എവിടിയുടെ 1,000 ഏക്കര്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് ബോബി ചെമ്മണൂര്‍; 'ബോചെ ചായപ്പൊടി'വിപണിയിലേക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം; ലാഭവും കുട്ടികള്‍ക്ക്

എവിടി ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ഏറ്റെടുത്ത് ബോബി ചെമ്മണൂര്‍. ‘ബോചെ ടീ’ എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. എവിടി എസ്‌റ്റേറ്റ് ഇനി മുതല്‍ ‘ബോചെ ഭൂമിപുത്ര’ എന്നാണ് അറിയപ്പെടുക.

ഭൂമിയുടെ പുത്രന്‍ എന്നാണ് ഭൂമിപുത്ര എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം. വരും മാസങ്ങളില്‍ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യുമെന്ന് അദേഹം അറിയിച്ചു. ബോചെ അപ്ലയെന്‍സെസ് അടങ്ങിയ ഓണക്കിറ്റുകളും സാമ്പത്തിക സഹായവും നല്‍കിക്കൊണ്ട് എവിടി തോട്ടം തൊഴിലാളികള്‍ക്ക് ഒപ്പമാണ് ഇത്തവണത്തെ ഓണം ബോചെ ആഘോഷിച്ചത്.

എസ്‌റ്റേറ്റിന്റെ പകുതി സ്ഥലത്ത് പഴം, പച്ചക്കറി കൃഷിക്കും ടൂറിസത്തിനും ഉപയോഗിക്കാം എന്ന സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലക്കൃഷി കൂടാതെ കന്നുകാലി ഫാമും ഉടന്‍ ആരംഭിക്കും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാലും, പാലുല്പന്നങ്ങളായ തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവ ബോചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്‌ക്കൊപ്പം വിഷരഹിതമായ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കാനുമാണ് ബോബി ചെമ്മണൂര്‍ ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെപ്പറ്റി കൂടുതല്‍ മനസിലാക്കാനും കൃഷി ചെയ്ത് പഠിക്കാനും അതോടൊപ്പം ടൂറിസം പഠിക്കാനുമായി സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗവണ്‍മെന്റുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ‘സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ്’. കലാലയ അധികൃതര്‍ തിരഞ്ഞെടുക്കുന്ന ഉത്സാഹഭരിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ് മെമ്പര്‍ഷിപ്പ് നല്‍കും. ഇവര്‍ക്ക് അവധി ദിനങ്ങളില്‍ ‘ബോചെ ഭൂമിപുത്ര’യില്‍ സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്.

വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി അതുവഴി മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് പഠിക്കാനും പോക്കറ്റ് മണി കണ്ടെത്താനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ബോബി ചെമ്മണൂര്‍ നടത്തിയിരിക്കുന്നത്. അഭരണ ബിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചെമണ്ണൂര്‍ ഗ്രൂപ്പ് ആദ്യം പ്രവര്‍ത്തിച്ച് തുടങ്ങിയത്. തുടര്‍ന്ന് ഹെലി ടാക്‌സി, റിസോര്‍ട്ടുകള്‍, റസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റുക എന്നിവ ആരംഭിച്ച് ‘ബോചെ’ എന്ന ബ്രാന്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ ബ്രാന്‍ഡ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗാമാണ് ഇപ്പോഴത്തെ ഏറ്റെടുക്കല്‍.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്