ഞാൻ ഒരിക്കലും ബിറ്റ്കോയിനിൽ നിക്ഷേപിക്കില്ല : വാറൻ ബഫറ്റ്‌

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ വാറൻ ബഫറ്റ്‌ താൻ ഒരിക്കലും ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്റ്റോകറന്സികളിൽ നിക്ഷേപം നടത്തില്ലെന്ന് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികൾ ഒടുവിൽ ഒരു വൻ ദുരന്തമായി മാറും. അതുകൊണ്ട് ഇത്തരം ഊഹ കറന്സികളിൽ താൻ ഒരിക്കലും നിക്ഷേപം നടത്തില്ലെന്ന് സി എൻ ബിസി ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ ബെർക്ക്ഷയർ ഹാഥ് വേയുടെ ഉടമസ്ഥൻ കൂടിയാണ് ബഫറ്റ്‌.

ബിറ്റ്കോയിൻറെ വിലയിൽ പ്രകടമായ അഭൂതപൂർവമായ മുന്നേറ്റമാണ് ക്രിപ്റ്റോകറൻസികളെ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമാക്കിയത്. കഴിഞ്ഞ മാസം ഒരു ബിറ്റ്കോയിൻറെ വില 19000 ഡോളറായി ഉയർന്നിരുന്നു. ഇതിനെ പിൻപറ്റി ഇതര ക്രിപ്റ്റോകറൻസികളായ ഇതറിയം, തുടങ്ങിയവയുടെ വിലയിലും മുന്നേറ്റം പ്രകടമായിരുന്നു. പിന്നീട് താഴ്ന്ന ബിറ്റ്കോയിൻറെ വില നിലവിൽ 13980 ഡോളറാണ് .