Connect with us

AUTOMOBILE

‘സ്വര്‍ഗ്ഗ കവാട’ത്തിലേക്ക് കുതിച്ചു കയറി റേഞ്ച് റോവര്‍, അമ്പരപ്പ് മാറാതെ വാഹന പ്രേമികള്‍!

, 2:20 pm

ചൈനയിലെ ടിയാനെന്‍മെന്‍ മലനിരകള്‍ ലോകത്തിനു മുഴുവന്‍ ഒരു അത്ഭുതക്കാഴ്ച്ചയാണ്. 99 ചെങ്കുത്തായ വളവുകള്‍, 999 പടവുകള്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ഹെവന്‍സ് ഗേറ്റ് സാഹസിക യാത്രികരുടെ പറുദീസയാണ്. നാല്‍പത്തഞ്ചു ഡിഗ്രി ചെരിവില്‍ കൊത്തിവെച്ച അറ്റമില്ലാത്ത പടവുകളെ നോക്കുമ്പോള്‍ തന്നെ ആരുടെയും മനസ് ഒന്നു പതറും. എന്നാല്‍ സ്വര്‍ഗകവാടത്തിന്റെ നെറുകയിലേക്ക് റേഞ്ച് റോവര്‍ സ്പോര്‍ട് ഓടിച്ചു കയറ്റിയ ഹോപിന്‍ തുങിനെ പക്ഷേ ആ ഭയമലട്ടിയില്ല, കൈവിറച്ചതുമില്ല. തന്റെ ഉദ്യമം വിജയം കണ്ടപ്പോള്‍ സ്വര്‍ഗ്ഗകവാടം തുറന്നെത്തിയ മാലാഖയെപ്പോലെന്നവണ്ണം ഹോപിന്‍ തുങ് പുഞ്ചിരി തൂകി.

11.26 കിലോമീറ്റര്‍ ദൂരം നീളുന്ന ഡ്രാഗണ്‍ റോഡ് പാതയില്‍ നിന്നുമാണ് റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ ‘സ്വര്‍ഗ്ഗയാത്രയ്ക്ക്’ തുടക്കം. വിഖ്യാത പാനസോണിക് ജാഗ്വാര്‍ റേസര്‍ ഹോപിന്‍ തുങാണ് ഈ യാത്രയില്‍ റേഞ്ച് റോവറിന്റെ വളയം പിടിച്ചത്. റേഞ്ച് റോവറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലായ പി400ഇ ആണ് അഭ്യാസത്തിന് ഉപയോഗിച്ചത്. 404 പിഎസ് കരുത്തുള്ള ഈ വാഹനം അനയാസം 999 സ്റ്റെപ്പുകളിലൂടെ കുതിച്ചു പാഞ്ഞു. ഫോര്‍മുല ഇ, ഫോര്‍മുല വണ്‍, ലെ മാന്‍സ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്ര സാഹസികത നിറഞ്ഞ ഡ്രൈവിംഗ് ചലഞ്ച് ഇതാദ്യമായിട്ടാണെന്ന് ഹോപിന്‍ തുങ് പറഞ്ഞു.

റേഞ്ച് റോവര്‍ സ്പോര്‍ട് ഹൈബ്രിഡ് മോഡലിന്റെ പ്രചാരണാര്‍ത്ഥം ലാന്‍ഡ് റോവര്‍ നടത്തി വരുന്ന അഡ്വഞ്ചര്‍ ക്യാമ്പയിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഡ്രാഗണ്‍ റോഡ് ചലഞ്ച്. ഹെവന്‍സ് ഗേറ്റ് കീഴടക്കുന്ന റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 116 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനത്തിന്റെ പരമാവധി കരുത്ത് 404 പിഎസും ടോര്‍ക്ക് 640 എന്‍എമ്മുമാണ്.

Don’t Miss

KERALA12 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL27 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS38 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA43 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA49 mins ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET57 mins ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...

FILM DEBATE1 hour ago

വേദന വകവെയ്ക്കാതെ നിറഞ്ഞാടിയ ദുല്‍ഖറിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമറിന്റെ കുറിപ്പ് വൈറലാകുന്നു

അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താരം വേദനകളെല്ലാം മറന്ന് ഡാന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമറായ...

CRICKET2 hours ago

സണ്‍റൈസേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം; ഈഡന്‍ ഗാര്‍ഡനില്‍ ടോസ് വിജയം റോയല്‍സിന്

ഐപിഎല്‍ പതിനൊന്നാം സീസണിലെ എലിമിനേറ്റര്‍ മത്സരത്തിലിന്ന് കൊല്‍ക്കത്ത രാജസ്ഥാന്‍ പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ...