ഇന്ത്യയിലേക്ക് രണ്ടാം വരവ് പ്രഖ്യാപിച്ച് ഫോഡ്; തമിഴ്‌നാട്ടില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് ആഗോള വിപണിയിലേക്ക് കയറ്റി വിടും, 3000 പേര്‍ക്ക് ജോലി; സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി സ്റ്റാലിന്‍

അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ചെന്നൈ മറൈമലൈ നഗറിലെ 350 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് കമ്പനി അപേക്ഷ നല്‍കി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഏത്തി ഫോഡ് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം എത്തിയതോടെയാണ് അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. ഫോഡ് തിരിച്ചെത്തുന്നതോടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി സാധ്യതകളാണ് തുറന്നിടുന്നത്.

ആഗോള വിപണികളിലേക്കുള്ള കാര്‍ നിര്‍മാണത്തിനായി ചെന്നൈ പ്ലാന്റിനെ ഉപയോഗിക്കാനാണ് ഫോഡ് പദ്ധതിയിടുന്നത്. ആഗോള ബ്രാന്‍ഡിന്റെ തിരിച്ചുവരവ് സ്റ്റാലിന്റെ മെയ്ക്ക് ഇന്‍ ചെന്നൈ സ്വപ്നങ്ങള്‍ക്ക് വേഗം പകരും. അതിനാല്‍ തന്നെ ഫോഡിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരും തിരക്കിട്ട് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയിലേക്ക് ഫോര്‍ഡ് എത്തുന്നത് 1995ലാണ്. തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്. തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടു പോയെങ്കിലും പിന്നീട് ഫാക്ടറികള്‍ നഷ്ടത്തിലായി. ഇതോടെ 2021ലാണ് ഇന്ത്യ വിടുന്നതായി കമ്പനി അറിയിച്ചത്. 2022ല്‍ ഫാക്ടറികള്‍ പൂട്ടുകയും ചെയ്തു.

ഈ പ്ലാന്റുകളില്‍ നിന്ന് പ്രതിവര്‍ഷം നാലുലക്ഷം കാറുകള്‍ വരെ പുറത്തിറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും 80,000 കാറുകള്‍ക്കു മുകളില്‍ നിര്‍മിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. അവസാന കാലത്ത് കുറഞ്ഞ ഉത്പാദനം മാത്രമായിരുന്നു ഈ പ്ലാന്റുകളില്‍ ഉണ്ടായിരുന്നത്.

ഗുജറാത്തിലെ ഫാക്ടറി ടാറ്റാ മോട്ടോഴ്സിന് വിറ്റിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ ഫാക്ടറി ഇപ്പോഴും ഫോര്‍ഡിന്റെ ഉടമസ്ഥതയിലാണ്. ഇടയ്ക്ക് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ഈ പ്ലാന്റ് സ്വന്തമാക്കാന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് കച്ചവടം നടന്നില്ല.

തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ ഫോര്‍ഡ് വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫാക്ടറി തുറന്നാല്‍ 3,000-ത്തിലേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

ചെന്നൈ മറൈമലൈ നഗറിലെ 350 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള ഉല്‍പാദനം അതിവേഗത്തിലാക്കാനാണ് ഫോഡ് ഉദേശിക്കുന്നത്.

ലാഭകരമല്ലാത്ത വിപണിയാണ് ഇന്ത്യയെന്ന തിരിച്ചറിവിലായിരുന്നു ഫോഡ് മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി തിരിച്ചുപോയത്. ഇതില്‍ 2,600 ജീവനക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിലുള്ള തര്‍ക്കം ഇനിയും തീര്‍ന്നിട്ടുമില്ല. ഇതിനിടെയാണ് ഫോഡിന്റെ രണ്ടാം വരവെന്നതും ശ്രദ്ധേയമാണ്.

നിക്ഷേപ സമാഹരണത്തിന് യു.എസിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയായിരിക്കും വാഹന നിര്‍മാണം പുനരാരംഭിക്കുക.
ഫോഡിന്റെ ഫിഗോ, ഫിയസ്റ്റ, ഇക്കോ സ്‌പോര്‍ട്ട് തുടങ്ങി ഏറെ ആരാധകരുള്ള വാഹനങ്ങള്‍ ഫോഡ് ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. ഇന്ത്യയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന വിപണിയിലെ വന്‍സാധ്യതകളും കമ്പനി മനസിലാക്കുന്നുണ്ട്. ആഗോളതലത്തില്‍ എസ് യുവി ഹൈബ്രിഡ്, ഇവി മോഡലുകളിലാണ് ഫോഡ് ഫോക്കസ് ചെയ്യുന്നത്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ