അന്ന് ഇന്ത്യന്‍ കമ്പനിയെ പരിഹസിച്ചത് ബില്‍ ഫോര്‍ഡ്; രത്തന്‍ ടാറ്റ നല്‍കിയ മറുപടി ചരിത്രം

വര്‍ഷം 1998, ടാറ്റ മോട്ടോര്‍സ് ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ എഞ്ചിനില്‍ ഒരു ഹാച്ച് ബാക്ക് മോഡല്‍ പുറത്തിറക്കി. ഇന്‍ഡിക എന്ന പേരില്‍ ടാറ്റ പുറത്തിറക്കിയ വാഹനം പക്ഷേ ഇന്ത്യക്കാര്‍ കൈയൊഴിഞ്ഞു. വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടതോടെ ടാറ്റ മോട്ടോര്‍സിന് ഇന്‍ഡിക ഒരു ബാധ്യതയായി മാറുകയായിരുന്നു.

ഇന്‍ഡിക കാരണം നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ടാറ്റ മോട്ടോര്‍സ് പുതിയൊരു ആശയം മുന്നോട്ടുവച്ചു. ടാറ്റയുടെ ഇന്ത്യയിലെ പ്ലാന്റുകള്‍ മറ്റേതെങ്കിലും വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറുന്നതിലൂടെ വിപണിയിലുണ്ടായ നഷ്ടം പരിഹരിക്കാനായിരുന്നു ആ പദ്ധതി. ഇതിനായി ടാറ്റ സമീപിച്ചതാകട്ടെ ഫോര്‍ഡിന്റെ തലവന്‍ ബില്‍ ഫോര്‍ഡിനെ ആയിരുന്നു.

എന്നാല്‍ രത്തന്‍ ടാറ്റയെ അപമാനിക്കുന്ന തരത്തിലായിരുന്നു ബില്‍ ഫോര്‍ഡിന്റെ അന്നത്തെ സമീപനം. ഫോര്‍ഡിന് ഇത്തരത്തില്‍ മറ്റൊരു കമ്പനിയുടെ പ്ലാന്റ് വാങ്ങേണ്ട അവസ്ഥയില്ലെന്നും ആവശ്യമെങ്കില്‍ ടാറ്റ മോട്ടോര്‍സിനെ സഹായിക്കാനായി പദ്ധതിയെ കുറിച്ച് ആലോചിക്കാമെന്നുമായി ബില്‍ ഫോര്‍ഡ്.

അവിടെ നിന്ന് അപമാനിതനായി മടങ്ങിയ രത്തന്‍ ടാറ്റ പക്ഷേ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. രത്തന്‍ ടാറ്റയുടെ ഉള്ളിലെ നിശ്ചയദാര്‍ഢ്യം പിന്നീട് ലോകം കാണുകയായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയിലും ആഭ്യന്തര വിപണിയിലും നേട്ടം കൈവരിച്ച് ടാറ്റ ഇന്‍ഡിക മുന്നേറി.

ഇന്ത്യയില്‍ വ്യാപകമായി ഇന്‍ഡികയെ ടാക്‌സി സര്‍വീസുകള്‍ക്കായി ഉപയോഗിച്ചിരുന്ന 2007 ആകുമ്പോഴേക്കും 1.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സ് നിരത്തുകള്‍ കീഴടക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ ഫോര്‍ഡ് കടക്കെണിയില്‍പ്പെടുകയായിരുന്നു.

പിന്നീട് അങ്ങോട്ട് ടാറ്റയുടെ മുന്നേറ്റമായിരുന്നു ലോകോത്തര കാര്‍ നിര്‍മ്മാതാക്കള്‍ കണ്ടത്. ഫോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വറും ലാന്റ് റോവറും ഏറ്റെടുത്തുകൊണ്ട് അന്ന് രത്തന്‍ ടാറ്റ ബില്‍ ഫോര്‍ഡിന് നല്‍കിയ മറുപടി ചരിത്രമായി മാറുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന് ഇനിയൊരു വാഹന നിര്‍മ്മാണ കമ്പനി ഏറ്റെടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്കൊരു സഹായമാകട്ടെ എന്നാണ് ഈ കരാറിലൂടെ കരുതുന്നതെന്നായിരുന്നു രത്തന്‍ ടാറ്റയുടെ മറുപടി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ