ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

ടെലികോം കമ്പനികള്‍ തമ്മിലുള്ള യുദ്ധത്തില്‍ വന്‍ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകള്‍ അനുസരിച്ച് തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ വര്‍ധന രേഖപ്പെടുത്തി.

സെപ്റ്റംബര്‍ മാസത്തില്‍ 8.4 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിലേക്ക് എത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ ഇത് 25 ലക്ഷത്തിലേറെ ആയിരുന്നു. ഇതോടെ ബിഎസ്എന്‍എല്ലിന്റെ ആകെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഒമ്പത് കോടി കവിഞ്ഞു. ഇതിലൂടെ മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും പൊതുമേഖല കമ്പനിക്ക് സാധിച്ചു.

ജിയോ 40.2 ശതമാനം, എയര്‍ടെല്‍ 33.24 ശതമാനം, വി.ഐ. 18.41 ശതമാനം എന്നിങ്ങനെയാണ് വിപണിയിലെ സാന്നിധ്യം. രാജ്യത്തെ വയര്‍ലെസ് കണക്ഷനുകളുടെ വിപണി വിഹിതത്തില്‍ റിലയന്‍സ് ജിയോ തന്നെയാണ് ഇപ്പോഴും മുന്നില്‍.

ബിഎന്‍എല്‍ വെല്ലുവിളി ഉയര്‍ത്തിയതോടെ സെപ്റ്റംബറില്‍ ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ നെറ്റ്വര്‍ക്കുകള്‍ക്ക് ആകെ ഒരു കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതില്‍ 79.7 ലക്ഷം പേരെയാണ് ജിയോക്ക് നഷ്ടമായത്. എയര്‍ടെല്ലിന് 14 ലക്ഷം പേരെയും വോഡാഫോണ്‍-ഐഡിയയെ 15 ലക്ഷം പേരെയും നഷ്ടമായി.

കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യം ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഉപയോക്താക്കളെ കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. ജൂലൈയില്‍ ജിയോയും എയര്‍ടെല്ലും പിന്നാലെ വോഡഫോണ്‍-ഐഡിയയും കോള്‍, ഇന്റര്‍നെറ്റ് റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തിയതോടെയാണ് ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് കൂടുമാറി എത്തിയത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് വരിക്കാരുടെ എണ്ണത്തില്‍ റിയലയന്‍സ് ജിയോ നഷ്ടം നേരിടുന്നത്.

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. 4ജി, 5 ജി സേവനങ്ങള്‍ക്ക് യൂണിവേഴ്സല്‍ സിം പ്ലാറ്റ്ഫോമുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. രാജ്യമെമ്പാടുമായി 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക.

ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. നിലവിലെ സിം കാര്‍ഡ് മാറ്റാതെ 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യമാണിതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് എക്സില്‍ അറിയിച്ചു. ഓവര്‍ ദ എയര്‍ സാങ്കേതികവിദ്യയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് അറിയിച്ചു.

സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ 11 മുതല്‍ 24 ശതമാനം വരെയായിരുന്നു ജൂലൈ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കുകളില്‍ തുടരുകയാണ്. എയര്‍ടെല്ലിന്റെയും റിലയന്‍സിന്റെയും ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാകുമെങ്കില്‍ ബിഎസ്എന്‍എല്ലിന്റെ സമാന പാക്കേജിന് 2,395 രൂപയെയുള്ളൂ. സമാനമായി 28 ദിവസത്തെ പാക്കേജിന് 189-199 വരെ മറ്റ് കമ്പനികള്‍ക്ക് നല്‍കണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ 108 രൂപ മുടക്കിയാല്‍ മതി.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍