Connect with us

BUSINESS

സൈക്കിൾ ഷെയറിങ് കമ്പനി ഓഫോ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കും

, 4:05 pm

ലോകത്തെ ഏറ്റവും വലിയ സൈക്കിൾ ഷെയറിങ് സ്റ്റാർട്ട് അപ്പ് കമ്പനിയായ ഓഫോ ഇന്ത്യയിലും സാന്നധ്യം ഉറപ്പിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ തമിഴ്‌നാട്ടിൽ പൈലറ്റ് പ്രൊജക്റ്റായി പ്രവർത്തനം തുടങ്ങിയ ഓഫോ മറ്റു നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോയമ്പത്തൂരിലെ കുമാരഗുരു കോളേജിലാണ് ഇന്ത്യയിലെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 100 സൈക്കിളുകൾ ക്യാമ്പസ്സിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. 21 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് ലോകമെമ്പാടുമായി 20 കോടിയിൽപരം ഉപഭോക്താക്കളുണ്ട്.

വിവിധ വൻകിട കമ്പനികളുമായുള്ള സാമ്പത്തിക സഹകരണം പ്രവർത്തനത്തെ സഹായിക്കുന്നതായി സി ഇ ഒ ഡായി വെയ് പറഞ്ഞു. ഈയിടെ അലിബാബ ഉൾപ്പടെയുള്ള കമ്പനികൾ ഓഫോയിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. 86.60 കോടി ഡോളർ ഇങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു. ഹാഫെങ് ഗ്രൂപ്, ടിയാനെ കാപിറ്റൽ, ആൻറ് ഫിനാൻഷ്യൽ, ജുൻലി ക്യാപിറ്റൽ എന്നീ കമ്പനികളാണ് നിക്ഷേപം നടത്തിയത്. പ്രധാന കേന്ദ്രങ്ങളിൽ സൈക്കിളുകൾ എത്തിച്ചു ആവശ്യക്കാർക്ക് വാടക ഈടാക്കി നൽകുന്ന രീതിയാണ് ഓഫോയുടെത്. വിവിധ രാജ്യങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ഈ സൗകര്യം ഏറെ പ്രയോജനം ചെയ്യുന്നതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തനം സജീവമാക്കാനാണ് നീക്കം.