Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

AUTOMOBILE

ജാവ പവര്‍ഫുള്ളാണോ? എന്‍ഫീല്‍ഡ് വഴിമാറേണ്ടി വരുമോ? മികച്ച താരം ആരെന്നുള്ള താരതമ്യം

, 3:12 pm

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപ സ്ഥാപനമായ ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജാവ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, റുസ്റ്റോംജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ബൊമന്‍ റുസ്റ്റോസ്റ്റ് ഇറാനി, ക്ലാസിക് ലെജന്റ്‌സ് സ്ഥാപകന്‍ അനുപം തരേജ എന്നിവരാണ് ജാവയുടെ മൂന്ന് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന് ജാവ എതിരാളിയാകുമെന്നാണ് വിലയിരത്തുലുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350ഉം ജാവ 42യും തമ്മിലാകും വിപണിയില്‍ മത്സരം എന്നിരിക്കെ ഇവയില്‍ ഏതാണ് മികച്ചതെന്നുള്ള താരതമ്യമാണിവിടെ.

The Jawa 42 is expected to give the category favourite Royal Enfield Classic 350 a run for its money.

എന്‍ജിന്‍

293 സിസി, ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ജാവ 42 ന്റെ കരുത്ത്. ഡബിള്‍ ക്രാഡില്‍ ചേസിലാണ് വണ്ടിയുടെ എഞ്ചിനിരിക്കുന്നത്. ഇതിന് 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നല്‍കും നല്‍കാനാകും. കംപ്രഷന്‍ അനുപാതം 11:1 ആണ്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് 42ന്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350ന് പരമ്പരാഗത 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ട്വിന്‍സ്പാര്‍ക്ക് എന്‍ജിനാണുള്ളത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനാണ് ഗിയര്‍ ബോക്‌സ്. കംപ്രഷന്‍ അനുപാതം 8.5:1 ക്ലാസിക്കിനുള്ളത്.

ജാവ 42 ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം, 350 29 മില്ലിസെക്കന്റ് വാക്വം കാര്‍ബുറേറ്ററാണ് ഉപയോഗിക്കുന്നത്. ബുള്ളറ്റിന് ഇലക്ട്രിക്ക്, കിക്ക് സ്റ്റാര്‍ട്ടുകളുണ്ട്. ജാവ 42ന് ഇലക്ട്രിക്-സ്റ്റാര്‍ട്ട് മാത്രമാണുള്ളത്.

Related image
അളവും ഭാരവും

1369 എംഎം വീല്‍ ടു വീല്‍ നീളവും 1165 മില്ലീമീറ്റര്‍ ഉയരവുമാണ് ജാവ 42നുള്ളത്. 170 കിലോഗ്രാം ആണ് ഭാരം. അതേസമയം, ക്ലാസിക് 350-ല്‍ 1370 മില്ലിമീറ്റര്‍ വീല്‍ബേസുണ്ട്, 1090 മില്ലീമീറ്റര്‍ ഉയരം, 192 കിലോ ഭാരവുമുണ്ട്. ജാവ 42ന് 14 ലിറ്റര്‍ ഇന്ധനടാങ്കാണുള്ളത്. 350ന് 13.5 ലിറ്റര്‍ ഇന്ധന ടാങ്കും.

Image result for JAWA 42

സസ്‌പെന്‍ഷന്‍
ജാവ 42ന്റെ മുന്‍വശത്ത് ടെലസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്‍വശത്ത് ഗ്യാസ് കാനിസ്റ്ററോട് കൂടിയ ഇരട്ട ഷോക്ക് ഹൈഡ്രോളിക്കുമാണുള്ളത്. ക്ലാസിക്ക് 350ന് മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ് ചെയ്ത ഇരട്ട ഷോക്ക് അബ്‌സോര്‍ബകളുമാണ് പിന്നില്‍. അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്നതാണ് ക്ലാസിക്കിലുള്ളത്.

Image result for royal enfield 350
ബ്രേക്കുകള്‍:
എബിഎസ് ഉള്ള 280 എംഎം ഡിസ്‌ക്ക് ബ്രേക്കാണ് ജാവ 42നുള്ളത്. 153 മില്ലീമീറ്റര്‍ ഡ്രം ബ്രേക്കാണ് പിന്നില്‍. 350ന് യഥാക്രമം 280 എംഎം, 153 എംഎം ഡിസ്‌ക്ക് ബ്രേക്കുകളാണ്.

ടയറുകള്‍:

ജാവയ്ക്ക് മുന്‍വശത്ത് 18 ഇഞ്ച് 90/90 ടയറുകളും പിന്നില്‍ 17 ഇഞ്ച് 120/80 ടയറുകളുമുണ്ട്. ക്ലാസിക് 350്‌ന് മുന്നില്‍ 19 ഇഞ്ച് 90/90 ഉം, പിന്നില്‍ 18 ഇഞ്ച് 110/90 ടയറുകളാണ്.

Image result for JAWA 42
നിറങ്ങള്‍:
ജാവ 42 ന് ആറ് പെയിന്റ് സ്‌കീമുകളുണ്ട്: ഹാലിസ് ടീല്‍, ഗാലാക്ടിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ലുമോസ് ലൈം, നെബുല ബ്ലൂ, കോമെറ്റ് റെഡ്.
ക്ലാസിക്ക് 350ന് ഏഴ് നിറങ്ങളാണുള്ളത്. ലഗൂണ്‍, ആഷ് സില്‍വര്‍, ചെസ്റ്റ്‌നട്ട്, ബ്ലാക്ക്, റെഡ്ഡിച്ച് റെഡ്, റെഡ്ഡിച്ച് ഗ്രീന്‍, റെഡ്ഡിച്ച് ബ്ലൂ. ഇതോടൊപ്പം രണ്ട് പ്രത്യേക പതിപ്പുകളുണ്ട്. ഗണ്‍മെറ്റല്‍ ഗ്രേ, ക്ലാസിക്ക് സിഗ്നല്‍സ്.

Image result for royal enfield 350
വില
ജാവ 42 ന് 1.55 ലക്ഷം രൂപയാണ് വില. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350ന് 1.51 ലക്ഷം രൂപയും (രണ്ടും ഡല്‍ഹി എക്‌സ് ഷോറൂം).

Advertisement