ഇത് കരുത്തിന്‍റെ മറുപേര്, ഇന്ത്യ കീഴടക്കാന്‍ വരുന്നു വോള്‍വോയുടെ പുതിയ വാഹനം

പുതിയ വോള്‍വോ എക്‌സ് സി 60 ഇന്ത്യന്‍ വിപണിയിലിറങ്ങി. 2011 ല്‍ ഇന്ത്യയിലേക്കെത്തിയ വോള്‍വോ എക്‌സ് സി 60 യുടെ രണ്ടാം തലമുറക്കാരനാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. 55.90 ലക്ഷം പ്രാരംഭ വിലയിലാണ് പുതിയ വോള്‍വോ ഇന്ത്യയില്‍ ലഭ്യമാവുക.

1,969 സിസി ഫോര്‍-സിലണ്ടര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ്‌ എന്‍ഞ്ചിനാണ് വോള്‍വോ എക്‌സ് സി യുടെ കകരുത്ത്. 4,000 ആര്‍പിഎമ്മില്‍ 233 ബിഎച്ച്പി കരുത്തും 1750-2250 ആര്‍പിഎമ്മില്‍ 480 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിന്‍. 8 സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് പുതിയ വോള്‍വോയില്‍ ഇടംപിടിച്ചിരിക്കുന്നത്.

വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനം എക്‌സ് സി 90 യില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് പുതിയ എക്‌സ് സി 60യില്‍ സ്വീകരിച്ചിരിക്കുന്നത്. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ സിഗ്‌നേച്ചര്‍ മള്‍ട്ടി-സ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡേ ടയിം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് വോള്‍വോ എക്‌സ് സി 60 യുടെ മുഖരൂപം. വോള്‍വോയുടെ ഏറ്റവും പുതിയ എസ്പിഎ അടിത്തറയിലാണ് എക്‌സ്‌സി 60 ഒരുങ്ങുന്നത്. മുന്‍തലമുറയെ അപേക്ഷിച്ച് ഡിസൈനില്‍ ഏറെ അഗ്രസീവാണ് പുതിയ എക്‌സ് സി 60.

Read more

ഔഡി ക്യു 5, ബിഎംഡബ്ല്യുഎക്‌സ് 3, മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി, ജാഗ്വാര്‍ എഫ്-പെയ്സ്, വരാനിരിക്കുന്ന ലെക്സസ് എന്‍എക്‌സ് 300 എച്ച് എന്നിവരാണ് പുതിയ വോള്‍വോ എക്‌സ് സി യുടെ പ്രധാന എതിരാളികള്‍.