അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

ഇന്ത്യയിലെ വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം. സെപ്തംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലാഭം 664 ശതമാനമാണ് ഉയര്‍ന്നത്. 1,742 കോടിയായാണ് ലാഭം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 228 കോടിയായിരുന്നു അദാനി എന്റര്‍പ്രൈസിന്റെ ലാഭം.

കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 22,608 കോടിയാണ്. 16 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. 19,546 കോടിയായാണ് വരുമാനം ഉയര്‍ന്നത്. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സിലൂടെ 2,000 കോടി സ്വരുപീക്കാനും കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കി.

ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം ലാഭവര്‍ധനയാണ് അദാനിക്കുണ്ടായിരിക്കുന്നത്. അതേസമയം ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍ 11 ശതമാനം കുറവുണ്ട്. ആദ്യപാദത്തില്‍ 25,472.40 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

മുകേഷ് അംബാനിക്കു പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാമണ് ഗൗതം. അതേസമയം അദ്ദേഹം അതിവേഗം ആസ്തി വര്‍ധിപ്പിച്ചു വരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 15.5 ലക്ഷം കോടി വിപണിമൂല്യമുള്ള അദ്ദേഹത്തിന്റെ സാമ്രാജ്യം കഴിഞ്ഞ പാദത്തില്‍ അതിഗംഭീര പ്രകടനമാണു കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണികള്‍ കടുത്ത സമ്മര്‍ദം നേരിട്ട കഴിഞ്ഞ വാരം, മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അദാനി 39,000 കോടി രൂപയുടെ ആസ്തി വര്‍ധന രേഖപ്പെടുത്തി. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം, 62 വയസുകാരനായ ഗൗതം അദാനിയുടെ നിലവിലെ തല്‍സമയ ആസ്തി 76.9 ബില്യണ്‍ ഡോളറാണ്.

ആഗോള കോടീശ്വര പട്ടികളില്‍ നിലവില്‍ 21-ാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ വ്യവസായി. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത പത്ത് സ്ഥാപനങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും വിപണി മൂല്യം കഴിഞ്ഞ വാരം ഗണ്യമായി വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് അദാനിയുടെ സമ്പത്തില്‍ കണ്ടത്.

Latest Stories

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!