മായംകലരാത്ത കള്ള് സ്വന്തം ഷാപ്പിലെത്തിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; ആറളം ഫാമിലെ കള്ള് ഏറ്റെടുക്കും; തൊഴിലാളി സഹകരണസംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

ആറളം ഫാമില്‍ ചെത്തുന്ന കള്ള് മൊത്തമായി ഏറ്റെടുക്കാന്‍ ബോബി ചെമ്മണ്ണൂര്‍. വയനാട്ടിലെ മേപ്പാടിയിലുള്ള സ്വന്തം ഷാപ്പിലേക്ക് കള്ളെത്തിക്കാനാണ് ബോബിയുടെ പുതിയ നീക്കം. ഇരിട്ടി റെയ്ഞ്ച് കള്ളുചെത്ത് തൊഴിലാളി സഹകരണസംഘം അദേഹം ധാരണാപത്രം ഒപ്പുവെച്ചു. പ്രതിദിനം 300 മുതല്‍ 500 ലിറ്റര്‍ കള്ള് വരെ ഫാമില്‍നിന്ന് ഏറ്റെടുക്കാമെന്നാണ് ബോബിയുമായി ഒപ്പിട്ട ധാരണ പത്രത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വയനാട്, കണ്ണൂര്‍ ജില്ലകളിലെ എക്‌സൈസ് വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തി അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ആറളം ഫാമിലെ തെങ്ങുകള്ളില്‍ നിന്നുള്ള കള്ളാണ് ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ റെയിഞ്ചുകളിലെ ഷാപ്പുകളില്‍ എത്തുന്നത്. തെങ്ങൊന്നിന് ആറുമാസത്തേക്ക് 455 രൂപ നിരക്കില്‍ 550 തെങ്ങുകള്‍ ചെത്താനാണ് ചെത്തുതൊഴിലാളി സഹകരണ സംഘവുമായി ഫാം മാനേജ്മെന്റ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ 150 തെങ്ങുകളാണ് ബോബി ചെമ്മണ്ണൂരിന് ചെത്തുതൊഴിലാളി സഹകരണ സംഘം കൈമാറിയത്.

മലബാറിലെ ഷാപ്പുകള്‍ വഴിയുള്ള കള്ളുവില്‍പ്പന കുറഞ്ഞതോടെ കള്ളിന്റെ നല്ലൊരുഭാഗം നശിപ്പിക്കുകയാണ് പതിവ്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകൂടി ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ ഫാമില്‍നിന്ന് ഉത്പാദിപ്പിക്കുന്ന കള്ള് ഷാപ്പുകളിലല്ലാതെ മറ്റെവിടെയും വില്‍ക്കരുതെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ബോബി ചെമ്മണ്ണൂര്‍ കള്ള് ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതോടെ ആ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരാഹാരമാകുകയാണ്.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും