്രമാകും വിന്റേജിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുക. ഇതിനു വേണ്ടി പ്രത്യേക റോയല്‍ എന്‍ഫീല്‍ഡ് മെക്കാനിക്ക് സംഘം വിന്റേജ് സ്റ്റോറുകളിലുണ്ട്. വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുക. 92 ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് മോട്ടോര്‍സൈക്കിളുകള്‍ വിന്റേജ് സ്റ്റോറില്‍ അണിനിരക്കുക. ശേഷം മെക്കാനിക്ക് വിദഗ്ധര്‍ നല്‍കുന്ന പോയിന്റുകളെ അടിസ്ഥാനപ്പെടുത്തി മോട്ടോര്‍സൈക്കിളിന്റെ മൂല്യം നിശ്ചയിക്കും. പള്ളിക്കരണൈയില്‍ വേളാച്ചേരി മെയിന്‍ റോഡില്‍ മൈലൈ ബാലാജി നഗറിലാണ് ഈ ‘വിന്റേജ്’ സ്റ്റോര്‍.

Advertisement